Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

കുട്ടികളുടെ ജീവനു ഭീഷണിയാകുന്ന 'കാവസാക്കി' രോഗം സംസ്ഥാനത്തു പടര്‍ന്നുപിടിക്കുന്നു

15 AUGUST 2017 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

കുട്ടികളുടെ ജീവനു ഭീഷണിയാകുന്ന 'കാവസാക്കി' രോഗം സംസ്ഥാനത്തു പടര്‍ന്നുപിടിക്കുന്നു. ഒന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ഹൃദയത്തെ ബാധിച്ചു മരണത്തിനിടയാക്കുന്ന രോഗത്തിന്റെ വ്യാപനനിരക്കു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 ശതമാനമെത്തിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഈ രോഗത്തിന്റെ പകര്‍ച്ച ഉയര്‍ന്ന തോതിലാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അണുബാധയാണ് മൂലകാരണം.

സാധാരണ വൈറല്‍ പനിപോലെയാണ് ആരംഭം. പനി പെട്ടെന്നു മൂര്‍ച്ഛിക്കും. ശ്വാസതടസം, വിട്ടുമാറാത്ത രൂക്ഷമായ കഫക്കെട്ട്, കണ്ണിലും വായിലും ദൃശ്യമാകുന്ന ചുവപ്പുനിറം, കൈത്തണ്ടിലും പാദങ്ങളിലും ചുവപ്പുനിറവും നീരും, ചൂടുകുരുപോലെ തൊലിപ്പുറത്തു കാണുന്ന കുരുക്കള്‍,

കഴുത്തിലെ നീര് എന്നിവയാണ് കാവസാക്കിയുടെ ലക്ഷണങ്ങള്‍. വായ, കവിള്‍, തൊണ്ട, ചുണ്ട് ഇവ ചുവക്കും. നാവ് വീങ്ങി ചുവന്നു സ്‌ട്രോബറി പോലിരിക്കും. രോഗം മൂര്‍ച്ഛിച്ചാല്‍ കൈകാലുകളിലെ നഖത്തിനു ചുറ്റും തൊലിയിളകും.



രോഗത്തിന്റെ രണ്ടാം ദശയിലാണ് ഹൃദയപേശികള്‍ക്കു നീര്‍ക്കെട്ടുണ്ടാകുന്നത്. ഹൃദയത്തിന്റെ പമ്പിങ് അലങ്കോലമാകും. ഹൃദയസഞ്ചിയില്‍ ജലാംശം കെട്ടിക്കിടക്കുന്നു. ഈ ലക്ഷണങ്ങള്‍ ദൃശ്യമായി പത്തു ദിവസത്തിനകം കുട്ടിയുടെ മരണം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. പനി ബാധിച്ചുവരുന്ന കുട്ടികളിലാണിത് കണ്ടുവരുന്നത്. നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍

രോഗം ഹൃദയത്തെ ബാധിക്കുന്നത് ഒഴിവാക്കാം. 2010 ല്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ 27 കുട്ടികള്‍ ചികില്‍സയ്‌ക്കെത്തിയിരുന്നു. അതില്‍ 62 ശതമാനം കുട്ടികളുടെയും ഹൃദയത്തില്‍ രോഗം ബാധിച്ചിരുന്നു. എന്നാല്‍, ആരും മരണപ്പെട്ടില്ല.

ഇത്തവണ മഴക്കാലമാരംഭിച്ചശേഷം നിരവധി കുഞ്ഞുങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കോലഞ്ചേരി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കാവസാക്കിക്കു ചികില്‍സ തേടി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്.

കുട്ടികളുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്ന മാരകമായ ഈ രോഗം ശ്രദ്ധയില്‍പ്പെട്ടിട്ടും ആരോഗ്യവകുപ്പ് മുന്‍കരുതലെടുക്കുന്നില്ലെന്നു പരാതിയുണ്ട്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിയല്‍ ആശുപത്രികളും വൈമുഖ്യം കാണിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്കും ലഭ്യമല്ല. കേരളത്തില്‍ കാവസാക്കി രോഗം കൂടുതലായി കാണുന്നതിന്റെ കാരണം വ്യക്തമല്ല. വിദേശത്തു ജപ്പാനിലാണ് കാവസാക്കി രോഗം വ്യാപകമായി

കണ്ടുവരുന്നത്.

മഴക്കാലത്താണ് ഈ അപൂര്‍വരോഗം തലപൊക്കുന്നത്. ഹൃദയത്തിലെ കൊറോണറി ധമനികള്‍ക്കു വീക്കമുണ്ടായാണു മരണം. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് കൂടുതലായി അടിമപ്പെടുക. എട്ടു വയസിനു മുകളിലുള്ളവരെ സാധാരണയായി രോഗം ആക്രമിക്കാറില്ല. അതുപോലെ നവജാത ശിശുക്കളെയും. രോഗം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ വേഗം ചികില്‍സ ലഭ്യമാക്കുകയാണു വേണ്ടതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍.... ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്  (4 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (1 hour ago)

ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....  (1 hour ago)

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (1 hour ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (1 hour ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (2 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (2 hours ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (2 hours ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (3 hours ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (3 hours ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (4 hours ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (4 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (4 hours ago)

Malayali Vartha Recommends