Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഴക്കാലത്തും നല്ലരീതിയില്‍ വിതച്ച് കൊയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

03 AUGUST 2017 01:00 PM IST
മലയാളി വാര്‍ത്ത

ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇരട്ടിയാക്കാം. മഴക്കാലത്ത് മൃദുലമായ തണ്ടുള്ള വളര്‍ത്തു ചീരകള്‍ വളരാന്‍ മടികാണിക്കും. മഴക്കാലത്ത് മുളച്ചുവരുന്ന പല പച്ചക്കറിച്ചെടികള്‍ക്കും വേണ്ടത്ര കരുത്തുണ്ടാകില്ല.


മഴക്കാലത്ത് മണ്ണൊരുക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.

1. കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായാല്‍ നല്ലത്. മണ്ണൊലിപ്പുണ്ടാകരുത്. നമ്മള്‍് ചേര്‍ക്കുന്ന അടിവളവും മേല്‍മണ്ണും ഒലിച്ചുപോയാല്‍ ചെടി വളരില്ല.

2. മഴക്കാലത്ത് വിത്തുകള്‍ മുളയ്ക്കാന്‍ പ്രയാസമാണെന്നതാണ് എല്ലാ കര്‍ഷകരുടെയും പരാതി. കാരണം അവ നേരിട്ട് മണ്ണില്‍ പാകിയാല്‍ ചീഞ്ഞുപോകും. നേരിട്ട് പാകാതെ മുളപ്പിച്ച് മാറ്റി നടുക. എന്നാല്‍ വിത്തുകള്‍ അധിക വെള്ളം കൊണ്ട് ചീഞ്ഞുപോകുന്നത് ഒഴിവാക്കാം.

3. പറിച്ച് മാറ്റി നടുമ്പോള്‍ തണ്ടിന് ബലം വന്നതിനുശേഷം നല്ല നീര്‍വാര്‍ച്ചയുള്ളിടങ്ങളിലേക്ക് പറിച്ച് മാറ്റി നട്ടാല്‍ മഴത്തുള്ളികള്‍ കൊണ്ട് തൈകള്‍ ഒടിഞ്ഞു നശിക്കുന്നത് ഒഴിവാക്കാം. മഴക്കാലത്തിനു മുമ്പേ നട്ടുവലുതാക്കിയ ചെടികള്‍ക്ക് വേരു പൊന്തിപ്പോകാതിരിക്കാന്‍ അടിയില്‍ മണ്ണ് കൂട്ടിക്കൊടുക്കുക.

4.മഴയ്ക്കുമുമ്പേ അടിവളം ചേര്‍ത്ത് മണ്ണ് സമ്പുഷ്ടമാക്കിയാല്‍ മഴക്കാലത്തിടുന്ന വളങ്ങള്‍ ഒലിച്ചു പോകുന്നത് ഒഴിവാക്കാം.

5. മഴക്കാലത്ത് നട്ടുവളര്‍ത്താവുന്നയിനം പച്ചക്കറികള്‍ തിരഞ്ഞെടുക്കുക. ആനക്കൊമ്പന്‍ വെണ്ട, നീളന്‍ വഴുതന, ഉണ്ടമുളക് എന്നിങ്ങനെ മഴക്കാലത്ത് നല്ല വളര്‍ച്ച കാണിക്കുന്ന ഇനങ്ങള്‍ തിരഞ്ഞെടുക്കുക.

6.വെള്ളരി, മത്തന്‍, കുമ്പളം എന്നിവയില്‍ മഴക്കാലത്തും കായ്ക്കുന്ന ഇനങ്ങളുണ്ട്. എന്നാല്‍ മഴക്കാലത്ത് പരാഗണം നടക്കാത്തതിനാലും പൂവുകള്‍ കൊഴിഞ്ഞു പോകുന്നതിനാലും അവയില്‍ കായകള്‍ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മഴക്കാലത്തിന്റെ അവസാനം ആയത് നട്ടു വളര്‍്ത്തുക. അല്ലെങ്കില്‍ പണ്ടുകാലത്ത് നാം നട്ടുവളര്‍ത്തിയിരുന്ന വെള്ളരി വര്‍ഗവിളകളുടെ സംരക്ഷിത വിത്തുകള്‍ നടാന്‍ ഉപയോഗിക്കുക.

7.മുളച്ചു പൊന്തിയ ചേന, ചേമ്പ് എന്നിവയുടെ ചുവട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കുക. മണ്ണൊലിപ്പ് തടയാന്‍ ചുവട്ടില്‍ ചപ്പിലകൊണ്ട് പുതയിടുക. വേരു വേഗം പടരാന്‍ ഓരോ തടത്തിലും 50 ഗ്രാം ഉപ്പ് ഇട്ടുകൊടുക്കുക.

8.വഴുതിന, തക്കാളി, മുളക് എന്നിവയുടെ ചെടികള്‍ മഴകനക്കുന്നതിനുമുമ്പേ വളര്‍ത്തി കായ്ഫലമുള്ളതാക്കിയാല്‍ മഴക്കാലത്ത് കായ പറിക്കാം.

9. മഴക്കാലത്ത് ചെടികളെ രോഗങ്ങളും കീടങ്ങളും പെട്ടന്ന് ആക്രമിക്കുമെന്നതിനാല്‍ ജൈവകീടനാശിനികള്‍ ദിവസവും മാറ്റി മാറ്റി തളിക്കണം. കൃഷിയിടത്തിനടുത്ത് ചെറിയ പ്രാണികള്‍ക്ക് വളരാന്‍ താവളമൊരുക്കുന്ന കാടുകള്‍, കളകള്‍ എന്നിവ വെട്ടിമാറ്റി കൃഷിയിടവും പരിസരവും വൃത്തിയാക്കിയിടേണ്ടത് അത്യാവശ്യമാണ്.

10.പന്തലിട്ടു വളര്‍ത്തുന്ന കയ്പ, പടവലം, പിച്ചില്‍ ,ചുരങ്ങ എന്നിവയ്ക്ക് നല്ല ഉറപ്പുള്ള പന്തല്‍ ഇട്ടുകൊടുക്കുക. ഇല്ലെങ്കില്‍ മഴയുടെയും കായയുടെയും കനം കൊണ്ട് പന്തല്‍ പൊട്ടിവീണ് കൃഷി മൊത്തം നശിച്ചുപോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (25 minutes ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (35 minutes ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (47 minutes ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (3 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (3 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (3 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (3 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (3 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (3 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (3 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (3 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (3 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (4 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (4 hours ago)

Malayali Vartha Recommends