Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

'പ്രകൃതിയുമായി ഒന്നിക്കുവാന്‍ ഒത്തുചേരൂ'എന്ന ആഹ്വാനത്തോടെ പരിസ്ഥിതിദിനത്തില്‍ നടാന്‍ 72 ലക്ഷം തൈകളുമായി വനം വകുപ്പ്

30 MAY 2017 04:38 PM IST
മലയാളി വാര്‍ത്ത

'പ്രകൃതിയുമായി ഒന്നിക്കുവാന്‍ ഒത്തുചേരൂ'എന്ന ആഹ്വാനത്തോടെ 2017-ലെ ലോക പരിസ്ഥിതിദിനം ആചരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നു വനം വകുപ്പ് . വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മതസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃക്ഷാവരണം ഉയര്‍ന്നതായിക്കണ്ട സംസഥാനങ്ങളില്‍ രണ്ടാമത്തേതാണ് കേരളം. ഇത് മുന്‍നിര്‍ത്തിയാണ് ഈ വരുന്ന ജൂണ്‍ അഞ്ചിന് 72 ലക്ഷം വൃക്ഷത്തൈകള്‍ നടുക എന്ന ലക്ഷ്യത്തിലേക്ക് വനം വകുപ്പ് ചുവടുവയ്ക്കുന്നത്. ജലസ്രോതസുകളുടെ സംരക്ഷണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന് ഊര്‍ജ്ജം നല്‍കുന്നതാണ്.

സൗജന്യമായിട്ടാണ് ഈ വര്‍ഷം തൈകള്‍ വിതരണം ചെയ്യുന്നത്. വനംവകുപ്പിന്റെ 200 നഴ്‌സറികളില്‍ തയ്യാറാക്കിയ വൃക്ഷത്തൈകള്‍ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനാണുദ്ദേശിക്കുന്നത്. കുടുംബശ്രീയില്‍ നിന്നും ലഭ്യമാക്കുന്ന തൈകളും പ്രാദേശികമായി വിതരണം ചെയ്യും.

ജില്ലകളിലെ സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ കീഴിലുള്ള നഴ്‌സറികളില്‍ തൈകള്‍ ലഭിക്കും. നെഴ്‌സറി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പറുകള്‍ എന്നിവയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുമായി ബന്ധപ്പെടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (4 minutes ago)

ജോയ് മാത്യു  (31 minutes ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (42 minutes ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (46 minutes ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (55 minutes ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (1 hour ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (1 hour ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (1 hour ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (2 hours ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (2 hours ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (2 hours ago)

Malayali Vartha Recommends