Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താണ് ഹൃദയാഘാതം? ഹൃദയാഘാത സാധ്യത കുറയ്ക്കാൻ എന്ത് ചെയ്യാം

09 OCTOBER 2017 03:04 PM IST
മലയാളി വാര്‍ത്ത

ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഇന്ന് നമുക് ഏറെ പരിചിതമായ ഒന്നാണ്. കാരണം നമുക്ക് ചുറ്റും ഹൃദ്രോഗികളുടെ ഒരു നിര തന്നെ ഉണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങൾ ആണ് ഇതിലേക്കു നമ്മെ നയിക്കുന്നത്. ആഹാരരീതികൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, ശരീരത്തിന് വ്യായാമം ലഭിക്കാതിരിക്കുക എന്നിങ്ങനെ നിരവധിയാണ് ഹൃദ്രോഗത്തിലേക്ക് നമ്മെ നയിക്കുന്ന കാരണങ്ങൾ.

എന്താണ് ഹൃദയാഘാതം?

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥ. അതിനെയാണ് നമ്മൾ ഹൃദയാഘാതം എന്ന് പറയുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്നത് കൊറോണറി ധമനികൾ ആണ്. ഈ ധമനികളിൽ തടസ്സമുണ്ടാകുന്നതിനാൽ ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം കുറയും. ഇതാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ എന്നിവയും ഹൃദ്രോഗത്തിനു കാരണമാകുന്നുണ്ട്.

ഹൃദയാഘാത സാധ്യത എങ്ങനെ കുറയ്ക്കാം?

ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ദിവസവും ഏത്തപ്പഴമോ വെണ്ണപ്പഴമോ(അവോക്കോഡ) കഴിച്ചാൽ മതിയെന്നാണ് ഗവേഷകരുടെ നിഗമനം. എന്തെന്നാൽ ഈ ഫലങ്ങൾ ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ കട്ടി കുറയ്ക്കുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. പൊട്ടാസ്യം ധാരളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം ഒരുപരിധിവരെ തടയാൻ സഹായിക്കും.

ആർട്ടറിയുടെ കട്ടി കൂടുന്നതാണ് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നത്. പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എലികൾക്കു നൽകി ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ അവയുടെ പ്രധാന ഹൃദയധമനിയായ അരോട്ടയുടെ കട്ടി കുറഞ്ഞതായി കണ്ടു. പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നത്. ആർട്ടറിയുടെ ഇലാസ്തികത നിലനിർത്തുന്നതിന് പൊട്ടാസ്യം സഹായിക്കുമെന്നു ഗവേഷകർ പറയുന്നു. പൊട്ടാസ്യം അടങ്ങിയ ആഹാര സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക.

തൊലി കളയാത്ത ഗോതമ്പ്, തവിട് കളയാത്ത അരി, ബജ്റ, മുത്താറി, ചണ, ഒാട്സ് പോലുള്ള പദാർഥങ്ങൾ എന്നിവ കഴിക്കുന്നതും ഹൃദയാരോഗ്യം വർധിപ്പിക്കുന്നു. ദിവസവും ഒരു കൈപ്പിടി അഥവാ കാൽ കപ്പ് അണ്ടിപ്പരിപ്പുകൾ കഴിക്കാം. ഹൃദയപ്രശ്നങ്ങളിൽ ഭക്ഷണമാറ്റങ്ങളുൾപ്പെടെയുള്ളവ ഗുണം ചെയ്യും. ദിവസവും 2400 മി.ഗ്രാം വെളുത്തുള്ളി നീര് ഒരു വർഷത്തോളം കഴിച്ചവരിൽ ഹൃദ്രോഗം ഒഴിവായതായും കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (33 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (39 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (46 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (51 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends