Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

വായ്‌നാറ്റം അകറ്റാം ചില പ്രകൃതിദത്ത വഴികളിലൂടെ

12 JULY 2017 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം: ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഛര്‍ദ്ദി കാരണം യാത്രയ്ക്ക് പോകാൻ മടിയ്ക്കുന്നവാണോ നിങ്ങൾ, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാനാകും

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

പലരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ് വായ്‌നാറ്റം. ഇന്നു നമ്മുടെ ജീവിതരീതികളും സാഹചര്യങ്ങളും മാറി. സസ്യഭക്ഷണത്തെക്കാള്‍ കൂടുതല്‍ മാംസ ഭക്ഷണമായി. ടിന്‍ഫുഡ് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി. പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദുഷിച്ച് ബാക്ടീരിയകള്‍ പെരുകി അവ നമ്മുടെ പല്ലുകളെയും മോണകളെയും അക്രമിച്ച് കീഴ്‌പ്പെടുത്തി. വായ് നാറ്റം സര്‍വസാധാരണമായി. വായ്‌നാറ്റം ആത്മവിശ്വാസം ഇല്ലാതാക്കും.

മോണരോഗങ്ങള്‍, പല്ലിലെ കേടുപാടുകള്‍, പല്ലുകള്‍ക്കിടയില്‍ തങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയൊക്കെ വായ്‌നാറ്റത്തിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. ഒരു കാലത്ത് കുരുമുളകും ഗ്രാമ്പുവും ഉപ്പും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം പല്ലുകള്‍ വൃത്തിയാക്കുവാന്‍ ഉപയോഗിച്ചിരുന്നു. വായില്‍ അസഹ്യമായ ദുര്‍ഗന്ധം സ്ഥിരമായി ഉണ്ടാകുന്നവരും, മോണരോഗങ്ങള്‍ ഉള്ളവരും ഒരു ഡോക്ടറുടെ സേവനം തേടുന്നത് നന്നായിരിക്കും. വായ്‌നാറ്റത്തെ ലഘുവായി കണ്ട് ചികിത്സിക്കാതിരിക്കരുത്.

വായിലെ ദുര്‍ഗന്ധം നിങ്ങളുടെ സാമൂഹിക ഇടപെടലുകളെ ബാധിക്കും. ജോലി സ്ഥലത്തും കുടുംബ ജീവിതത്തിലുമൊക്കെ അസ്വാരസ്യം നല്‍കുന്ന ഒന്നാണിതെന്ന് മനസ്സിലാക്കുക. വേപ്പിലയും വേപ്പിന്റെ തണ്ടുമൊക്കെയായിരുന്നു മറ്റു പ്രയോഗങ്ങള്‍. ഇവയെല്ലാം തന്നെ പകൃതിദത്തമായ ഔഷധങ്ങളും പല്ലുകളേയും മോണകളുടേയും സംരക്ഷിച്ചു നിര്‍ത്തുവാന്‍ പര്യാപ്്തവും ആയിരുന്നു. വായിലെ ദുര്‍ഗന്ധം അകറ്റുവാന്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ചില പ്രകൃദത്ത വഴികളെക്കുറിച്ചറിയാം.

* കുരുമുളകുപൊടി, ഉപ്പ്, ഗ്രാമ്പുപൊടിച്ചത്, ഉമിക്കരി ഇവ ചേര്‍ത്ത് രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുക. മോണരോഗങ്ങളെ പ്രതിരോധിക്കുവാനും വായിലെ ദുര്‍ഗന്ധം അകറ്റുവാനും ഈ മിശ്രിതം നല്ലതാണ്.

* വേപ്പിലപൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലുതേയ്ക്കുന്നത് നല്ലതാണ്. വേപ്പിലയുടെ തണ്ടുകൊണ്ട് പല്ലിന്റെ ഇടകള്‍ വൃത്തിയാക്കുന്നത് ഒളിഞ്ഞിരിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കും.

* വേപ്പിന്‍ മരത്തിന്റെ തൊലി അടര്‍ത്തിയെടുത്ത് ചുട്ടെടുത്ത് പൊടിച്ച് അല്‍പ്പം കുരുമുളകുപൊടിയുമായി ചേര്‍ത്ത് പല്ലുതേച്ചാല്‍ വായുടെ ദുര്‍ഗന്ധം മാറുമെന്ന് മാത്രമല്ല പല്ലുകള്‍ക്ക് ബലം കിട്ടുകയും ചെയ്യും.

* പെരുംജിരകം, രാമച്ചം, ഉപ്പ്, കുരുമുളക് ഇവയിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം വായില്‍ കൊള്ളുന്നത് വായിലെ ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തും.

* അടയ്ക്കാപൊടിയിട്ട് തിളപ്പിച്ച് നേര്‍പകുതി വറ്റിച്ച വെള്ളം വായില്‍ കൊള്ളുന്നതു നല്ലതാണ്.

* ഉണക്കിപ്പൊടിച്ച ചെറുനാരങ്ങയുടെ തോട് ഉപ്പും ചേര്‍ത്ത് നല്ലെണ്ണയില്‍ മിക്‌സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി പല്ലു തേയ്ക്കുക. ഫലം ലഭിക്കും

* ഭക്ഷണത്തിനുശേഷം ഒന്നോ, രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് ശീലമാക്കാം. വായ്ക്ക് സുഗന്ധം ലഭിക്കും

* വെറ്റില, ചുണ്ണാമ്പ്, അടയ്ക്ക എന്നിവ മാത്രം ചേര്‍ത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചര്‍വണം ചെയ്യുന്നത് വായില്‍ നിന്നും ബാക്ടീരിയകളെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും.

* അല്‍പ്പം കുരുമുളകും ഉപ്പും അടുപ്പില്‍ ചുട്ടെടുത്ത് പൊടിച്ച കുടംപുളിക്കൊപ്പം മിശണ്രം ചെയ്തും ഉപയോഗിക്കാം.

* കൊത്തമല്ലി ഇടയ്‌ക്കൊക്കെ വായിലിട്ടു ചവച്ചരയ്ക്കുന്നതും മല്ലിയില ചവച്ചരയ്ക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്‌ക്കൊക്കെ വായില്‍ കൊള്ളുന്നതും വായ്‌നാറ്റത്തിന്റെ താല്‍ക്കാലിക ശമനത്തിനു നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (20 minutes ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (26 minutes ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (40 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (1 hour ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (2 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (4 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (5 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

Malayali Vartha Recommends