Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

യോഗയിലൂടെ നേടാം രോഗമുക്തി

15 MARCH 2017 12:41 PM IST
മലയാളി വാര്‍ത്ത

രോഗങ്ങള്‍ എന്നും വിട്ടുമാറാതെ മനുഷ്യനോടൊപ്പം തന്നെയുണ്ട്. മനസ്സും ശരീരവും സുസ്ഥിതി പ്രാപിക്കുകയാണ് രോഗപ്രതിരോധത്തിനും നിവാരണത്തിനും വേണ്ടത്. ഇവിടെയാണ് യോഗയുടെ പ്രസക്തിയെ കുറിച്ച് നാം മനസിലാക്കേണ്ടത്. യോഗയിലൂടെ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ നമുക്ക് സാധിക്കും. വെറുതേ യോഗ ചെയ്യുകയല്ല വേണ്ടത്. രോഗങ്ങള്‍ക്കനുസരിച്ച് യോഗ ചെയ്യണം. എന്നാല്‍ മാത്രമേ രോഗത്തില്‍ നിന്ന് മുക്തിയുണ്ടാവുകയുളളു. പൊതുവെയുളള യോഗാഭ്യാസ മുറകള്‍ എല്ലാ രോഗങ്ങള്‍ക്കും ശരിയാകില്ല. അത് അപകടമുണ്ടാക്കും. ശാസ്ത്രീയമായി യോഗ പരിശീലിപ്പിക്കുന്നയാളെ വ്യക്തിയുടെ അസുഖങ്ങളെക്കുറിച്ച് അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ചെറുപ്പക്കാര്‍ ചെയ്യുന്ന എല്ല യോഗമുറകളും പ്രായമായവര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല.



* തളര്‍വാതം, അന്ധത, രക്തസമ്മര്‍ദം, തലവേദന, പെപ്പറ്റിക് അള്‍സര്‍, തളര്‍ച്ച, പേശികള്‍ കോച്ചിവലിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യം , ദഹനക്കുറവ്, മറവി, വയറിളക്കം തുടങ്ങിയ മനോജന്യരോഗങ്ങള്‍ക്ക് ധ്യാനവും യോഗനിദ്രയുമാണ് പൊതുവായി നിര്‍ദേശിക്കുന്നത്. രാവിലെയും വൈകിട്ടും 20 മിനിറ്റുവീതം ചെയ്താല്‍ രോഗശാന്തിയുണ്ടാകും. 



* ആസ്തമയ്ക്ക് അനുകൂലമായ സാഹചര്യം ഈര്‍പ്പമുളള കാലാവസ്ഥയാണ്. ഈ സമയത്ത് പൊതുവായ യോഗമുറകള്‍ക്കൊപ്പം പ്രാണായാമവും കൃത്യമായി ചെയ്താല്‍ ആസ്തത്മയില്‍ നിന്ന് മോചനം നേടാം. ദിവസവും 15 മനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ചെയ്യാം. 



* ഒരേ ഇരിപ്പില്‍ ഏറെനേരം ഇരുന്ന് ജോലിചെയ്യുന്നവരില്‍ കണ്ടുവരുന്ന രോഗമാണ് സ്‌പോണ്ടിലൈറ്റിസും പുറംവേദനയും. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാണ് ഈ രോഗാവസ്ഥ ഏറെ നേരിടുന്നത്. പ്രാണായാമം, യോഗനിദ്ര, ധ്യാനം എന്നിവ പൊതുവായി പറയാമെങ്കിലും ഈ രോഗങ്ങള്‍ക്ക് യോഗ തെറാപ്പിസ്റ്റ് പ്രത്യേകം നിര്‍ദേശിക്കുന്ന ആസനങ്ങള്‍ മാത്രമേ പരിശീലിക്കാവു. 



* പ്രമേഹരോഗികള്‍ക്ക് ധനുരാസനം, ഭുജംഗാസനം, വക്രാസനം, അര്‍ധമത്സ്യേന്ദ്രാസനം, ഭസ്ത്രിക പ്രാണായാമം, ധ്യാനം, യോഗനിദ്ര തുടങ്ങിയ അടിസ്ഥാന യോഗാസനമുറകളെല്ലാം ചെയ്യാവുന്നതാണ്. എന്നാല്‍ പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ യോഗ പരിശീലകന്റെ പ്രത്യേക നിര്‍ദേശപ്രകാരമേ രിശീലനം തുടങ്ങാവൂ. യോഗാസനമുറകള്‍ മുടങ്ങാതെ ചെയ്യുകയാണ് പ്രമേഹത്തെ വരുതിയിലാക്കാനുള്ള മാര്‍ഗം. 



* മാറിയ ജീവിതശൈലിയില്‍ ഭക്ഷണരീതിയും വ്യായാമക്കുറവും പൊണ്ണത്തടിയന്മാരുടെ സംഖ്യ കേരളത്തില്‍ കൂടാന്‍ കാരണമാകുന്നു. സൂര്യനമസ്‌കാരമാണ് അമിതവണ്ണമുള്ളവര്‍ക്ക് യോജിച്ച യോഗാസനമുറ. എന്നാല്‍ രക്തസമ്മര്‍ദം, പുറംവേദന, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയവയുള്ളവര്‍ ഇതു ചെയ്യാന്‍ പാടില്ല.



* വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് ഏകാഗ്രതക്കുറവ്. യോഗാസനം ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കാറുണ്ട്. യോഗനിദ്ര പോലുള്ള ലളിതവും കുട്ടികള്‍ക്ക് സ്വയം പരിശീലിക്കാവുന്നതുമായ യോഗമുറകള്‍ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും.



* ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി തുടങ്ങിയ കാഴ്ച വൈകല്യങ്ങള്‍ വരാതിരിക്കാന്‍ നേത്രയോഗ പരിശീലിക്കുന്നത് നല്ലതാണ്. കൂടാതെ, നേത്രയോഗ കണ്ണുകളുടെ സൗന്ദര്യവും വര്‍ധിപ്പിക്കും







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (2 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (2 hours ago)

ആസ്തി ഇങ്ങനെ  (2 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (2 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (2 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (3 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (3 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (3 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (3 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (3 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (4 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (4 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (4 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends