Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ലോകത്തെങ്ങുമില്ലാത്ത വീട്ടുതടങ്കൽ ഒന്ന്‌ പ്രസവിച്ചതിന്റെ പേരിൽ നമ്മളും അനുഭവിക്കണ്ടെന്നേ; കുഞ്ഞുവാവ വന്നത്‌ നിങ്ങളുടെ ലോകത്തിന്‌ നിറം കൂട്ടാനാണ്‌, നിറം കെടുത്താനല്ല...'

20 FEBRUARY 2018 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം: ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഛര്‍ദ്ദി കാരണം യാത്രയ്ക്ക് പോകാൻ മടിയ്ക്കുന്നവാണോ നിങ്ങൾ, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാനാകും

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

ഒരു ഗര്‍ഭിണി നൊന്തു പ്രസവിച്ചാല്‍ ഉണ്ടാകുന്ന പ്രസവപീഡകളുംമറ്റും കുറയ്ക്കാനും ഗര്‍ഭിണിയിലുണ്ടാകുന്ന ശാരീരികമാറ്റങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനും വീട്ടിൽ നടത്തുന്ന ചികിത്സയാണ് പ്രസവരക്ഷ. എന്നാൽ പ്രസവം വളരെ സ്വാഭാവികമായ ഒന്നാണെന്നും പത്ത്‌ മാസം കൃത്യമായി ഡോക്‌ടറെക്കണ്ട്‌, വേണ്ട പ്രസവപൂർവ്വ പരിരക്ഷ ലഭിച്ച ഗർഭിണിക്ക്‌ നമ്മുടെ നാട്ടിൽ സാമ്പ്രദായികമായി നൽകി വരുന്ന ഒരു പ്രസവരക്ഷയും ആവശ്യമില്ലെന്നാണ് ഡോക്ടർ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

പത്ത്‌ മാസം കുഞ്ഞാവയെ വയറ്റിൽ കൊണ്ടു നടക്കുമ്പോൾ മുറ്റമടിക്കാനും നെല്ല്‌ കുത്താനും ചപ്പാത്തി കുഴക്കാനും പറയും. എല്ലാം കഴിഞ്ഞ്‌ ഒരു വിധത്തിൽ കഷ്‌ടപ്പെട്ട്‌ പ്രസവിക്കുകയോ അതിലും എടങ്ങേറായി സിസേറിയന്‌ വിധേയയാകുകയോ ചെയ്‌തു കഴിഞ്ഞാൽ പിന്നെ തുടങ്ങും 'പ്രസവരക്ഷ'. കിടപ്പും ഇരിപ്പും നടപ്പും ഭക്ഷണം കഴിപ്പിക്കുന്നതിൽ മൽസരിക്കലുമാണ്‌ ഈ പരിപാടിയുടെ പ്രധാന അജണ്ട. അത്‌ പ്രകാരം അറ്റൻഷനിൽ കിടക്കുന്ന പുതിയ അമ്മയുടെ സൈഡിൽ ഇച്ചിരെ നേരം ഇരുന്ന്‌ അവർക്ക്‌ നമുക്ക്‌ ഇന്നത്തെ #SecondOpinion വായിക്കാൻ കൊടുക്കാം. ആഹാ, അപ്പോഴെക്കും ചുറ്റുമുള്ളവർ പറയുന്നത്‌ കേട്ടോ? പ്രസവിച്ചു കിടക്കുന്ന പെണ്ണ്‌ വായിക്കാൻ പാടില്ലാത്രേ! തൊണ്ണൂറു ഞരമ്പ് പൊട്ടിക്കിടക്കുന്നവളാണ്. എഴുന്നേറ്റ്‌ നടക്കാൻ പാടില്ല, മുടി ചീകാൻ പാടില്ല, ഉറക്കെ ചിരിക്കാൻ പാടില്ല, നടക്കാൻ പാടില്ല...സർവ്വത്ര ബഹളം! ഇതൊക്കെ ആരുണ്ടാക്കിയ കോലാഹലമാണോ എന്തോ...സർവ്വത്ര അസംബന്ധം.. !

