Widgets Magazine
11
Dec / 2017
Monday

നിങ്ങള്‍ക്ക് ഒണീക്കോഫാജിയ ഉണ്ടോ? എങ്കില്‍ മനോധൈര്യവും കുറവായിരിക്കും!

07 DECEMBER 2017 03:45 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, നഖം കടിക്കുന്ന ശീലക്കാര്‍ക്ക് പ്രായമോ പരിധിയോ ഇല്ല. ഈ ദുശ്ശീലത്തെയാണ് ഒണീക്കോഫാജിയ എന്നു പറയുന്നത്. ഡോക്ടര്‍മാരുടെ ഭാഷയില്‍ ഈ നഖംകടിക്കല്‍ ശീലം ഒരു ബിഹേവിയറല്‍ ഡിസോര്‍ഡര്‍ ആണ്. അതേസമയം സ്ഥിരമായി നഖം കടിക്കുന്നത് ഒരു മാനസിക വൈകല്യമാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും ഏതെങ്കിലും കാര്യത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുമ്പോഴോ ചിലര്‍ നഖം കടിക്കാറുണ്ട്. ആകാംക്ഷ, മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍, ആശയക്കുഴപ്പം, മടുപ്പ്, വിരസത തുടങ്ങിയവ ഈ നഖംകടി ശീലത്തിലേക്ക് നയിച്ചേക്കും

നഖം കടിക്കുന്നത് സാധാരണ പ്രശ്‌നമല്ലേ എന്ന് തോന്നാം, എന്നിരുന്നാലും ഇത് ശീലമായി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഭാവിയില്‍ ഉണ്ടാവുന്നത്. ഉള്ളം കയ്യിലുള്ളതിനേക്കാള്‍ രണ്ടിരട്ടി അഴുക്കാണ് നഖങ്ങള്‍ക്കുള്ളിലുണ്ടാവുന്നത്. നഖം കടിക്കുന്നതിലൂടെ ഈ അഴുക്കും നഖത്തിനുള്ളിലെ ബാക്ടീരിയകളും വയറിനുള്ളിലെത്തുകയും അത് മറ്റ് പല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

നിരന്തരം നഖം കടിക്കുന്നത് നഖത്തിന്റെ ഷേപ്പ് നഷ്ടപ്പെടാനും വിരലിന്റെ ഭംഗി ഇല്ലാതാവാനും  കാരണം ആവും.  ല്ല് ഉപയോഗിച്ച് നഖത്തിന്റെ അഗ്രഭാഗം സ്ഥിരമായി കടിക്കുന്നത് പല്ലിന്റെ നിര തകരാറിലാവാനും കാരണമാവുന്നുണ്ട്.

നഖം കടിക്കുന്നതിലൂടെ നഖത്തിനു ചുറ്റുമുള്ള കോശങ്ങള്‍ നശിക്കാനും അതുവഴി അണുബാധ ഉണ്ടാവാനും സാധ്യതയുണ്ട്. നഖം കടിക്കുന്ന ശീലമുള്ള ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നാണ് മനശാസ്ത്രം പറയുന്നത്. സ്ഥലമോ സമയമോ നോക്കാതെ നഖം കടി ശീലമാക്കിയവര്‍ സ്വന്തം വ്യക്തിത്വത്തിന്റെ ഇമേജ് തന്നെയാണ് നശിപ്പിക്കുന്നത് ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു

എന്തെങ്കിലും ചിന്തിക്കുമ്പോഴോ സമ്മര്‍ദ്ദത്തിലാവുമ്പോഴോ മനസ്സറിയാതെ കൈ വായിലേക്ക് പോവുന്നത് സ്വാഭാവികം മാത്രം. ഉപബോധ മനസില്‍ നിന്നാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാകുന്നതെന്നതിനാല്‍ ശീലം ഉപേക്ഷിക്കുക എന്നത് അല്‍പ്പം ശ്രമകരവുമാണ്.

ഈ ശീലം നിര്‍ത്താനായി നഖങ്ങളില്‍ നെയില്‍ പോളിഷോ ഇഷ്ടമില്ലാത്ത രുചികള്‍ പുരട്ടുകയോ ചെയ്യാം. കുട്ടികളിലാണ് ഈ ശീലം വളരെ കൂടുതലായിട്ടുള്ളതെങ്കില്‍ പാവയ്ക്കാ നീര്, ആവണെക്കെണ്ണ, ആര്യവേപ്പ് നീര് തുടങ്ങിയവ പുരട്ടിയാല്‍ ഒരുവിധത്തില്‍ ഈ ശീലത്തെ മാറ്റിനിര്‍ത്താം. മുതിര്‍ന്നവരിലാണ് ഈ ശീലം നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ശക്തിപ്രാപിച്ചിരിക്കുന്നതെങ്കില്‍ ചെറിയ ബാന്റേജുകള്‍ കെട്ടി ആശ്വാസം കണ്ടെത്താവുന്നതാണ്. എല്ലാത്തിലുമുപരി നഖം കടിക്കാന്‍ തോന്നുന്ന വേളയില്‍ ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ വിജയ് സായ് തൂങ്ങി മരിച്ച നിലയില്‍  (3 minutes ago)

റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ അസഭ്യ വർഷം; പ്രതികരണവുമായി രൂപേഷ് പീതാംബരൻ  (7 minutes ago)

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (43 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (49 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

Malayali Vartha Recommends