മുളക് കഴിക്കൂ ആയുസ് കൂടും
പണ്ടുളളവര്‍ പറയുന്നത് അധികം എരിവ് കഴിക്കരുതെന്നാണ്. എന്നാല്‍ എരിവ് കൂടുതല്‍ കഴിക്കുന്നവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. നല്ല എരിവുളള മുളക് സ്ഥരമായി കഴിച്ചാല്‍ ആയുസ് കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആയുസ് കൂട്ടുക മാത്രമല്ല മസ്തിഷ്കാഘാതം, കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ഒരു പരിധിവരെ തടയാന്‍ മുളകിന് സാധിക്കും.
മുളകിന് എരിവ് നല്കുന്ന കാപ്സീസിന് കാന്‍സര്‍, പൊണ്ണത്തടി എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് നേരത്തെതന്നെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി എരിവുളള മുളക് കഴിക്കുന്ന 19000 പേരെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൗണ്ടിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തന് പിന്നില്‍. മുളക് കഴിക്കുന്നതു കൊണ്ടാണോ ആയുസ് കൂടുന്നതെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ഇതിന് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha