Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ചില നാടന്‍മാര്‍ഗങ്ങളിലൂടെ തെങ്ങുകള്‍ സംരക്ഷിക്കാം

03 JULY 2017 05:29 PM IST
മലയാളി വാര്‍ത്ത

തെങ്ങിന്‍തൈയുടെ നടീല്‍ കാലമാണ് മഴക്കാലം. തൈയെ ആക്രമിക്കുന്ന പ്രധാന വില്ലനാണ് ചിതല്‍. തെങ്ങിന്‍തൈ വയ്ക്കുമ്പോള്‍ ഒരുപിടി ഉലുവ ചതച്ച് പിള്ളക്കുഴിയില്‍ ഇട്ടാല്‍ ചിതല്‍ശല്യം ഒഴിവാക്കാം. തൈ നടുന്ന കുഴിയില്‍തന്നെ കറ്റാര്‍വാഴയും മഞ്ഞളും നടുന്നത് ചിതലിനെ പിടിച്ചുകെട്ടാന്‍ വേണ്ടി തന്നെയാണ്. തെങ്ങിന്‍തടത്തില്‍ കാഞ്ഞിരത്തിന്‍ ഇലയും കരിങ്ങോട്ടയിലയും ചേര്‍ത്ത് ചിതലിന്റെ ഉപദ്രവം കുറയ്ക്കാം. ചിതല്‍ശല്യം തീവ്രമായ സ്ഥലങ്ങളില്‍ തൈകളുടെ കടയ്ക്കലും ഓലപ്പട്ടകളിലും കശുവണ്ടിത്തോടില്‍നിന്നുമെടുക്കുന്ന എണ്ണ തേച്ചുപിടിപ്പിക്കുന്നത് നന്ന്.

കൊമ്പന്‍ചെല്ലിയുടെ ഉപദ്രവം കുറയ്ക്കുന്നതിനായി ചെല്ലിപ്പുഴുക്കളെ വളക്കുഴിയില്‍ വച്ചുതന്നെ നശിപ്പിക്കുന്നതാണ് ഉത്തമം.വളക്കുഴിയില്‍ ഇടയ്ക്കിടയ്ക്ക് വേരടക്കം പിഴുതെടുത്ത പെരുവലം ചേര്‍ത്തുകൊടുക്കുന്നത് ചെല്ലിശല്യം കുറയ്ക്കുന്നു.പുഴുക്കളുടെ വളര്‍ച്ചാദശകളില്‍ വൈകല്യമുണ്ടാക്കിയാണ് ഇത് സാധ്യമാകുന്നത്. മഴക്കാലത്താണ് ചെല്ലിശല്യം കൂടുതലായി കാണുക.

സന്ധ്യാസമയത്ത് തെങ്ങിന്റെ അവശിഷ്ടങ്ങളും മറ്റുമിട്ട് തീയിട്ടാല്‍ പ്രകാശം കണ്ട് എത്തുന്ന ചെല്ലി തീയില്‍വീണ് ചാകും. തെങ്ങിന്‍കവിളില്‍ കുമ്മായം, ചാരം, മണല്‍ മിശ്രിതം കലര്‍ത്തി ഇടുന്നത് കൊമ്പനോട് കൊമ്പുകോര്‍ക്കാനാണ്. ഉപ്പും ചാരവും മണലിനൊപ്പം ചേര്‍ത്ത് കവിളില്‍ ഇട്ടുകൊടുക്കുന്നത് ചെല്ലിയെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്. ചെന്നിനായകം കലക്കിയ വെള്ളം മണലില്‍ ചേര്‍ത്തുണക്കി ഓലക്കവിളില്‍ നിറയ്ക്കുന്നതും ഗുണംചെയ്യും. വേപ്പിന്‍പിണ്ണാക്കും മണലും ചേര്‍ത്ത് മഴ തുടങ്ങുന്നതോടെ കൂമ്പിനോടുചേര്‍ന്ന് മടലുകളില്‍ നിറയ്ക്കുന്നതും നാടന്‍ചെല്ലി നിയന്ത്രണമാര്‍ഗമാണ്.

ചെല്ലിയെ ആകര്‍ഷിക്കുന്നതിനുള്ള കെണികള്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. രണ്ടുലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ കാല്‍ കിലോഗ്രാം കടലപ്പിണ്ണാക്ക് ചേര്‍ത്ത് വാവട്ടമുള്ള മണ്‍പാത്രത്തില്‍ മൂടിക്കെട്ടിവയ്ക്കാം. ഒരാഴ്ചയ്ക്കുശേഷം ദുര്‍ഗന്ധം വമിക്കുന്ന മിശ്രിതത്തിന്റെ മൂടി തുറന്നാല്‍ ഒന്നാന്തരം ചെല്ലിക്കണിയാകും. ഒരുലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ അഞ്ച് മരോട്ടിക്കായ ചതച്ചുവയ്ക്കുന്നതും ചെല്ലിക്കെണിതന്നെ.

വേരുതീനിപ്പുഴുക്കള്‍ മേല്‍മണ്ണില്‍ കൂടുതലായി കാണുന്നു,ഇടവിളയായി കൂവയും ചണവും മഞ്ഞളും നടുകയാണെങ്കില്‍ വേരുതീനിപ്പുഴുക്കള്‍ ആ വഴിക്ക് വരില്ല.

തെങ്ങിനെ കൊല്ലാന്‍ കഴിവുള്ളവയാണ് ചെമ്പന്‍ചെല്ലികള്‍. പനങ്കള്ള് മണ്‍കലങ്ങളില്‍ ഒഴിച്ചുവച്ചാല്‍ ചെമ്പനുള്ള ആകര്‍ഷകകെണികളായി. പുറന്തൊലിമാറ്റിയ പച്ചമടല്‍ കഷണങ്ങള്‍ കള്ളില്‍ മുക്കിവച്ചാലും ചെമ്പന്‍ചെല്ലിക്കുള്ള കെണിതന്നെ. ചെല്ലി കുത്തിയ ദ്വാരങ്ങള്‍ അടച്ചശേഷം ഏറ്റവും മുകളിലത്തെ ദ്വാരത്തിലൂടെ യൂക്കാലിപ്റ്റസ് എണ്ണയില്‍ കുതിര്‍ന്ന പഞ്ഞി തിരുകിവച്ച് തടിക്കകത്തെ ചെമ്പന്‍പുഴുക്കളെ നശിപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (5 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (6 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (6 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (6 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (6 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (8 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (8 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (9 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (9 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends