ബലമുളള എല്ലുകള്‍ക്ക് വേണം വിറ്റാമിന്‍ ഡി
ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവിശമാണ്. ശരീരത്തിലെ ഫോസ്ഫേറ്റിന്റെ അളവ് തുലനപ്പെുത്താനും ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യാനും വിറ്റാമിന്‍ ഡി അവശ്യമാണ്. ദിവസവും കുറച്ചുനേരം വെയിലുകൊളളുന്നത് നല്ലതാണ്. കാരണം സൂര്യപ്രകാശത്തില്‍ നിന്ന് വിറ്റാമിന്‍ ഡി നമുക്ക് ധാരാളം ലഭിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് നമുക്ക് കിട്ടുന്നത്. 20 ശതമാനം മാത്രമേ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നുളളു.
വിറ്റാമിന്‍ ഡിയുടെ കുറവ്മൂലം എല്ലുകളില്‍ വേദനയും പേശികള്‍ക്ക് ബലക്ഷയവും അനുഭവപ്പെടും. ഇതേ അവസ്ഥ ദീര്‍ഘകാലം തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. മുതിര്‍ന്നവരില്‍ ഓര്‍മക്കുറവും ക്ഷീണവും കുട്ടികളില്‍ ആസ്ത്മ എന്നിവയുമാണ് മറ്റ് പ്രത്യാഘാതങ്ങള്‍. പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിന്‍ ഡി യുടെ കുറവിനാല്‍ ഉണ്ടായേക്കാം.
കറുത്ത തൊലിയുളളവരില്‍ സൂര്യപ്രകാശത്തില്‍ നിന്നുളള വിറ്റാമിന്‍ ഡി ആഗിരണം കുറയിമെന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്രായമാകുമ്പോള്‍ വൃക്കകള്‍ക്ക് വിറ്റാമിന്‍ ഡി പ്രവര്‍ത്തനക്ഷമമായ രീതിയിലേക്ക് മാറ്റാന്‍ കഴിയാതെ പോകുന്നതും പ്രശ്നമാകാറുണ്ട്. അമിത വണ്ണവും മറ്റൊരു കാരണമാണ്. സൂര്യപ്രകാശമേല്‍ക്കുക, സമീകൃതാഹാരം കഴിക്കുക എന്നിവയാണ് ഇതിനുളള പരിഹാരങ്ങള്‍. ചില പ്രത്യേക സാഹചര്യത്തില്‍ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കേണ്ടിവരും.
https://www.facebook.com/Malayalivartha