Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

മുടി കൊഴിച്ചിൽ മാറാൻ യോഗ...

22 JANUARY 2018 11:18 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപ്പോലെ അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. സാധാരണയായി ഒരാളുടെ തലയിൽ 100,000 മുതൽ 150,000 മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകൾ തലയിൽനിന്നും കൊഴിയും. അത്രതന്നെ പുതിയ മുടി ഇഴകൾ ഉണ്ടാവുകയും ചെയ്യണം. ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. രക്തസമ്മർദ്ദ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകൾ കാരണം താൽകാലികമായതോ സ്ഥിരമായതോ ആയ മുടികൊഴിച്ചിൽ ഉണ്ടാകാം.

തുടര്‍ച്ചയായി മുടി കൊഴിയുന്നത് നിങ്ങളെ കഷണ്ടിയിലേക്ക് എത്തിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം, പതിവ് ഓയില്‍ മസാജ് എന്നിവ ചെയ്യുന്നുണ്ടെങ്കിലും യോഗ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. എല്ലാത്തിനുമുപരി ഈ യോഗാസനങ്ങള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടും. ലളിതമായ ശ്വസനക്രിയകള്‍ ചെയ്യുന്നത് നിങ്ങളുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലേക്ക് ഓക്സിജന്‍ കൂടുതലായി ലഭ്യമാക്കുകയും, ഉന്മേഷം നല്കുകയും ചെയ്യും. മുടി കൊഴിച്ചില്‍ തടയാന്‍ ചില യോഗകൾ സഹായിക്കും.

കപല്‍ബതി പ്രാണായാമം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന യോഗാസനമാണ്. ശരീരത്തിലും ശിരസിലും ഓക്സിജന്‍ ലഭ്യമാക്കാനും വയറിലെയും അടിവയറിലെയും പേശികളെ ശക്തിപ്പെടുത്താനും ഈ ശ്വസന വ്യായാമം സഹായിക്കും. നടുവ് നിവര്‍ത്തി കൈപ്പത്തികള്‍ മുട്ടില്‍ വെച്ച് ഇരിക്കുക. നിശ്വാസത്തിനൊപ്പം വയറിനെ ഉള്ളിലേക്ക് വലിക്കുകയും നിശ്വസിക്കുമ്പോള്‍ ഉദരപേശികളെ അയച്ച് വിടുകയും ചെയ്യുക. തുടക്കത്തില്‍ 10 മിനുട്ട് വീതം ചെയ്യുകയും തുടര്‍ന്ന് സൗകര്യപ്രദമായിരിക്കുന്നിടത്തോളം ആവര്‍ത്തിക്കുകയും ചെയ്യുക.

ഉത്തനാസനവും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. ഉത്തനാസനം എന്നറിയപ്പെടുന്ന ഈ ആസനത്തില്‍ പിന്‍തുടയിലെ ഞരമ്പുകള്‍ക്കും അടിവയറിനും വ്യായാമം ലഭിക്കും. ശിരസിലേക്ക് രക്തപ്രവാഹം സാധ്യമാക്കുക വഴി ശരീരത്തെ സിംപതെറ്റിക് അവസ്ഥയില്‍ നിന്ന് പാരസിംപതെറ്റിക് അവസ്ഥയിലേക്ക് മാറ്റാന്‍ ഇത് സഹായിക്കും. ഇത് നിങ്ങളെ റിലാക്സ് ചെയ്യും. കാലുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിധത്തില്‍ നിവര്‍ന്ന് നില്‍ക്കുക. ആഴത്തില്‍ ശ്വസിച്ചുകൊണ്ട് കൈകള്‍ മുകളിലേക്കുയര്‍ത്തുക. നിശ്വസിക്കുന്നതിനൊപ്പം മുന്നോട്ട് വളഞ്ഞ് കൈവിരലുകള്‍ കാല്‍വിരലില്‍ സ്പര്‍ശിക്കുക. ഈ സമയത്ത് മുട്ട് വളയാന്‍ പാടില്ല. സാധിക്കുമെങ്കില്‍ കൈകള്‍ ഉപ്പൂറ്റിക്ക് പിന്നില്‍ പിടിച്ച് ഏതാനും സെക്കന്‍ഡ് നില്‍ക്കുക. സാധാരണ പോലെ ശ്വസിക്കുക. ഈ നിലയില്‍ നിന്ന് മാറാന്‍ ആഴത്തില്‍ ശ്വസിച്ചുകൊണ്ട് നിവരുക. ശരീരമിളക്കിക്കൊണ്ട് ഇത് ചെയ്യരുത്. തുടക്കക്കാര്‍ കൈകള്‍ കെട്ടി കൈമുട്ടില്‍ പിടിച്ച് മുന്നോട്ട് വളയുക.

വജ്രാസനവും മുടി കൊഴിച്ചിൽ അകറ്റുന്നു. ഡയമണ്ട് പോസ് എന്നും അറിയപ്പെടുന്ന ഈ ആസനം ശരീരത്തെയും മനസിനെയും റിലാക്സ് ചെയ്യുന്ന ലളിതമായ ശ്വസന വ്യായാമമാണ്. മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണം മാനസികസമ്മര്‍ദ്ധമാണ്. എല്ലാ ദിവസവും പത്തുമിനുട്ട് ഈ വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ നിന്ന് സമ്മര്‍ദ്ധത്തെ പുറന്തള്ളും. ഈ വ്യായാമത്തിന്‍റെ ഒരു ഗുണം ഭക്ഷണം കഴിച്ച ഉടന്‍ തന്നെ ഇത് ചെയ്യാനാവും എന്നതാണ്. കാലുകളും നടുവും നിവര്‍ത്തി തറയില്‍ ഇരിയ്ക്കുക. തുടര്‍ന്ന് കാലുകള്‍ മടക്കി തുടയ്ക്കടിയില്‍ വെയ്ക്കുക. ഒരു ഉപ്പൂറ്റി മറ്റേ ഉപ്പൂറ്റിക്ക് മുകളില്‍ വരണം. കൈകള്‍ മേല്‍ത്തുടയില്‍ കൈപ്പത്തി താഴേക്ക് വരുന്ന വിധത്തില്‍ വയ്ക്കുക. കണ്ണുകളടച്ച് റിലാക്സ് ചെയ്തിരിക്കുക. ആഴത്തില്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. കഴിയുന്നിടത്തോളം സമയം ഇങ്ങനെയിരിക്കുക.

അധോമുഖ ശവാസനമാണ് മറ്റൊരു മാർഗം. അധോമുഖ ശവാസനം ചെയ്യുന്നത് തലയിലേക്കും മുഖത്തേക്കുമുള്ള ഓക്സിജന്‍, രക്തം എന്നിവ വര്‍ദ്ധിപ്പിക്കും. ഇത് തലയോട്ടിയിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കും. കമിഴ്ന്ന് കിടക്കുക. കാലുകള്‍ നിവര്‍ത്തി വെച്ച് കൈപ്പത്തി ചെവിക്കടുത്തായി കമിഴ്ത്തി വെയ്ക്കുക. കാല്‍വിരല്‍ താഴേക്കും, ഉപ്പൂറ്റി മുകളിലേക്കുമായിരിക്കണം ഇരിക്കേണ്ടത്. അരക്കെട്ട് മുകളിലേക്ക് തള്ളി മുട്ടുകള്‍ വളയാതെ നേരെ പിടിച്ച് വിരലില്‍ കുത്തി നില്‍ക്കുക. തലതിരിച്ചിട്ട 'വി' എന്ന അക്ഷരം പോലെയായിരിക്കും നിങ്ങളുടെ നില. കൈപ്പത്തികള്‍ തറയിലമര്‍ത്തി കഴിയുന്നിടത്തോളം നട്ടെല്ല് നിവര്‍ത്തുക. നടുവ് സാവധാനം താഴ്ത്തി ആദ്യത്തെ നിലയിലേക്ക് പോവുക.

ഉസ്ത്രാസനാസനം അല്ലെങ്കില്‍ ഒട്ടകത്തിന്‍റെ നില നിങ്ങളുടെ ശരീരത്തിന്‍റെ മധ്യഭാഗത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ ഇത് ശിരസിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുട്ടില്‍ കുത്തി നിവര്‍ന്നിരുന്ന് കാലുകള്‍ അല്പം പുറകിലേക്ക് വിടര്‍ത്തി വെയ്ക്കുക. നിങ്ങളുടെ നടുവ് പുറകോട്ട് വളയ്ക്കുന്നതിനൊപ്പം കാലിന്‍റെ ഉപ്പൂറ്റിയില്‍ കൈകൊണ്ട് പിടിക്കാന്‍ ശ്രമിക്കുക. മുഖം മുകളിലേക്കാക്കി മച്ചിലേക്ക് നോക്കുക. ശ്വസനത്തില്‍ ശ്രദ്ധിക്കുക. സാവധാനം പഴയ നിലയിലേക്ക് വരുക.

സമയക്കുറവുള്ളപ്പോള്‍ നിങ്ങള്‍ക്ക് ലളിതമായ ബാലായാം യോഗ ചെയ്യാം. നഖം ഉരയ്ക്കുന്ന ഈ വ്യായാമം നഖങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുടിയിഴകളെ പുനര്‍ജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതാണ്. രണ്ട് കൈകളിലെയും വിരലൊഴിവാക്കി നഖങ്ങള്‍ പരസ്പരം കഴിയുന്നിടത്തോളം അമര്‍ത്തി ഉരയ്ക്കുക. നഖത്തിന്‍റെ പ്രതലം വേണം പരസ്പരം ഉരയ്ക്കാന്‍. ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദം പോഷകങ്ങളെ തലയോട്ടിയിലേക്ക് സംവഹിക്കാന്‍ സഹായിക്കും.

മത്സ്യാസനം മറ്റൊരു യോഗാപോസാണ്. ഇതില്‍ ശരീരം വിവിധ ദിശകളിലേയ്ക്കു വളയ്ക്കുകയാണ് ചെയ്യുന്നത്. ഇത് അക്യുപ്രഷര്‍ ഗുണം ശിരോശര്‍മത്തിനു നല്‍കും. മുടി വളരാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (8 minutes ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (15 minutes ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (22 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (40 minutes ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (47 minutes ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (1 hour ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (1 hour ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (5 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (6 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (6 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (6 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (6 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (6 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (6 hours ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്  (6 hours ago)

Malayali Vartha Recommends