Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

സെന്‍ പൂന്തോട്ടങ്ങള്‍ സമ്മര്‍ദ്ദമകറ്റും

31 MAY 2017 05:23 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് പൂക്കള്‍ വളരെ ഇഷ്ടമാണെങ്കിലും പൂന്തോട്ടത്തിനും അതില്‍ ചെലവഴിക്കുന്ന പുലര്‍കാലങ്ങള്‍ക്ക്, വൈകുന്നേരങ്ങള്‍ക്ക് ഒന്നും നമ്മള്‍ വേണ്ടത്ര പ്രധാന്യം നല്‍കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ജപ്പാന്‍കാര്‍ ഇങ്ങനെയൊന്നുമല്ല. പൂന്തോട്ടങ്ങള്‍ ജപ്പാന്‍കാരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് സെന്‍ പൂന്തോട്ടങ്ങള്‍ എന്നറിയപ്പെടുന്ന ജപ്പാനീസ് റോക്ക് ഗാര്‍ഡന്‍.

വരണ്ട ഭൂമിയില്‍ നിര്‍മിക്കുന്ന പൂന്തോട്ടങ്ങളെയാണ് പൊതുവെ സെന്‍ പൂന്തോട്ടങ്ങളെന്നു പറയുന്നത്. പാറക്കല്ലുകള്‍, വെള്ളം, പായലുകള്‍ ,വെട്ടിയൊതുക്കിയ മരങ്ങള്‍ , കുറ്റിച്ചെടികള്‍ തുടങ്ങിയവ പ്രത്യേകമായ രീതിയില്‍ കമീകരിച്ചാണ് സെന്‍ പൂന്തോട്ടങ്ങള്‍ നിര്‍മിക്കുന്നത്.

ജപ്പാനിലെ ഹെയാന്‍ കാലഘട്ടം മുതല്‍ (794-1185) സെന്‍ ഗാര്‍ഡനുകള്‍ ജപ്പാന്‍കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നാണ് സൂചനകള്‍. ചൈനയുടെ സോങ്ങ് വംശകാലഘട്ടത്തിലെ പൂന്തോട്ടങ്ങളില്‍ നിന്നുള്ള പ്രചോദനവും സെന്‍ പൂന്തോട്ടങ്ങളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്.



പൂന്തോട്ടം എവിടെ നിര്‍മിക്കുന്നു എന്ന കാര്യം ആദ്യം തീരുമാനിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വലുപ്പത്തിലും ആകൃതിയിലും സെന്‍ പൂന്തോട്ടം ക്രമീകരിക്കാവുന്നതാണ്.

പൂന്തോട്ടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ പുല്ല് ചെത്തിമാറ്റുക.

പൂന്തോട്ടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു ചുറ്റും 23 ഇഞ്ച് ആഴത്തില്‍ കുഴിച്ച് അതിര്‍ത്തി പോലെ നിര്‍മിക്കുക. ഈ ഭാഗം ഏതെങ്കിലും തരത്തിലുള്ള ഷീറ്റ് ഉപയോഗിച്ച് മൂടുക. ഇങ്ങനെ ചെയ്യുന്നത് ഈ ഭാഗത്ത് പാഴ്പുല്ല് വളരുന്നത് തടയും.



കുഴികള്‍ക്ക് മുകളില്‍ ചെറിയ പാറക്കഷ്ണങ്ങള്‍ നിരത്തിവെച്ച് പൂന്തോട്ടത്തിന് ചുറ്റും വരമ്പ് നിര്‍മിക്കാവുന്നതാണ്. പാറക്കഷ്ണങ്ങള്‍ക്ക് പകരം മരവും ഉപയോഗിക്കാം. സെന്‍ പൂന്തോട്ടങ്ങളില്‍ സാധാരണ മുളയാണ് കല്ലുകള്‍ക്ക് പകരം വരമ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.

സെന്‍ പൂന്തോട്ടങ്ങളുടെ നിര്‍മാണത്തില്‍ കല്ലുകള്‍ തിരഞ്ഞെടുക്കുന്നതിന് വളരെ പ്രധാന്യമുണ്ട്. കല്ലുകള്‍ തിരഞ്ഞെടുക്കുന്നത് മാത്രമല്ല അവ എവിടെ വയ്ക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. കല്ലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അഗ്രഭാഗം കൂര്‍്ത്തകല്ലുകള്‍ വേണം തിരഞ്ഞെടുക്കേണ്ടത്. അതേപോലെ വളരെ മിനുസമുള്ള, പുഴയില്‍ കണ്ടുവരുന്ന തരത്തിലുമുള്ള കല്ലുകളും ഉപയോഗിക്കാം. കല്ലുകള്‍ പൂന്തോട്ടത്തില്‍ കൂട്ടിയിടാതെ നിശ്ചിത അകലം പാലിച്ച് വേണം ക്രമീകരിക്കേണ്ടത്.



ചെറിയ കുറ്റിച്ചെടികള്‍, പായല്‍, വെട്ടിയൊതുക്കിയ മരങ്ങള്‍, മെഡിറ്റേഷന്‍ ചെയ്യാനുള്ള ഇരിപ്പിടം തുടങ്ങിയവയും പൂന്തോട്ടത്തില്‍ നിര്‍മിക്കാം. കല്ലുകൊണ്ടുള്ള മത്സ്യങ്ങളുടെയും പക്ഷികളുടെയും ശില്പങ്ങളും വെക്കാം. പൂന്തോട്ടത്തില്‍ വെള്ളത്തിന്റെ സാനിധ്യം ഉറപ്പുവരുത്തുക. വെള്ളത്തിന്റെ ശബ്ദം മനസിന് ഉന്മേഷം നല്കുന്നതാണ്.

ചരലുകളോ, മണലോ, ചെറിയ ഉരുളന്‍ കല്ലുകളോ ഉപയോഗിച്ച് സെന്‍ പൂന്തോട്ടത്തിന്റെ നിലമൊരുക്കാം. ഒരിക്കലും സെന്‍ പൂന്തോട്ടത്തിന്റെ നിലത്ത് കോണ്ക്രീറ്റ് ഉപയോഗിക്കരുത്. ഇത്രയുമായാല്‍ സെന്‍ പൂന്തോട്ടം റെഡി.



വീടിന് മൊത്തം ഒരു പോസീറ്റ് എനര്‍ജി നല്‍കാന്‍ സെന്‍ പൂന്തോട്ടത്തിന്റെ സാനിധ്യം സഹായിക്കുന്നു.സമ്മര്‍്ദ്ദം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ സെന്‍ പൂന്തോട്ടത്തില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യുകയോ വിശ്രമിക്കുകയോ ആവാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (13 minutes ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (15 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (41 minutes ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (42 minutes ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (46 minutes ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (52 minutes ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (1 hour ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (1 hour ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (1 hour ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (2 hours ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (2 hours ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (2 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (3 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (3 hours ago)

Malayali Vartha Recommends