Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മഴക്കാല കൃഷിക്ക് കാന്താരി

29 JUNE 2017 05:18 PM IST
മലയാളി വാര്‍ത്ത

നമ്മുടെ മണ്ണില്‍ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പര്‍ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാന്‍ കരുത്തുള്ള കാന്താരിക്ക് മഴക്കാലവും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ഉണ്ടകാന്താരി തുടങ്ങി നിരവധി ഇനങ്ങള്‍ കേരളത്തില്‍ കാണുന്നു. എങ്കിലും പച്ചകാന്താരിക്കാണ് ഗുണം കൂടുതല്‍. പഴുത്ത് പാകമായ മുളക് ഉണക്കിയെടുത്താണ് കാന്താരി വിത്തു ശേഖരിക്കുന്നത്. വിത്തു പാകിയ ശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്‍കാം.

കീടബാധ കാര്യമായി ബാധിക്കാത്ത കാന്താരിക്ക് മറ്റു കൃഷികളെ പോലെ വലിയ പരിചരണമോ, വളപ്രയോഗമോ ആവശ്യമില്ല. വേനല്‍ക്കാലത്ത് ആവശ്യമായ വെള്ളം നല്കാം. വലിപ്പം കുറവെങ്കിലും എരിവ് അല്പം മുന്നിലാണെങ്കിലും നമ്മുടെ സ്വന്തം കാന്താരി മുളകിനു ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ദിവസം കഴിയുന്തോറും കുഞ്ഞ് കാന്താരിയുടെ ഡിമാന്‍ഡും വിലയും കുത്തനെ വര്‍ധിക്കുകയാണ്. ഒരുകിലോ കാന്താരിക്കു കുറച്ചു നാള്‍ മുമ്പുവരെ 700-800 നിരക്കിലായിരുന്നു വില.

എന്നാല്‍ അടുത്തിടെ 1200 രൂപയായി വില പെട്ടെന്നങ്ങ് കൂടി. കാന്താരിയുടെ പൊന്നും വിലയുടെ കാരണം ഇതിന്റെ ഗുണം തന്നെ. കൊഴുപ്പ് നിയന്ത്രണത്തിനു കാന്താരി മുളക് ഫലപ്രദമെന്നു പരീക്ഷിച്ചറിഞ്ഞവര്‍ ഇന്ന് എന്തുവില നല്കാനും തയാറാണ്. വീട്ടില്‍ കാന്താരികൃഷി നടത്തുന്ന തിരുവനന്തപുരത്തെ കൊച്ചുള്ളൂര്‍ സ്വദേശിയായ ജൈവകര്‍ഷകന്‍ ആര്‍. രവീന്ദ്രന്‍ പറയുന്നത് കാന്താരി മുളകിനായി പലരും തന്റെ വീട്ടില്‍ എത്താറുണ്ടെന്നാണ്.

മരുന്നിനെക്കാള്‍ ഫലം ഈ മുളകു പച്ചയ്ക്കു കഴിച്ചാല്‍ ഉണ്ടാകുമെന്നു അനുഭവസ്ഥര്‍ ചൂണ്ടികാട്ടുന്നതായും ആര്‍. രവീന്ദ്രന്‍ പറയുന്നു. കാന്താരി കഴിച്ചുകഴി ഞ്ഞ് ഒരു നെല്ലിക്കകൂടി കഴിക്കുന്നത് മുളകിന്റെ എരിവ് കുറയ്ക്കുവാന്‍ സഹായിക്കും. അതിനാല്‍ മരുന്നായി കാന്താരി കഴിക്കുന്ന ചിലര്‍ നെല്ലിക്കയും കഴിക്കുന്നതു കാണാമെന്നും അദ്ദേഹം പറയുന്നു. കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെസിന്‍ എന്ന ആല്‍ക്കലോയിഡ് ദഹനത്തിനു സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും വളരെ ഉചിതമാണിത്.

ജീവകം എ, സി, ഇ എന്നിവയും കാന്താരിയില്‍ അടങ്ങിയിട്ടുണ്ട്. സി വളരെ കുടുതലുണ്ട.് കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കാന്താരിയെ ഗുണസംപുഷ്ടമാക്കുന്നു. കാന്താരി പച്ചയ്ക്കു കഴിക്കാന്‍ പ്രയാസമുള്ളവര്‍ മോരില്‍ ചേര്‍ത്തും കാന്താരി സേവിക്കാറുണ്ട്.

രണ്ടോ മൂന്നോ കാന്താരി ചെറിയ കഷ്ണം ഇഞ്ചി, ഒരു വെളുത്തുള്ളി ഇതള്‍, കറിവേപ്പില എന്നിവ അരച്ച് മോരില്‍ കുടിക്കുന്നത് കൊഴുപ്പ് നിയന്ത്രണത്തിനു നല്ലതാണ്. നാട്ടിന്‍പുറങ്ങളില്‍ ഇന്നും പലരും ഈ മോരുവെള്ളം കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. രുചിയുടെ കാര്യത്തിലും കാന്താരി ഒട്ടും പിന്നിലല്ല. കാന്താരി മുളക് അരച്ചുള്ള ചമ്മന്തി കേരളത്തിന്റെ പതിവായിരുന്നു. രാവിലെ കഴിക്കുന്ന പഴംകഞ്ഞിയില്‍ ഒരു കാന്താരി മുളകു കൂടി ഉടച്ചു ചേര്‍ത്താല്‍ അന്നത്തെ പകല്‍ ഭക്ഷണം കുശാല്‍.

പറമ്പിലും പാടത്തും രാപ്പകല്‍ അധ്വാനിക്കുന്ന കര്‍ഷകരുടെ ആരോഗ്യത്തിന്റെ രഹസ്യവും മറ്റൊന്നല്ല. രാത്രി പാല്‍ക്കഞ്ഞിക്കൊപ്പം കാന്താരി അച്ചാറും ചേര്‍ത്തുകഴിച്ച് സുഖമായി ഉറങ്ങി രാവിലെ നല്ല ഉത്സാഹത്തോടെ എഴുന്നേല്‍ക്കുന്ന പഴമക്കാരും ഉണ്ടായിരുന്നു. നാരങ്ങ, പുളിഞ്ചിക്ക തുടങ്ങിയവകൊണ്ട് അച്ചാറിടുമ്പോള്‍ കാന്താരിക്കൂടി ഇടുന്നത് നല്ലതാണ്. പുളിഞ്ചിക്ക (ഇരുമ്പന്‍ പുളി) അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നും ഇപ്പോള്‍ അഭിപ്രായമുണ്ട്. ഇരുമ്പന്‍ പുളി ഉണ്ടാക്കുന്ന അസിഡിറ്റി കുറയ്ക്കുവാനും കാന്താരി സഹായിക്കും. കാന്താരി മുളകു മാത്രം കൊണ്ട് അച്ചാറുണ്ടാക്കുന്നതും വളരെ രുചികരമാണ്. (ഫോണ്‍ മഞ്ജുള 96336 71974).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 hours ago)

Malayali Vartha Recommends