Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

വീശിവീശിക്കൊതിപ്പിക്കുന്ന നാലുമണിക്കാറ്റ്; ഇതൊരു പുതുമയുള്ള വഴിയോര വിനോദ സഞ്ചാര പദ്ധതി

19 JUNE 2017 05:03 PM IST
മലയാളി വാര്‍ത്ത

നാലു മണിക്കു മാത്രമല്ല, 24 മണിക്കൂറും ഇവിടെ കാറ്റുവീശും. പക്ഷേ വൈകുന്നേരങ്ങളില്‍ ഇവിടെ വീശുന്ന കാറ്റിനൊരു പ്രത്യേകതയുണ്ട്. ബജിയുടേയും ചേമ്പ് പുഴുങ്ങിയതിന്റെയും കപ്പപ്പുഴുക്കിന്റെയും മണമുള്ള കാറ്റാണത്. അതൊന്നു കൊണ്ടാല്‍, പിന്നെയും പിന്നെയും നമുക്കവിടെ പോകാന്‍ തോന്നും.

ഇതു നാലുമണിക്കാറ്റ്; വൈകുന്നേരം അല്പം കാറ്റൊക്കെ കൊണ്ട് സൊറ പറഞ്ഞിരിക്കാന്‍ കോട്ടയത്തു സ്ഥലങ്ങളില്ല എന്നു വിഷമിക്കുന്നവര്‍ക്ക് ഇവിടെ വരാം. പച്ചപുതച്ച പാടങ്ങള്‍ തഴുകി വരുന്ന ഇളം കാറ്റേല്‍ക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടന്‍ രുചികള്‍ ആസ്വദിക്കുകയും ചെയ്യാം.



കോട്ടയത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. പാലമുറിക്കും പായിപ്ര പടിക്കും ഇടയിലുളള പാടശേഖരങ്ങള്‍ ഒരു കാലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലമായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇപ്പോള്‍ പ്രയാസം തോന്നും' മാലിന്യക്കുപ്പ' എന്ന അവസ്ഥയില്‍നിന്ന് നാടിനൊരു മോചനം വേണമെന്ന് ആഗ്രഹിച്ച മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റസിഡന്‍സ് അസോസിയേഷനാണ് പാടത്തിനു നടുവിലുള്ള ഈ വഴിയെ, ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിക്കു രൂപം നല്‍കിയത്.



അവിടെയുണ്ടായിരുന്ന മാലിന്യക്കൂമ്പാരം, അസോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുകയും പ്രദേശം മോടി പിടിപ്പിക്കുകയും ചെയ്തു. പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികില്‍ കാറ്റുകൊളളാന്‍ പാകത്തിന് സിമന്റ് ബെഞ്ചുകള്‍ സ്ഥാപിച്ചു. തണല്‍മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. കുട്ടികള്‍ക്കു കളിക്കാന്‍ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും ഇവിടെയുണ്ട്.



കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്കായി കുടുംബശ്രീ യൂണിറ്റുകളുടെ തട്ടുകടകളുമുണ്ട്. നാടന്‍ പലഹാരങ്ങള്‍ ചൂടോടെ മിതമായ നിരക്കില്‍ ഇവിടെ കിട്ടും. ചേമ്പു വേവിച്ചത്, കപ്പ പുഴുങ്ങിയത്, പഴം പൊരി, ബജി, ദോശ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ മാത്രമേ ഇവിടെ ലഭിക്കൂ, അതും വട്ടയിലയില്‍.



മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കുവാന്‍ സഹായിച്ച കുടുംബശ്രീക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് ഇവിടെ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ അനുവാദമില്ല. ഇവിടം വൃത്തിയാക്കി സൂക്ഷിക്കാനുള്ള ചുമതലയും കുടുംബശ്രീക്കു തന്നെയാണ്. നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായിരുന്നിട്ടും അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു കടലാസുതുണ്ടു പോലും ഇവിടെ കാണാനില്ല.

ചൂടു ചായയും കുടിച്ച് ഒരു പുസ്തകം വായിച്ചിരിക്കാനാണു തോന്നുന്നതെങ്കില്‍ അതിനും ബുദ്ധിമുട്ടില്ല. ഉന്തുവണ്ടിയില്‍ നേരമ്പോക്ക് വായനശാലയും ക്രമീകരിച്ചിട്ടുണ്ട്. ഒരു രൂപ അടച്ച് പുസ്തകം വാടകയ്‌ക്കെടുക്കാം. പുസ്തകം മടക്കി നല്‍കിയാല്‍ പണവും തിരിച്ചു കിട്ടും. അതല്ല, സ്വന്തമായി വാങ്ങണമെങ്കില്‍ അതുമാകാം.

2011 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി മാലിന്യ നിര്‍മാര്‍ജനത്തിനുളള മികച്ച മാതൃകയാണ്. 2013-ല്‍, വിനോദ സഞ്ചാര രംഗത്തെ മികച്ച നൂതന ആശയത്തിനുളള സംസ്ഥാന വിനോദ സഞ്ചാര പുരസ്‌കാരം, 2014-ല്‍, രാജ്യാന്തര സംഘടനയായ സ്‌കാല്‍ ഇന്റര്‍ നാഷണലിന്റെ ലോക സുസ്ഥിര വിനോദ സഞ്ചാര അവാര്‍ഡ് എന്നിവയും ഈ ജനകീയ വിനോദ സഞ്ചാര പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (29 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (38 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (46 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (4 hours ago)

Malayali Vartha Recommends