Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

വീടിന് വയറിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

04 MAY 2017 05:35 PM IST
മലയാളി വാര്‍ത്ത

മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത്. മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പു തന്നെ ഓരോ ലൈറ്റ് പോയിന്റുകളും നിശ്ചയിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം.

മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ് രീതി. സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറയ്ക്കാന്‍ കഴിയും. അതിനനുസരിച്ച് ചെലവും.

15 മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിങ്ങിന് ഉപയോഗിക്കേണ്ടത്. തേക്കാത്ത ചുവരുകള്‍ക്കും ഇന്റര്‍ലോക്ക് ഇഷ്ടിക ഉപയോഗിച്ച് പണിയുന്ന വീടുകള്‍ക്കും ചുവരിന് പുറത്തുകൂടിയാണ് വയറിംഗ്.അതിന് അര ഇഞ്ച് മുതല്‍ വലുപ്പത്തില്‍ പരന്ന രൂപത്തിലുള്ള പി.വി.സി. പൈപ്പുകളാണ് ഭംഗി. 1.5 സ്‌ക്വയര്‍ മീറ്റര്‍ കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍പ്ലഗാണെങ്കില്‍ 2.5 സ്‌ക്വയര്‍ മീറ്റര്‍. കൂടുതല്‍ ലോഡ് വേണ്ടി വരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് സ്‌ക്വയര്‍ മീറ്റര്‍ വയര്‍ വേണം.

ഐ.എസ്.ഐ. മുദ്രയുള്ള സ്പാന്റഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിശ്ചയിക്കുക. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. തടി കൊണ്ടുള്ള സ്വിച്ച് ബോക് സിനെക്കാള്‍ നല്ലത് ലോഹപ്പെട്ടികളാണ്. 

ഭിത്തിയിലെ ഈര്‍പ്പം കൂടിയാല്‍ മരപ്പെട്ടികള്‍ ചിതലരിച്ച് നശിക്കാന്‍ ഇടയുണ്ട്. ലോഹപ്പെട്ടിക്ക് തടി, പ്ലാസ്റ്റിക് പെട്ടികളെക്കാള്‍ 50 ശതമാനം വരെ വില കൂടുതലുണ്ട്. എങ്കിലും ഈ വിലക്കൂടുതല്‍ അതിന്റെ ഈടുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടമാകാന്‍ ഇടയില്ല. ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന സ്വിച്ചുകള്‍ മോഡുലാര് ആക്കാം .ഉദാഹരണത്തിന് അടുക്കള, സ്വീകരണമുറി എന്നിവിടങ്ങളിലെ സ്വിച്ചുകള് മോഡുലാര് ആക്കുകയും മറ്റിടങ്ങളില് താരതമ്യേന വിലക്കുറവുള്ള സെമി മോഡുലാര്‍ വെക്കുകയും ചെയ്യുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

ഓരോ മുറിയിലും ലൈറ്റ്, പ്ലഗ്, ഫാന് , പവര് പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നത് വയറിങ്ങിലെ പ്രധാന ഘട്ടമാണ്. സ്വീകരണ മുറിയില്‍ ട്യൂബിന്റെ പാശ്ചാത്തല വെളിച്ചത്തില്‍ കോര്‍ണര്‍ ലാമ്പുകളും ടേബിള്‍ലാമ്പുകളും മനോഹരമായിരിക്കും. റൂഫിന് നടുവില്‍ തൂങ്ങിക്കിടക്കുന്ന ഷാന്‍ഡ്‌ലിയര്‍ ആയാലും നല്ല വെളിച്ചം കിട്ടും. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കാം. ഇവിടെ തന്നെ ഫാനിനും പ്ലഗിനും ഓരോ പോയിന്റുകളും വയ്ക്കാം.

ഊണുമുറിയില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം മതിയാവും. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്‍ഡന്റ് വിളക്കോ ആവാം. സീലിങ് ഫാനില്‍ ഘടിപ്പിച്ചിട്ടുള്ള ടോപ്പ് ലൈറ്റായാലും മതി. ഊണുമുറിയില്‍് രണ്ട് ലൈറ്റ്, ഒരു ഫാന്‍്, ഒരു പവര്‍പ്ലഗ് പോയിന്റ് എന്നിവയാണ് നല്ലത്.

ഫ്രിഡ്ജിന് ഉപയോഗിക്കാന്‍ ഉള്ളതാണ് പവര്‍പ്ലഗ്. കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം. കോര്‍ണര്‍് ലാമ്പുകള്‍ പെന്റന്‍ഡ് ലാമ്പുകള്‍ എന്നിവ നന്നായിരിക്കും. അടുക്കള വയറിങ്ങില്‍അല്പം കൂടുതല്‍ ശ്രദ്ധിക്കണം.

അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട. താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുക(വാള്‍ലൈറ്റ്)ളാണ് നല്ലത്. രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍പോയിന്റും ഒരു പവര്‍പ്ലഗ് പോയിന്റും ഇവിടെ വെക്കാം. മിക്‌സി, െ്രെഗന്റര്‍ , മൈക്രോവേവ് അവന്‍ , വാട്ടര്‍കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് ഉപയോഗിക്കാം. വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്. പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം

എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (ഇ.എല് .സി.ബി.) പിടിപ്പിക്കുന്നത് നല്ലതാണ്.

വയറിങ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും.

മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാവുന്നതാണ്.

സാധാരണ ബള്‍ബുകളേക്കാള്‍ വിലക്കൂടുതല്‍ ഉണ്ടെങ്കിലും എല്‍ ഇഡി ബള്‍ബുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തേക്ക് ലാഭകരമായിരിക്കും. സി.എഫ്.എല്‍. ബള്‍ബുകളുടെ ആയുസ്സ് സാധാരണ ബള്‍ബുകളെക്കാള്‍ പത്തിരട്ടിയിലും ഏറെയാണ്. അതിലേറെ ആയുസ്സ് നല്‍കുന്നതും വൈദ്യുതി ലാഭിക്കുന്നതുമാണ് എല്‍് .ഇ.ഡി. ബള്‍ബുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (15 minutes ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (16 minutes ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (20 minutes ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (26 minutes ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (53 minutes ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (1 hour ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (1 hour ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (1 hour ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (2 hours ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (2 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (3 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (3 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (3 hours ago)

Malayali Vartha Recommends