പുരുഷന്മാര് തക്കാളി കഴിക്കണം
നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണു തക്കാളി. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ തക്കാളിക്കുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ മിടുക്കനാണ് തക്കാളി. ബ്രിട്ടന്‍സ് ഇന്‍ഫര്‍ട്ടിലിറ്റി നെറ്റ് വര്‍ക്കിന്റെ വ്യക്താവാണ് ഒഹിയോയിലെ ക്ളെവലാന്‍ഡ് ക്ലീനിക്ക് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ തക്കാളിയുടെ പുതിയ ഗുണത്തെക്കുറിച്ച് വിശദീകരിക്കുന്നു. ഇത് പുരുഷന്മാര്ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. തക്കാളി കഴിക്കുന്നത് പുരുഷന്മാരില് ബീജത്തിന്റെ എണ്ണവും ഗുണവും വര്‍ധിക്കുമെന്നാണ് പുതിയ പഠനം. തക്കാളിയിലെ ലൈകോഫീന്‍ 70 ശമാനത്തോളം ബീജ സംഖ്യ വര്‍ധിപ്പിക്കാന്‍ കഴിയും. തക്കാളിക്ക് ചുവന്ന നിറം നല്കുന്ന ലൈക്കോഫീന്‍ പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.
https://www.facebook.com/Malayalivartha