Widgets Magazine
20
Feb / 2018
Tuesday

ചെലവ് ചുരുക്കി നാല് സെന്റില്‍ ഒരു വീട്

17 JULY 2017 03:57 PM IST
മലയാളി വാര്‍ത്ത

നാല് സെന്റിന്റെ പരിമിതികളൊന്നും തോന്നാത്ത നാല് കിടപ്പുമുറികളുള്ള ഇരിങ്ങാലക്കുടക്കാരന്‍ ഹാന്‍സ് പീറ്ററിന്റെ വീട്, ഡിസൈനറായ കൂട്ടുകാരന്‍ ദീപകിന്റേയും ഹാന്‍സ് പീറ്ററിന്റേയും സൗഹൃദത്തിന്റെ അടയാളമാണ്. 2200 ചതുരശ്രയടിയുള്ള ഈ വീടിന്റെ വിശേഷങ്ങളിലേക്ക്...

അടിത്തറ: സാധാരണ റബിള്‍ ഫൗണ്ടേഷന്‍ ആണ് ചെയ്തത്. എന്നാല്‍ പിറകില്‍ കിണറിനോടു ചേര്‍ന്ന ഭാഗത്ത് മണ്ണിന് അല്‍പം ഉറപ്പു കുറവ് തോന്നി. അവിടെ ബീം നല്‍കി.

എക്സ്റ്റീരിയര്‍: കന്റെംപ്രറി ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ആണ്. അതിന്റെ ഭാഗമായി ഫ്‌ലാറ്റ് റൂഫ് നല്‍കി. പുറംഭിത്തിയില്‍ സ്‌റ്റോണ്‍ ക്ലാഡിങ് ചെയ്തു. ജിഐ ട്യൂബുകള്‍കൊണ്ട് നിര്‍മിച്ച ഗെയ്റ്റും ആകര്‍ഷകമാണ്. മതിലിലും ഇടയ്ക്ക് ജിഐ ട്യൂബുകള്‍ നല്‍കിയിട്ടുണ്ട്.ഫ്‌ലോറിങ്: വിട്രിഫൈഡ് ടൈലാണ് എല്ലാ മുറികളിലും ഉപയോഗിച്ചിരിക്കുന്നത്. സ്‌റ്റെയര്‍കെയ്‌സിന്റെ പടികളിലും അടുക്കളയിലെ കൗണ്ടര്‍ടോപ്പിനും ഗ്രാനൈറ്റ് ഉപയോഗിച്ചു.

ജനലും വാതിലും: യുപിവിസി കൊണ്ടാണ് ജനലുകള്‍. പ്രധാന വാതിലുകള്‍ സ്റ്റീലില്‍ പണിതവയാണ്. മറ്റു മുറികള്‍ക്ക് ഫൈബര്‍ വാതിലുകളാണ്.കിച്ചന്‍ കാബിനറ്റ്, വാഡ്രോബ്: അലുമിനിയം കോംപസിറ്റ് പാനല്‍കൊണ്ടാണ് അടുക്കളയിലെ കാബിനറ്റും കിടപ്പുമുറികളിലെ വാഡ്രോബും പണിതിരിക്കുന്നത്. ടിവി യൂണിറ്റ്, പ്രെയര്‍ ഏരിയ തുടങ്ങിയ ഇടങ്ങളിലുള്ള സ്‌റ്റോറേജുകള്‍ക്ക് മള്‍ട്ടിവുഡ് ആണ് ഉപയോഗിച്ചത്.

ഫര്‍ണിച്ചര്‍: പ്ലൈവുഡിലും മള്‍ട്ടിവുഡിലുമാണ് ഫര്‍ണിച്ചര്‍ പണിതിരിക്കുന്നത്. ഊണുമേശയുടെ കസേരകള്‍ മാത്രം ചടച്ചിയുടെ തടികൊണ്ട് പണിതു.ഫോള്‍സ് സീലിങ്: ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നിവിടങ്ങളില്‍ മാത്രം ജിപ്‌സം ഫോള്‍സ് സീലിങ് ചെയ്തു.

കാറ്റും വെളിച്ചവും: വീടിനുള്ളില്‍ കാറ്റും വെളിച്ചവും വേണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. സ്‌റ്റെയറിനു താഴെ ചുവരിലുള്ള വെര്‍ട്ടിക്കല്‍ പര്‍ഗോള, വലിയ ജനാലകള്‍, പാഷ്യോ എന്നിവയെല്ലാം വീടിനുള്ളില്‍ വായുസഞ്ചാരവും പ്രകാശവും ഉറപ്പാക്കുന്നു. കൃത്രിമ വെളിച്ചത്തിനായി എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് എല്‍ഇഡിയാണ്.

ചെലവ് കുറയ്ക്കാന്‍: അലങ്കാരങ്ങളൊട്ടുമില്ലാതെ ആവശ്യങ്ങളിലൂന്നിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാ മുറികള്‍ക്കും വെള്ളനിറമാണ് നല്‍കിയത്. ഊണുമുറിയിലെ കസേരകള്‍ക്കു മാത്രമേ തടി ഉപയോഗിച്ചിട്ടുള്ളൂ. എല്‍ഇഡിയാണ് ലൈറ്റിങ്ങിന്. ഇത്തരം ചില കാര്യങ്ങളില്‍ ചെലവ് കുറച്ച് ആ പണം പുട്ടി, ഫോള്‍സ് സീലിങ്, ചുവരു കെട്ടാന്‍ വയര്‍കട്ട് ഇഷ്ടിക എന്നിവയ്ക്കായി വിനിയോഗിച്ചു.
(Location: ഇരിങ്ങാലക്കുട, തൃശ്ശൂര്‍, Area: 2200 Sqft , Designer: ദീപക് അമ്മനത്ത് ഡികെ അസോഷ്യേറ്റ്‌സ് ഇരിങ്ങാലക്കുട, തൃശ്ശൂര്‍.dkassociatesijk@rediffmail.com)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (2 hours ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (2 hours ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (5 hours ago)

യു പി എസ് സി ഒഴിവുകൾ  (5 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends