Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

വീട്ടില്‍ പുല്‍ത്തകിടി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം

09 AUGUST 2017 02:09 PM IST
മലയാളി വാര്‍ത്ത

ഭംഗിയുളള മുറ്റം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പുല്‍ത്തകിടി ഒരേ നിരപ്പിലാകാതെ കട്ടിങ്ങുകളും കുന്നുകളും വഴികളും തടാകങ്ങളും നല്‍കി നിര്‍മിക്കാം. ചെറിയ മുറ്റംപോലും വലുതായി തോന്നും. ലാന്‍ഡ്‌സ്‌കേപ്പിങ് തുടങ്ങും മുമ്പ് ആദ്യമായി ചെയ്യേണ്ടത് ഡിസൈന്‍ തീരുമാനിക്കലാണ്. നിലവിലുള്ള ഭൂദൃശ്യങ്ങള്‍ക്ക് അനുയോജ്യമായ ഡിസൈന്‍ സ്വീകരിക്കുക. നമ്മുടെ കാലാവസ്ഥ, ജീവിതശൈലി എന്നിവക്ക് ചേരുന്ന തരത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പിങ്ങിനേ ദീര്‍ഘകാലത്തെ ആയുസ്സ് ഉണ്ടാകൂ. ഫാഷനുവേണ്ടി ജാപ്പനീസ്, ചൈനീസ് സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നത് നല്ല തീരുമാനമായിരിക്കില്ല.

വീട്ടുമുറ്റത്തെ ലാന്‍ഡ്‌സ്‌കേപ്പ് ഹോട്ടലിലും റിസോര്‍ട്ടിലുമൊക്കെ ഒരുക്കുന്നപോലെയുള്ളതാകരുത്. വീട്ടുമുറ്റത്തെ ലാന്‍ഡ്‌സ്‌കേപ്പിന് ഒറിജിനാലിറ്റി തോന്നണം. വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുക എന്ന ദൗത്യമാണ് ലാന്‍ഡ്‌സ്‌കേപ്പ് നിര്‍വഹിക്കുന്നത്. 'ഔട്ട്‌ഡോര്‍ ലിവിങ് സ്‌പേസ്' എന്നാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത മുറ്റം അറിയപ്പെടുന്നത്. ചുമ്മാ ഭംഗിയുള്ള ഒരിടം എന്ന മട്ടില്‍ മാത്രം ഇതിനെ കാണരുത്. പ്രകൃതിക്ക് ഭീഷണിയായ മണ്ണൊലിപ്പ് തടയുക എന്ന കര്‍ത്തവ്യം ലാന്‍ഡ്‌സ്‌കേപ്പിങ് വഴി സാധിക്കുന്നു. കൂടാതെ ഭൂമിക്കടിയിലേക്ക് വെള്ളം ഊര്‍ന്നിറങ്ങി ഭൂജലവിതാനം ഉയര്‍ത്താനും ഇത് സഹായിക്കുന്നു. ഇന്റര്‍ലോക്കിങ് ഇഷ്ടികകള്‍, കോണ്‍ക്രീറ്റ്, സിമന്റ് ടൈല്‍സ് എന്നീ പ്രകൃതിദത്തമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് മുറ്റമൊരുക്കുന്നത് വീടിന് ചുറ്റും ചൂട് കൂട്ടും.

മുറ്റത്ത് മരങ്ങള്‍ ഉണ്ടെങ്കില്‍ വെട്ടിമാറ്റാതെതന്നെ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാനാവുമെന്നതും ഗുണമാണ്. പുല്‍ത്തകിടിക്കിടയിലെ പൂന്തോട്ടനിര്‍മാണം മുറ്റം കൂടുതല്‍ ഭംഗിയുള്ളതാക്കും. കുട്ടികള്‍ക്ക് കളിക്കാനും കുടുംബയോഗങ്ങള്‍ക്കും വീട്ടുകാര്‍ ഒന്നിച്ചിരുന്ന് സംസാരിക്കാനും ഇത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ലാന്‍ഡ്‌സ്‌കേപ്പിങ്ങിന് നിലം ഒരുക്കുംമുമ്പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്‌സ്‌കേപ്പിന് നല്ലതല്ല. 'സോയില്‍ ടെസ്റ്റ്' ലാബുകളില്‍ കൊടുത്താല്‍ മണ്ണിന്റെ ഘടന മനസ്സിലാക്കാന്‍ സാധിക്കും.

അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച് പുല്ലുനടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. മണ്ണും മണലും കാലിവളവും യോജിപ്പിച്ചാണ് നിലം ഒരുക്കേണ്ടത്. കളകള്‍ മുളയ്ക്കാന്‍ പാടില്ല. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍. മണ്ണില്‍ അല്പം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ ചിതല്‍ പിടിക്കുന്നത് ഒഴിവാക്കാം. ലാന്‍ഡ്‌സ്‌കേപ്പിങ് രണ്ടു തരത്തിലുണ്ട്. ഹെവി ലാന്റ്‌സ്‌കേപ്പിങ്, നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്. പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും താഴ്വരകളും നിര്‍മിച്ചുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് രീതിയാണ് ഹെവി ലാന്‍ഡ്‌സ്‌കേപ്പിങ്. ഇതിന് ചതുരശ്ര അ ടിക്ക് 50 രൂപയ്ക്ക് മുകളിലേക്ക് ചെലവ് പ്രതീക്ഷിക്കാം.

കെട്ടിടാവശിഷ്ടങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്. നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ് അടിക്ക് 45 രൂപ ചെലവ് വരും. നിശ്ചിതകാലയളവിലുള്ള പരിചരണം, വളപ്രയോഗങ്ങള്‍, കട്ടിങ് എന്നിവയ്ക്ക് വേറെ ചെലവുകള്‍ രണ്ടുരീതിയിലും വരും. കൊറിയര്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, മെക്‌സിക്കന്‍ ഗ്രാസ് എന്നിവ ഉപയോഗിച്ചുള്ള നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്ങാണ് പൊതുവെ ട്രെന്‍ഡായി നില്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം.

ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കുന്നത് ഇതിന് കൂടുതല്‍ ഭംഗി നല്‍കും. പുല്ലുവെച്ചുപിടിപ്പിച്ചു. ഇനി സുഖമായിരിക്കാം എന്ന് വിചാരിക്കരുത്. പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്. പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. സമയാസമയങ്ങളില്‍ വളപ്രയോഗം നടത്തുക. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. സ്പ്രിങല്‍ ഉപയോഗിച്ചുള്ള നനയാണ് നല്ലത്.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (12 minutes ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (23 minutes ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (32 minutes ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (54 minutes ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (5 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (5 hours ago)

ആസ്തി ഇങ്ങനെ  (5 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (5 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (6 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (6 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (6 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (6 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (6 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (7 hours ago)

Malayali Vartha Recommends