Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത...കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്...മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യത.. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്...


യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മയ്ക്ക് അനുമതി..11 വർഷത്തിന് ശേഷമാണ് പ്രേമ കുമാരി മകളെ കാണുന്നത്.. മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്..


സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയില്‍.. ടി.ജി.നന്ദകുമാറിന്റെ ആരോപണത്തിന് ഇന്ന് തിരിച്ചടി കിട്ടും...


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം

ഇനി ഐലന്‍ഡ് അടുക്കളയുടെ കാലം

11 AUGUST 2016 11:54 AM IST
മലയാളി വാര്‍ത്ത

അടുക്കളയില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. അടുക്കള പാചകം ചെയ്യാനുള്ള മുറി മാത്രമല്ല. ആഹാരസാധനങ്ങളും അടുക്കള ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളുമെല്ലാം ഒതുക്കിവെക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ പരിമിതികള്‍ക്കിടയില്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. അടുക്കളയില്‍ ആധുനിക സൗകര്യങ്ങള്‍ എത്രയായാലും നമുക്കത് അധികമാകില്ല. എന്നാല്‍ ആധുനികത മാത്രമല്ല അല്‍പം കലയും കൂട്ടിക്കലര്‍ത്തിയാണ് ഡിസൈനര്‍മാര്‍ അടുക്കളകള്‍ സജ്ജീകരിക്കുന്നത്.

ഒരു വീടിന്റെ അകത്തളത്ത് കൂടുതല്‍ സജീവമായ ഇടം അടുക്കള തന്നെയാണ്. വീട് പണി തുടങ്ങുന്നതിനു മുമ്പേ അടുക്കളയെ കുറിച്ചുള്ള ആശങ്കകള്‍ വീട്ടുകാര്‍ പങ്കുവെക്കും. പഴയ കാലത്തേതു പോലെ വീട് പണി കഴിഞ്ഞാല്‍ പഴയ വീട്ടിലെ സാധനങ്ങള്‍ പെറുക്കിവെക്കുന്നതല്ല ഇപ്പോഴത്തെ പതിവ്. വീടിന്റെ രൂപകല്‍പനാ ശൈലിക്ക് അനുയോജ്യമായാണ് അടുക്കളയുടെ ഇന്റീരിയറും ഒരുക്കുന്നത്. വീടു നിര്‍മ്മാണത്തില്‍ ഏറെ കരുതലും ശ്രദ്ധയും നല്‍കുന്നത് അടുക്കളക്കാണ്. പണച്ചെലവു വരുന്നതും അടുക്കളക്കു തന്നെ.

മോഡുലാര്‍ കിച്ചണ്‍ എന്ന മോഡേണ്‍ അടുക്കളകള്‍ നമ്മുടെ സ്ഥലസൗകര്യവും താല്‍പര്യവുമനുസരിച്ച് രൂപകല്‍പന ചെയ്യാനാകും.യൂറോപ്യന്‍ ശൈലിയിലുള്ള കിച്ചണ്‍ കോണ്‍സെപ്റ്റില്‍ പ്രചാരമുള്ളതാണ് ഐലന്റ് അടുക്കള. ഐലന്റ് കൗണ്ടര്‍ അടുക്കളക്ക് ആധുനിക മുഖം കൊടുക്കുക മാത്രമല്ലാ, വര്‍ക്ക് സ്‌പേസും സ്‌റ്റോറേജുമെല്ലാം ഒരിടത്ത് വരുകയും ചെയ്യും. ധാരാളം സ്ഥലം വേണമെന്നതാണ് ഐലന്റ് കിച്ചണിന്റെ പരിമിതി. എന്നാല്‍ ഈ സ്ഥലത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നതാണ് പ്രത്യേകത.

കിച്ചണ്‍ സ്‌പേസിന്റെ നടുവിലായാണ് ഐലന്റ് കൗണ്ടര്‍ അഥവാ ഗ്യാസ് സ്റ്റവ് സജീകരിച്ചിരിക്കുന്നത്. മോഡുലാര്‍ ചിമ്മിനി ഒരു ഹാങ്ങിങ് കബോഡിനുള്ള കൊടുത്തിരിക്കുന്നു. കബോഡിലെ ബാക്കി സ്‌പേസ് സ്‌റ്റോറേജാക്കി മാറ്റിയിരിക്കുന്നു. കിച്ചണ്‍ കൗണ്ടറിന്റെ വശങ്ങളില്‍ കാബിനറ്റും ഓപ്പണ്‍ ഷെല്‍ഫുകളും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പാചകത്തിന് സ്ഥിരം ഉപയോഗിക്കുന്ന ചേരുവകളും പാത്രങ്ങളും ഇവിടെ തന്നെ വെക്കാന്‍ കഴിയും. ടവല്‍ റോഡ്, ബുക്ക് റാക്ക്, നൈഫ് ഹോള്‍ഡര്‍ തുടങ്ങിയവക്കും ഇവിടെ സ്‌പേസ് കണ്ടത്തെിയിട്ടുണ്ട്.

അടുക്കളക്കൊപ്പം വര്‍ക്ക് സ്‌പേസും ഒരുക്കിയാല്‍ സമയം പാഴാകുന്നത് ഒഴിവാകും. സിങ്കിന് താഴെ സ്‌റ്റോറേജിനായി കാബിനറ്റുകള്‍ കൊടുക്കാം . ഓപ്പണ്‍ കിച്ചണ്‍ കോണ്‍സെപ്റ്റില്‍ തുറന്ന ഷെല്‍ഡുകളാണ് അധികവും. പാത്രങ്ങള്‍ ഉള്‍പ്പെടെ സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങള്‍ എപ്പോഴും തുറന്ന് എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്. സ്‌റ്റോറേജിനു വേണ്ടി വുഡന്‍, വെനീര്‍ കാബിനറ്റുകളും ഒരുക്കാം.

വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് കിച്ചണ്‍ രൂപകല്‍പന ചെയ്യേണ്ടത് . അടുക്കളയിലെ ഒരു ഭാഗത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ സെറ്റു ചെയ്യാം. അതിനോട് ചേര്‍ന്ന് ഗ്‌ളാസിലും വുഡന്‍ വെനീറിലും കോക്കറി ഷെല്‍ഫും ഒരുക്കാം . ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ സ്‌പേസില്‍ നിന്നും പാര്‍ട്ടീഷന്‍ നല്‍കി വാഷ് സ്‌പേസും നല്‍കാം .

ഐലന്‍ഡ് കൗണ്ടറാണ് ഇത്തരം അടുക്കളകളിലെ ഹൈലൈറ്റ്. ഉയരമുള്ള സ്റ്റൂളുകള്‍ ഇവിടെയിട്ട് പ്രിപറേഷന്‍ കൗണ്ടറായും ഇത് ഉപയോഗിക്കാം. അടുക്കള ഐലന്റ് കോണ്‍സെപ്റ്റിലാണെങ്കില്‍ പാചകത്തിനിടെ സ്‌റ്റോര്‍ റൂമിലേക്കും വര്‍ക്ക് ഏരിയയിലേക്കും ഓടി നടക്കേണ്ട കാര്യമില്‌ളെന്ന് സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് മഴയും കനത്ത ചൂടും  (9 minutes ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (13 minutes ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (15 minutes ago)

അമിത് ഷാ കേരളത്തിൽ  (21 minutes ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (22 minutes ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (30 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്  (34 minutes ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍.... ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്  (48 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (1 hour ago)

ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....  (2 hours ago)

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (2 hours ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (2 hours ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (3 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (3 hours ago)

Malayali Vartha Recommends