Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്‌ടോറിയന്‍ വാസ്തുശില്‍പ ശൈലിയില്‍ ഒരു വീട് പണിയണോ?

06 JUNE 2017 05:23 PM IST
മലയാളി വാര്‍ത്ത

കുത്തനെ ചെരിഞ്ഞ മേല്‍ക്കൂരകളും പലതട്ടുകളിലായി കിടക്കുന്നതുപോലെയുള്ള ഘടനയും ചേര്‍ന്ന വാസ്തുശൈലിയാണ് വിക്ടോറിയന്‍ സ്‌റ്റൈല്‍. പാശ്ചാത്യ വാസ്തുശൈലിയില്‍ ഏറെ പ്രചരിക്കപ്പെട്ട രീതിയായിരുന്നു ഇത്. വിക്ടോറിയന്‍ ആര്‍ക്കിടെക്ച്ചര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉയരം കൂടി, ചെരിഞ്ഞ മേല്‍ക്കൂരകളും, സാമ്യമില്ലാത്ത വശങ്ങളും മുഖപ്പും ആകര്‍ഷണീയമായ നിറവും എന്നാല്‍ അത്ര മിനുസമല്ലാത്ത ടെക്ച്ചറുള്ള ചുമരുകളുമെല്ലാമാണ് മനസിലെത്തുക. ഇതെല്ലാം തന്നെയാണ് വിക്ടോറിയന്‍ രാജ്ഞിയുടെ കാലഘട്ടത്തില്‍ നിന്നും ലോകത്തിലുടനീളം പ്രചരിച്ച വിക്ടോറിയന്‍ ആര്‍ക്കിടെക്ച്ചറിന്റെ പ്രത്യേകതകള്‍.

വിക്ടോറിയന്‍ ശൈലിയുടെ പാരമ്പര്യവും നവീന വാസ്തുകലയും സമന്വയിപ്പിച്ച് സുബിന്‍സുരേന്ദ്രന്‍ എന്ന ആര്ക്കിടെക്റ്റ്് രൂപകല്‍പന ചെയ്ത വീടിന്റെ വിശേഷങ്ങളാണ് പറഞ്ഞു വരുന്നത്. രണ്ടു തട്ടുകളിലായി 37,50 സ്വകയര്‍ ഫീറ്റില്‍ പരന്ന് കിടക്കുന്നതാണ് വീട്. വീടിന്റെ വിശാലത അകത്തളത്തിലുമുണ്ടായിരിക്കണമെന്ന വീട്ടുടമയുടെ ആവശ്യം പരിഗണിച്ചാണ് നിര്‍മാണം. നാല് കിടപ്പുമുറികളോടു കൂടിയ വീട്ടില്‍ ഓപ്പണ്‍ സ്‌പേസുകളും വലിയ കോമണ്‍ എരിയകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

അകത്തളത്ത് എത്തുക സിറ്റ് ഔട്ട് കഴിഞ്ഞുള്ള ഫോയര്‍സ്‌പേസിലൂെടയാണ്. ആദ്യം കാഴ്ചയില്‍ എത്തുന്നത് വിശാലമായ ലിവിങ് റൂമാണ്. ലിവിങ് റൂമിനോട് ചേര്‍ന്ന് ഡൈനിങ് ഏരിയയും നല്‍്കിയിരിക്കുന്നു. ഡൈനിങ് ഏരിയ പ്രത്യേകമായി മുറിയായി നല്‍കാതെ ലിവിങ് റൂമിനോട് ചേര്‍ന്ന് മറ്റൊരു തട്ടിലായാണ് ഒരുക്കിയിരിക്കുന്നത്. ചുമരുകള്‍ക്കും വാതിലുകള്‍ക്കുമുള്ള സ്ഥലം ലാഭിച്ച് അകത്തളം വിശാലമാക്കിയിരിക്കുന്നു. ഡൈനിങ് ഏരിയയോട് ചേര്‍ന്ന് ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം ഒരുക്കിവെക്കാന്‍ പ്രത്യേകമായി പാന്‍ട്രി സ്‌പേസും നല്‍്കിയിട്ടുണ്ട്. പാന്‍ട്രി സ്‌പേസില്‍ നിന്നാണ് അടുക്കളയിലേക്കുള്ള പ്രവേശം.

നാല് കിടപ്പുമുറികളില്‍ മാസ്റ്റര് ബെഡ്‌റൂമും കുട്ടികളുടെ മുറിയും വീടിന്റെ രണ്ടാമത്തെ ലെവലിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍ ഒന്നാമത്തെ ലെവലിലാണ്. ഈ കിടപ്പുമുറികള്‍ക്കിടയില്‍ ഒരു കോമണ്‍സ്‌പേസ് നല്കിയിരിക്കുന്നു. ഇതിനടുത്ത് തന്നെയായി ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. കിടപ്പുമുറികളിലെല്ലാം ബാത്ത്‌റൂമുകളും ഡ്രസ് ഏരിയയും അറ്റാച്ച് ചെയ്തിട്ടുണ്ട്. പ്രധാന കിടപ്പുമുറികളും കുട്ടികളുടെ കിടപ്പുമുറിയും രണ്ടാമത്തെ തട്ടില്‍ നല്‍കിയതിലൂടെ വീട്ടുകാര്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കാന്‍ ആര്കിടെക്റ്റിന് കഴിഞ്ഞിട്ടുണ്ട്.



രണ്ട് കാറുകള്‍പാര്‍ക്ക് ചെയ്യാവുന്ന പോര്‍ച്ചാണ് വീടിന് നല്‍കിയത്. പോര്‍ച്ച് റൂഫിന് ഡബിള്‍ ഹൈറ്റ് നല്‍കിയത് വീടിന്റെ എക്‌സ്റ്റീരിയറിന് പ്രൗഢ ഭംഗി നല്കുന്നു.

ആഡംബരം കുറക്കേണ്ടെന്ന ചിന്തയിലാവാം സ്വിമ്മിങ് പൂളും വീടിന്റെ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വിക്ടോറിയന്‍ ശൈലിയില്‍ സമകാലികമായ ഘടകങ്ങളും സമന്വയിപ്പിച്ച പുത്തന്‍ ആശയമാണ് ആര്‍കിടെകറ്റ് സുബിന്‍ സ്വീകരിച്ചിരിക്കുന്നത്..(Subin Surendran Architects & Planners,G128,3rd Cross,Panampilly Nagar,Ph: 0484 4017815, www.ssaplanners.com)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (2 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends