Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

ഗ്‌ളാമര്‍ കൂട്ടാന്‍ ഗ്ലാസ്സുകള്‍

16 AUGUST 2016 12:38 PM IST
മലയാളി വാര്‍ത്ത


നിരയായി മേഞ്ഞ ഓടുകള്‍ക്കിടയില്‍നിന്ന് ഒന്നു മാറ്റി പകരം ഒരു കഷണം ഗ്ലാസ് ഇട്ട് മുറിക്കുള്ളിലേക്ക് വെളിച്ചത്തെ ക്ഷണിക്കുന്നത് പഴയ വീടുകളിലെ പതിവ് പൊടിക്കൈയാണ്. കാലം മാറിയതോടെ വീടു നിര്‍മാണത്തില്‍ ഗ്ലാസിന്റെ ഉപയോഗം കൂടിക്കൂടി വന്നു. ഇന്ന് തറ മുതല്‍ മേല്‍ക്കൂര വരെ ഗ്ലാസിന് ഇടമുണ്ട്. ദേവാലയങ്ങളില്‍ മാത്രം കണ്ടിരുന്ന സ്‌റ്റെയ്ന്‍ഡ് ഗ്ലാസുകളും പ്രിന്റഡ് ഗ്ലാസുകളുമൊക്കെ ഇടത്തരക്കാരുടെപോലും വീടുകളിലേക്കു ചേക്കേറിയതാണ് ഈ രംഗത്തെ പുതുമ. വിദേശിയും സ്വദേശിയുമായ ഗ്ലാസുകള്‍ വിവിധ രൂപഭാവത്തില്‍ ഇന്നു വീട്ടകങ്ങളെ മനോഹരമാക്കുന്നു.

കാര്‍പോര്‍ച്ചിലോ കുറഞ്ഞപക്ഷം രണ്ടാംനിലയിലെ ബാല്‍ക്കണിയിലോ ഒരു പര്‍ഗോള സെറ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഇടത്തരക്കാര്‍പോലും ഇപ്പോള്‍ ആര്‍ക്കിടെക്ടിനെ സമീപിക്കുന്നത്. എന്നാല്‍, ഇതിന്റെ ദീര്‍ഘകാല ഉപയോഗമോ പരിപാലനമോ ഓര്‍ത്ത്, അതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നവര്‍ വളരെ കുറവാണ്. കോണ്‍ക്രീറ്റ് ബോക്‌സുകളില്‍ ഗ്ലാസ് ഘടിപ്പിക്കുന്നതാണ് പര്‍ഗോളയുടെ പരമ്പരാഗത രീതിയെങ്കിലും സ്റ്റീലിലും ഇരുമ്പിലും ചട്ടമുണ്ടാക്കി മുകളില്‍ ഗ്ലാസ് ഘടിപ്പിക്കുന്ന ലാഭകരമായ രീതി ഇപ്പോള്‍ പലരും പിന്തുടരുന്നുണ്ട്. വീടിന്റെ മൊത്തം അളവ് കുറയ്ക്കാനും പിന്നീട് ആവശ്യാനുസരണം രൂപമാറ്റം വരുത്താനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. 

ദീര്‍ഘകാലത്തേക്കുള്ളതായതിനാല്‍ പര്‍ഗോളയില്‍ ഗുണമേന്‍മയുള്ള ഗ്ലാസ് ഘടിപ്പിക്കുന്നതാവും നല്ലത്. ഗ്ലാസിനുള്ളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഫ്രോസ്റ്റഡ് ഗ്ലാസോ വൈറ്റ് ആസിഡ് വാഷോ ഉപയോഗിക്കാം. ഗ്ലാസിന്റെ സുതാര്യത നഷ്ടപ്പെടുന്ന തരത്തിലുള്ള ഡിസൈന്‍ നല്‍കുന്ന രീതിയാണ് ഫ്രോസ്റ്റിങ്. ഫ്രോസ്റ്റ് ചെയ്യുന്നതിനു മാത്രം ചതുരശ്ര അടി 30 രൂപയാണ് ഈടാക്കാറുള്ളത്. ഗ്ലാസിന്റെ മിനുസം നഷ്ടപ്പെടാതെ പ്രകാശ തീവ്രത കുറയ്ക്കാന്‍ വൈറ്റ് ആസിഡ് വാഷ് ചെയ്യാം. ഇതിന് ചതുരശ്ര അടി 125 മുതല്‍ 150 രൂപ വരെയാണ് ഈടാക്കുന്നത്.

ഒരു മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടന്ന് ഗ്ലാസില്‍ പായല്‍പിടിക്കുമെന്നതാണ് പര്‍ഗോളകളുടെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നോ രണ്ടോ ഇഞ്ച് ചരിവിട്ട് പര്‍ഗോള നിര്‍മിക്കുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള എളുപ്പ മാര്‍ഗം. ഗ്ലാസിന്റെ വശങ്ങളില്‍ അലുമിനിയം ബീഡിങ് വച്ചാല്‍ ഭിത്തിവഴി വെള്ളം ഒഴുകാതിരിക്കുകയും ചെയ്യും.

ബാല്‍ക്കണിയിലും കാര്‍ പോര്‍ച്ചിലും ഡൈനിങ് ഏരിയയിലുമൊക്കെ വെളിച്ചം യഥേഷ്ടം കടത്തിവിടുന്ന പര്‍ഗോളകള്‍ ഇപ്പോള്‍ ട്രന്‍ഡാണ്. ഇടത്തരം വീടുകളില്‍ ഗ്ലാസിന്റെ ഉപയോഗം കൂടുതല്‍ വരുന്നതും പര്‍ഗോള നിര്‍മാണത്തിലാണ്. വീടിനകത്ത് വെളിച്ചവും അതുവഴി പോസിറ്റീവ് എനര്‍ജിയും നിറയ്ക്കാന്‍ പര്‍ഗോളകള്‍ക്കു സാധിക്കുന്നതായി അനുഭവസ്ഥരും പറയുന്നു. മേല്‍ക്കൂരയില്‍ ഒരു നിശ്ചിത ഭാഗം ഗ്ലാസ് ഇട്ടാണ് ലിവിങ് ഏരിയയിലും ഡൈനിങ് ഏരിയയിലും പര്‍ഗോളകള്‍ നിര്‍മിക്കുന്നത്. 12 എംഎം കനമുള്ള ടെംപേര്‍ഡ് ഗ്ലാസുകളാണ് ഇതിന് ഉപയോഗിക്കുന്നത്. മനുഷ്യര്‍ കയറിനടന്നാലും പൊട്ടാത്ത കരുത്ത് ടെംപേര്‍ഡ് ഗ്ലാസുകള്‍ക്കുണ്ട്. മാത്രമല്ല, അബദ്ധത്തില്‍ പൊട്ടിയാലും കല്‍ക്കണ്ടം പോലെ പൊടിഞ്ഞു പോകുന്നതിനാല്‍ അപകടവും ഉണ്ടാകില്ല. ഈ ഗ്ലാസിനു താഴെ ഫോള്‍സ് സീലിങ്ങിനൊപ്പം ലെഡ് സ്‌റ്റെയ്ന്‍ഡ് ഗ്ലാസ് ഘടിപ്പിച്ച് വെളിച്ചത്തെ മുറിക്കുള്ളില്‍ പലനിറത്തില്‍ വിന്യസിക്കുന്നതാണ് ഇപ്പോഴത്തെ രീതി. 

തടിയോ അലുമിനിയമോ സ്റ്റീലോ ഉപയോഗിച്ചു നിര്‍മിക്കുന്ന ചട്ടത്തിനുള്ളില്‍ ഗ്ലാസ് ഘടിപ്പിച്ച ജനല്‍പാളികള്‍ക്കു പകരം പൂര്‍ണായും ഗ്ലാസില്‍ നിര്‍മിച്ചെടുക്കുന്ന ജനല്‍പാളികള്‍ ഇപ്പോള്‍ ലഭ്യമാണ്. അളവനുസരിച്ച് ഗ്ലാസ് മുറിച്ചെടുത്ത് അതില്‍ കുറ്റിയും കൊളുത്തും വിജാഗിരിയും പിടിപ്പിച്ചെടുക്കുമ്പോള്‍ പക്ഷേ, തുകയല്‍പം കൂടുമെന്നു മാത്രം. 8 എംഎം കനമുള്ള ഗ്ലാസാണ് ഇതിന് ഉപയോഗിക്കുന്നത്. ചട്ടത്തിനുള്ളില്‍ ഘടിപ്പിക്കുമ്പോള്‍ വശങ്ങള്‍ ചെത്തിയൊതുക്കി മധ്യഭാഗം പ്രൊജക്ട് ചെയ്തു നില്‍ക്കുന്ന രീതിയിലുള്ള ബെലവ്ഡ് ഗ്ലാസുകളാണ് ജനലുകളില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്. ഫ്രെയിമില്ലാത്ത കണ്ണാടികള്‍ക്കും ബെലവ്ഡ് ഗ്ലാസ് ഉപയോഗിക്കുന്നുണ്ട്.

ദേവാലയങ്ങളിലെ ഉയര്‍ന്ന ജനാലകളിലും മറ്റും കണ്ടിരുന്ന നിറമുള്ള ചില്ലു ഗ്ലാസിന്റെ പരിഷ്‌കരിച്ച രൂപമാണ് സ്‌റ്റെയ്ന്‍ഡ് ഗ്ലാസുകള്‍. ഇറ്റലി, യുഎസ് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുന്നൂറ്റി അന്‍പതോളം ഡിസൈനുകളിലുള്ള സ്‌റ്റെയ്ന്‍ഡ് ഗ്ലാസുകള്‍ ഇന്ന് കേരളത്തില്‍ ലഭ്യമാണ്. മേല്‍ക്കൂരയില്‍ ഘടിപ്പിക്കുന്ന 12 എംഎം ഗ്ലാസിന് ചതുരശ്ര അടിക്ക് 220 രൂപ മുതലും ലെഡ് സ്‌റ്റെയ്ന്‍ഡ് ഗ്ലാസിന് ഡിസൈന്‍ അനുസരിച്ച് 850 രൂപ മുതല്‍ 2500 രൂപ വരെയുമാണ് വില.

ഡ്രോയിങ് ഏരിയയുടെ തറയിലെ ഒരു ഭാഗം ഗ്ലാസ് ഘടിപ്പിച്ച് അതിനടിയില്‍ ബബിള്‍സോ, ഫിഷ് ടാങ്കോ വയ്ക്കുന്നത് കൗതുകം ജനിപ്പിക്കുന്ന പുതുമയാണ്. ഇതിനും 12 എംഎം കനമുള്ള ടെംപേര്‍ഡ് ഗ്ലാസാണ് ഉപയോഗിക്കുന്നത്. കോമണ്‍ ഏരിയകള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഭിത്തിക്കു പകരം ഗ്ലാസ് ഉപയോഗിക്കുന്ന രീതി പണ്ടുമുതലേ ഉണ്ടെങ്കിലും സിംഗിള്‍ ഗ്ലാസിനു പകരം എംഡിഎഫിലോ മള്‍ട്ടിവുഡിലോ ബോക്‌സ് ഉണ്ടാക്കി ഇരു വശങ്ങളിലും ഗ്ലാസ് ഘടിപ്പിച്ച് അതിനകത്ത് ലൈറ്റ് സ്ഥാപിക്കുന്നതാണ് പുതിയ രീതി. ഈ ഗ്ലാസില്‍ കുടുംബചിത്രം ഉള്‍പ്പെടെ വീട്ടുകാര്‍ക്ക് ആവശ്യമുള്ള ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് കളര്‍ഫുള്ളാക്കാമെന്നതും മേ•യാണ്. ഇതോടൊപ്പം കോണിപ്പടികളുടെ ഹാന്‍ഡ് റെയിലിലും ബാല്‍ക്കണി റെയിലിലും ഓപ്പണ്‍ ടെറസില്‍ പോലും പ്രിന്റഡ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്. 

കോണിപ്പടിയുടെ പ്ലാറ്റ്‌ഫോമും പില്ലറും ഉള്‍പ്പെടെ ഇന്ന് ഗ്ലാസില്‍ ചെയ്‌തെടുക്കാനാകും. പാര്‍ട്ടീഷ്യനു വേണ്ടി ഗ്ലാസ് ഗ്രില്ലുകളും വിപണിയില്‍ ലഭ്യമാണ്. ബാത്‌റൂമിലെ ഡ്രൈ, വെറ്റ് ഏരിയകള്‍ തമ്മില്‍ വേര്‍തിരിക്കാനും ഷവര്‍ റൂം നിര്‍മിക്കാനും ടെപേര്‍ഡ് ഗ്ലാസുകള്‍ ഉപയോഗിക്കാം. അടുക്കളയുടെ പാതകങ്ങളില്‍ ടൈലിനും ഗ്രാനൈറ്റിനും പകരം ഗ്ലാസിടുന്ന രീതിക്കും ഇപ്പോള്‍ പ്രചാരമേറിവരികയാണ്. പുട്ടിയിട്ട് പാതകം ഫിനിഷ് ചെയ്ത ശേഷം അതിനു മുകളില്‍ ഗ്ലാസ് ഘടിപ്പിക്കാം. ചതുരശ്ര അടിക്ക് 150 രൂപ മുതലാണ് നിരക്ക്. ഇതില്‍ ഇഷ്ട ഡിസൈന്‍ പ്രിന്റ് ചെയ്ത് പാതകം റിഫ്രെഷ് ചെയ്യാനും സാധിക്കുമെന്ന് ഫാബ് ഗ്ലാസ് ഉടമ ബേബി ആന്റോ പറയുന്നു.

കല്ലേറുകൊണ്ട് ചിന്നിയതുപോലെ തോന്നിക്കുന്ന ബ്രോക്കണ്‍ ഗ്ലാസ്, വിവിധ ഡിസൈനുകളിലുള്ള ആസിഡ് വര്‍ക്കുകള്‍, ചെറിയ ഗ്ലാസ് പീസുകള്‍ ഉപയോഗിച്ചു കൊളാഷ് മാതൃകയില്‍ ചെയ്യുന്ന ക്ലസ്റ്റര്‍ ഗ്ലാസ് ഇവയൊക്കെ ഇന്റീരിയര്‍ മനോഹരമാക്കുന്ന ഗ്ലാസ് വര്‍ക്കുകളാണ്. വാഷ് ഏരിയയുടെ മിററിനു ചുറ്റും ക്ലസ്റ്റര്‍ വര്‍ക്കുകള്‍ ചെയ്താല്‍ വെളിച്ചം. ഇരട്ടിയായി ആ ഇടം കൂടുതല്‍ മിഴിവുള്ളതാകും. സ്‌റ്റെയര്‍ ലാന്‍ഡിങ്ങിലും ഡ്രോയിങ് റൂമിന്റെ മധ്യത്തിലും മറ്റും ഉയോഗിക്കാവുന്ന മറ്റൊരു അലങ്കാരമാണ് ഗ്ലാസ് മൊസൈക്ക്. പഴയ മൊസൈക്ക് തറയുടെ മാതൃകയില്‍ ഗ്ലാസ് പീസുകള്‍ ഉപയോഗിച്ച് ചെയ്യുന്ന ഇത്തരം സ്‌പെഷല്‍ ഏരിയകള്‍ വീടിന്റെ അഴകു വര്‍ധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 minute ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (29 minutes ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (56 minutes ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (1 hour ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (1 hour ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (1 hour ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (1 hour ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...  (2 hours ago)

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില്‍ ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു  (2 hours ago)

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (2 hours ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (3 hours ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (3 hours ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (3 hours ago)

Malayali Vartha Recommends