സത്യത്തിൽ പ്രസവം എന്ന്‌ പറയുന്ന സംഗതി വളരെ സ്വാഭാവികമായ ഒന്നാണ്‌. പത്ത്‌ മാസം കൃത്യമായി ഡോക്‌ടറെക്കണ്ട്‌, വേണ്ട പ്രസവപൂർവ്വ പരിരക്ഷ ലഭിച്ച ഗർഭിണിക്ക്‌ നമ്മുടെ നാട്ടിൽ സാമ്പ്രദായികമായി നൽകി വരുന്ന ഒരു പ്രസവരക്ഷയും ആവശ്യമില്ല. നാൽപത്‌ ദിവസം അനങ്ങാതെ കിടത്തുന്നത്‌ അനാവശ്യമാണെന്ന്‌ മാത്രമല്ല, അപകടകരവുമാണ്‌. ഇത്തരത്തിൽ അനങ്ങാതെ കിടക്കുന്നത്‌ വഴി കാലിലെ സിരകളിൽ രക്‌തം കട്ട പിടിച്ചേക്കാം. ആ രക്‌തക്കട്ട ഹൃദയത്തിലേക്ക്‌ നീങ്ങിയാൽ ഹൃദയസ്‌തംഭനത്തിന്‌ പോലും കാരണവുമാകാം. ഇത്‌ തടയാൻ വേണ്ടിയാണ്‌ സിസേറിയൻ കഴിഞ്ഞ അമ്മയെപ്പോലും കഴിയുന്നത്ര വേഗം എഴുന്നേൽപ്പിച്ചു നടത്തുന്നത്‌.

വേണ്ടത്‌ പേരിനൽപം വിശ്രമമാണ്‌. മലർന്ന്‌ തന്നെ കിടക്കണമെന്ന്‌ യാതൊരു നിർബന്ധവുമില്ല. എഴുന്നേറ്റ്‌ നടക്കുന്നതിനോ പുറത്ത്‌ പോകുന്നതിനോ വിലക്കുകൾ ആവശ്യമില്ല. സിസേറിയൻ കഴിഞ്ഞവർക്ക്‌ വയറ്റിൽ ശസ്‌ത്രക്രിയ കഴിഞ്ഞവർക്കുള്ള വിലക്കുകളായ ഭാരമുയർത്തരുത്‌, പടികൾ കയറരുത്‌, തുമ്മലും ചുമയും ശ്രദ്ധിക്കണം തുടങ്ങിയവയെല്ലാം ബാധകമാണെങ്കിൽ കൂടിയും അവർക്കും തുടർച്ചയായ ബെഡ്‌ റെസ്‌റ്റൊന്നും ആവശ്യമില്ല. പണ്ട്‌ കാലത്ത്‌ സ്‌ത്രീക്ക്‌ ആകെ വിശ്രമം കിട്ടിയിരുന്നത്‌ പ്രസവിച്ച്‌ കിടക്കുമ്പോഴായിരുന്നു എന്നത്‌ കൊണ്ട്‌ അന്ന്‌ ആനുകൂല്യം പറ്റിയ കിടപ്പാണ്‌ ഇന്നും ഒരു അനുഷ്‌ഠാനമായി അടിച്ചേൽപ്പിക്കപ്പെടുന്നത്‌.

'പെറ്റു കിടക്കുന്ന പെണ്ണിന്‌ പയ്‌ക്കാൻ പാടില്ല' എന്നും പറഞ്ഞ്‌ പുലർച്ചേ ആറരക്ക്‌ തുടങ്ങും ഭക്ഷ്യാക്രമണം. പാലൂട്ടുന്ന അമ്മയ്ക്ക് ഇരുമ്പും കാൽസ്യവും ആവശ്യത്തിന് കിട്ടണം എന്നല്ലാതെ മുട്ടയും പാലും പൊടി കലക്കിയതും ആടും നാടൻകോഴിയും ഓരോ നേരവും വിളമ്പി കുത്തിനിറക്കണ്ട യാതൊരു ആവശ്യവുമില്ല. പുരുഷാധിപത്യവും പട്ടിണിയും നിറഞ്ഞ പഴയ സമൂഹത്തിൽ പെണ്ണിന്‌ വല്ലതും രുചിയോടെ കഴിക്കാൻ കിട്ടിയിരുന്ന കാലത്തിന്റെ സ്‌മരണ പുതുക്കലാണിത്‌. പ്രസവരക്ഷ അമ്മക്ക്‌ അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും ഡയബറ്റിസിനും അടിത്തറയിടുന്ന കാലമാകുന്നു എന്നതാണ്‌ ദു:ഖസത്യം. ഭർതൃവീട്ടുകാർ വരുമ്പോൾ പെറ്റു കിടക്കുന്ന പെണ്ണ്‌ 'നന്നായോ' എന്ന്‌ നോക്കുമെന്ന്‌ പേടിച്ച്‌ ഗുസ്‌തി നടത്തി തീറ്റിക്കുമെന്ന്‌ മാത്രം. ഇതിനെതിരെ 'അഖിലകേരള പെറ്റു കിടക്കുന്ന പെണ്ണുങ്ങൾ' സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

ആയുർവേദ ചികിത്സയെന്ന പേരിൽ അങ്ങാടിക്കടയിൽ പോയി എല്ലാവർക്കും ഒരേ മരുന്ന്‌ വാങ്ങി കൊടുക്കുന്നതും തെറ്റാണ്‌. ഇത്‌ ഞാൻ പറഞ്ഞതല്ല, പറഞ്ഞത്‌ ആയുർവേദം പഠിച്ചവരാണ്‌. ഓരോ അമ്മയും വ്യത്യസ്‌തയാണ്‌, രക്ഷ എന്ന്‌ പേരിട്ട്‌ സർവ്വർക്കും ഒരേ കഷായവും ലേഹ്യവും വാങ്ങിക്കൊടുത്ത്‌ ശിക്ഷിക്കരുത്‌. ആയുർവേദമെന്ന്‌ പേരിട്ടാൽ എന്തും ചെലവാകുന്ന രീതി പരീക്ഷിക്കേണ്ടത്‌ അമ്മയിലും അവരുടെ പാലിലൂടെ അത്‌ നേരിട്ട്‌ ബാധിക്കുന്ന നവജാതശിശുവിലുമല്ല. ഇത്തരം പ്രത്യേകമരുന്നുകൾക്കും പ്രസവശേഷം പ്രസക്‌തിയില്ല. അമിതമായ ചൂടുള്ള വെള്ളമൊഴിച്ച്‌ കുളിച്ചാൽ ഗർഭപാത്രം ചുരുങ്ങുമെന്ന്‌ പറയുന്നതും വെറുതെ. വയറുചുരുങ്ങാനും വയറിനകത്ത് കാറ്റ് കടക്കാതിരിക്കാനുമെന്ന പേരിൽ തുണികൊണ്ട് മുറുക്കിക്കെട്ടി ശ്വാസം മുട്ടിക്കുന്നതും, സിസേറിയന്റെ മുറിവിൽ അണുബാധയുണ്ടാകാനുള്ള സാധ്യത പോലും അവഗണിച്ച് കൊണ്ട് കുഴമ്പും മറ്റും തേക്കുന്നതും അമ്മയോട് ചെയ്യുന്ന ദ്രോഹമാണ്. നന്നായി മുലയൂട്ടുന്ന അമ്മയ്‌ക്ക്‌ ഗർഭപാത്രം ചുരുങ്ങാൻ ചൂടുവെള്ളത്തിൽ പുഴുങ്ങേണ്ട ആവശ്യമൊന്നുമില്ല. പ്രസവശേഷമുള്ള കൃത്യമായ വ്യായാമത്തിലൂടെ ആവശ്യമുള്ള രൂപത്തിലേക്ക് ശരീരത്തെ തിരികെ കൊണ്ടുവരാവുന്നതേയുള്ളൂ.

ചുരുക്കി പറഞ്ഞാൽ, ഇമ്മാതിരി സീനൊന്നും വേണ്ട. നിങ്ങൾ പ്രസവിച്ച്‌ കിടക്കുകയോ നടക്കുകയോ ഇരിക്കുകയോ ചെയ്യൂ. ലോകത്തെങ്ങുമില്ലാത്ത വീട്ടുതടങ്കൽ ഒന്ന്‌ പ്രസവിച്ചതിന്റെ പേരിൽ നമ്മളും അനുഭവിക്കണ്ടെന്നേ. കുഞ്ഞുവാവ വന്നത്‌ നിങ്ങളുടെ ലോകത്തിന്‌ നിറം കൂട്ടാനാണ്‌, നിറം കെടുത്താനല്ല.

വാൽക്കഷ്‌ണം: പ്രസവശേഷം പാലൂട്ടുന്ന കാലം ആറ്‌ മാസത്തോളം ആർത്തവം വരാതിരിക്കുന്നതിന്‌ 'ലാക്റ്റേഷൻ അമിനോറിയ' എന്ന്‌ പറയും. പക്ഷേ, ഈ കാലത്തും അണ്‌ഢവിസർജനം ഉണ്ടാകാൻ സാധ്യതയുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ,സുരക്ഷിതകാലമാണ്‌- കുഞ്ഞുണ്ടാകൂല എന്നും കരുതി ആഘോഷിച്ച്‌ ഉടനടി അടുത്ത ഗർഭമുണ്ടാക്കരുത്‌. ഗർഭപാത്രം പൂർവ്വസ്‌ഥിതിയിലെത്താൻ 45 ദിവസമെങ്കിലും എടുക്കും. സിസേറിയനാണെങ്കിൽ കുറച്ച്‌ ദിവസം കൂടി ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌, അപ്പോൾ ബന്ധപ്പെടാതെ ഓളെ വെറുതെ വിട്ടേക്കുക. അതിനുശേഷം ആർമാദം ഒട്ടും കുറയ്‌ക്കേണ്ട. ഓളോടും കുഞ്ഞുവാവയോടുമുള്ള തികഞ്ഞ ഉത്തരവാദിത്വത്തോടെ മതീന്ന്‌ മാത്രം. ഓർമ്മയുണ്ടല്ലോ, ഗർഭനിരോധനമാർഗം വളരെ പ്രധാനമാണ്‌, കുഞ്ഞുങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends