Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നല്ല ആഹാരം, നല്ല രീതിയില്‍ കഴിക്കുമ്പോഴേ ശരീരത്തിന്‌ പ്രയോജനമുണ്ടാവുകയുള്ളൂ.

16 MAY 2017 11:53 AM IST
മലയാളി വാര്‍ത്ത

ഭക്ഷണരീതിയും ആരോഗ്യവും തമ്മിൽ ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
ഭക്ഷണം, അത് മനസ്സിന് ഇഷ്ടപ്പെട്ടതാണെങ്കില്‍ വായും വയറും നിറയെ അകത്താക്കുക. മോശം ഭക്ഷണമാണെങ്കിലോ ഭക്ഷണമേ വേണ്ടെന്ന് വയ്ക്കുക. ഇതൊന്നും നല്ല ഭക്ഷണ ശീലമാണെന്ന് പറയാന്‍ കഴിയില്ല.

ഏതുതരം ആഹാരം കഴിക്കണം, അതുപോലെതന്നെ എങ്ങിനെ ആഹാരം കഴിക്കണമെന്നുള്ളതും വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്‌. നല്ല ആഹാരം, നല്ല രീതിയില്‍ കഴിക്കുമ്പോഴേ അതുകൊണ്ട് ശരീരത്തിന്‌ പ്രയോജനമുണ്ടാവുകയുള്ളൂ.

അതിനാല്‍, ഭക്ഷണത്തില്‍ പാകതയുള്ള ശീലങ്ങള്‍ വളര്‍ത്തുന്നതിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഭക്ഷണം വളരെ വേഗത്തില്‍ അകത്താക്കുകയാണെങ്കില്‍, തലച്ചോറിന് അതേക്കുറിച്ച്‌ മനസ്സിലാക്കുന്നതിനുള്ള സമയം ലഭിക്കില്ല. ഭക്ഷണം കഴിച്ചു തുടങ്ങി 15-20 മിനിറ്റുകള്‍ക്ക് ശേഷമായിരിക്കും വയര്‍ നിറഞ്ഞു എന്ന സന്ദേശം തലച്ചോറില്‍ നിന്ന് എത്തുന്നത്. ഇതിനായി, ദഹനത്തെ സഹായിക്കുന്ന ഹോര്‍മോണുകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ തലച്ചോറിനു ലഭിക്കേണ്ടതുണ്ട്. അതിനാല്‍, വളരെ വേഗം കഴിക്കുകയെന്നാല്‍ അമിതമായി ഭക്ഷണം കഴിക്കുകയാണെന്ന് തിരിച്ചറിയുക.
ആഹാരം കഴിക്കുന്നത് സാവധാനത്തില്‍ ആയിരിക്കണം. അതിനായി, ഓരോ തവണ ആഹാരം വായില്‍ വച്ച ശേഷവും സാവധാനം ചവച്ചരച്ച്‌ ഇറക്കുക. ഓരോ തവണയും കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം വായില്‍ എത്തിക്കാവൂ.
ഇടനേരങ്ങളിൽ എണ്ണപ്പലഹാരങ്ങളും കലോറികൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.

ടി വി കണ്ടുകൊണ്ടും ഫോൺ ചെയ്തും ഭക്ഷണം കഴിക്കുന്ന ശീലം മാറ്റുക
ഇങ്ങനെ മറ്റെന്തിങ്കിലും ശ്രദ്ധിച്ചു ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനു കാരണമാകാം. എത്രത്തോളം ഭക്ഷണം കഴിച്ചുവെന്നോ എത്ര നേരമായി ഭക്ഷണം കഴിക്കുന്നുവെന്നോ നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കില്ല. ഇത് അമിതവണ്ണത്തിനും അലസമായ ജീവിതശൈലിക്കും മൊത്തത്തിലുള്ള അനാരോഗ്യത്തിനും കാരണമായേക്കാം.

ഭക്ഷണം കഴിക്കുന്ന സമയത്ത് അതില്‍ മാത്രം ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ഭക്ഷണം ആവശ്യമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

സമൃദ്ധമായ രാത്രിഭക്ഷണം കഴിക്കുന്നതിനായി ചിലര്‍ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ട്. പിന്നീട്, കൂടുതല്‍ ഭക്ഷണം കഴിക്കുമല്ലോ അതിനാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയാലും കുഴപ്പമില്ല എന്ന ധാരണയായിരിക്കും ഇതിനു പിന്നില്‍. എന്നാല്‍, ഈ ശീലം പലപ്പോഴും തിരിച്ചടിയാവും. നിങ്ങള്‍ വിശന്നു വലഞ്ഞിരിക്കുന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കും. ആഹാരത്തോടുള്ള ആസക്തി നിയന്ത്രിക്കാന്‍ സാധ്യമാകാത്തതിനാല്‍, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയും ഇത് അമിതഭാരത്തിനു കാരണമാവുകയും ചെയ്യും.

സ്ഥിരം ഭക്ഷണക്രമത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധിക്കുക. ഇടയ്ക്ക് എപ്പോഴെങ്കിലും ഇഷ്ടഭക്ഷണം ആസ്വദിച്ച്‌ കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സ്ഥിരം ഭക്ഷണക്രമത്തില്‍ നിന്ന് വ്യതിചലിച്ച്‌ അത് അമിതമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ആഴ്ചയില്‍ എല്ലാ ദിവസവും ശരിയായ ഭക്ഷണക്രമം പിന്തുടരുക പ്രധാനമാണ്. ആഴ്ചാവസാന പാര്‍ട്ടികളില്‍ നിയന്ത്രണം പാലിച്ചു മാത്രം ആഹാരം കഴിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (18 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (24 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (31 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (36 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (46 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (50 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (58 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends