വിട്ടുമാറാത്ത ചുമയോ? ഇതാ മരുന്ന് ...
വിട്ടു മാറാത്ത ചുമ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും ചുമ വിട്ടുമാറാതെ നിൽക്കാം . ടിബി, ബ്രോങ്കൈറ്റിസ് പോലുള്ള ഗുരുതര പ്രശ്നങ്ങൾ മുതൽ അലര്‍ജി പോലുള്ള കാരണങ്ങള്‍ കൊണ്ടും ചുമയുണ്ടാകാം. ഡോക്ടറെ കണ്ട് ഗുരുതര പ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പുവരുത്തിയാൽ വീട്ടു വൈദ്യം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് ചുമ.
ചൂടുവെള്ളം ചുമയ്ക്ക് നല്ല പരിഹാരമാണ്. ആയുര്‍വ്വേദ ചായകള്‍ കുടിക്കുന്നതും ചുമ മാറ്റാന്‍ സഹായിക്കും. പ്രത്യേകിച്ച് കട്ടൻ ചായയിൽ ചെറുനാരങ്ങയും ഇഞ്ചിനീരും ചേര്‍ത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
വിവിധ ശ്വാസകോശ അസുഖങ്ങള്‍ക്ക് ഇഞ്ചി അത്യുത്തമ ഫലം നല്‍കും.
തേൻ ശ്വാസകോശ രോഗങ്ങളെ അകറ്റാൻ പറ്റിയ പ്രകൃതി ദത്ത ഔഷധമാണ്. മുന്തിരി നീര്, ചെറുനാരങ്ങാ ജ്യൂസ് എന്നിവയോടൊപ്പമോ തേൻ ദിവസം മൂന്നു നേരം കഴിക്കുന്നത് ചുമ കുറയാൻ സഹായിക്കും. ഉറങ്ങുന്നതിനു മുൻപ് ഇളം പാലിൽ തേൻ ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് കുടിക്കുന്നതും നല്ലതാണ്.പാലിൽ മഞ്ഞൾ പൊടിയിട്ട് കഴിക്കുന്നതും ചുമയെ പ്രതിരോധിക്കും
കിടക്കുമ്പോൾ തല അൽപ്പം ഉയർത്തിവെക്കുന്നത് ഉറക്കംതടസ്സപ്പെടാതിരിക്കാൻ സഹായിക്കും.ഇഞ്ചിയും ഉപ്പും ചേര്‍ത്ത് ഇടയ്ക്കിടെ ചവച്ച് നീര് ഇറക്കിയാൽ ചുമ പെട്ടെന്ന് മാറും. അഞ്ച് വെളുത്തുള്ളിയും , ഒരു ടീസ്പൂണ്‍ നെയ്യും ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha