Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

മദ്യത്തോടുള്ള ആസക്തി കുറയ്ക്കാം... നിത്യേന ഈ ജ്യൂസ് കുടിക്കണം!

22 DECEMBER 2017 02:30 PM IST
മലയാളി വാര്‍ത്ത

വെറുതെ ഒരു രസത്തിനാണ് പലരും മദ്യപാനം തുടങ്ങുന്നത്. ഇത് ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മദ്യപാനം ആരംഭിക്കുന്നത്. കുറച്ച് ദിവസം കഴിയുമ്പോള്‍ മദ്യം കുടിക്കാതിരിക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മദ്യം കുടിക്കാനുള്ള പ്രേരണയും ആളുകള്‍ക്ക് ഉണ്ടാകുന്നു. ക്രമേണ മദ്യത്തിന് അടിമകളാകുന്ന ഇവര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഭാരമായി മാറുകയും ചെയ്യും.

തുടര്‍ച്ചയായ മദ്യപാനം ശരീരത്തിലെ പ്രധാന ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. കരള്‍, മസ്തിഷ്‌കം, ഹൃദയം, വൃക്ക എന്നീ അവയവങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഇതില്‍ തന്നെ കരളിനാണ് മുഖ്യമായും തകരാര്‍ സംഭവിക്കുക. തുടര്‍ച്ചയായ മദ്യപാനം കരള്‍ വീക്കത്തിന് കാരണമാകും. ആമാശയത്തില്‍ അമിതമദ്യപാനം മൂലം ദഹനസംബന്ധമായ തകരാറുകളും സംഭവിച്ചേക്കും.

ചുവന്ന കണ്ണുകള്‍, ചീകാത്ത തലമുടി എന്നിവയെല്ലാം അമിതമായി മദ്യപിക്കുന്നവരുടെ ലക്ഷണങ്ങളാണ്. അമിത മദ്യപാനികളെ മോചിപ്പിക്കണമെങ്കില്‍ മദ്യത്തിന് അടിമയായ വ്യക്തിയുടെ ശ്രദ്ധ കായിക ഇനങ്ങളിലോ അല്ലെങ്കില്‍ അയാള്‍ക്ക് താല്പര്യമുള്ള മറ്റ് മേഖലകളിലേക്കോ വ്യാപിപ്പിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവും പിന്തുണയും ഇവര്‍ക്ക് ആവശ്യമാണ്.

മദ്യത്തിന്റെ അളവ് കുറവുളള വൈന്‍, ബിയര്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കണം. മദ്യപാനത്തിന്റെ ദോഷം കുറയ്ക്കാന്‍ പഴച്ചാറുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. മദ്യച്ചടവ് മാറ്റാന്‍ നാരങ്ങാനീര്, ഓറഞ്ച് ജ്യൂസ് എന്നിവ പ്രയോജനം ചെയ്യും. മദ്യപാനം കൊണ്ടുണ്ടാകുന്ന വിഷാംശം ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിന് രണ്ടുനേരം ആപ്പിള് ജ്യൂസ് കുടിക്കുന്നതും നേന്ത്രപ്പഴം കഴിക്കുന്നതും വളരെ ഉത്തമമാണ്.

മദ്യം കുടിക്കാനുള്ള പ്രേരണ കുറയ്ക്കാന്‍ മുന്തിരിങ്ങ, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. മദ്യപാനികള്‍ക്ക് തുടര്‍ച്ചയായി രണ്ടാഴ്ച മുന്തിരിങ്ങ മാത്രം ഭക്ഷണമായി നല്‍കിയാല്‍ ഭൂരിഭാഗം പേരും മദ്യപാനാസക്തിയില്‍ നിന്ന് മോചിതരാകും. മദ്യപാനാസക്തി ഉണ്ടാകുന്ന സമയത്ത് കാരറ്റ് ജ്യൂസ് കുടിക്കുന്നത് മദ്യപിക്കാനുളള പ്രേരണ ഇല്ലാതാക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (14 minutes ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (3 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (4 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (4 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (8 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (8 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (9 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (9 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (9 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (9 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (9 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (9 hours ago)

Malayali Vartha Recommends