Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

ഇനി വീടുണ്ടാക്കാം ജിപ്‌സം കൊണ്ട്

10 AUGUST 2016 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പുതിയതെന്തിനേയും സംശയത്തോടെയേ കാണൂ എന്നൊരു കുറ്റം മലയാളിക്കുണ്ട്. മാറിനിന്ന് കുറേ നാള്‍ വീക്ഷിക്കും. ഏറെ കഴിഞ്ഞേ ഇരുകൈയ്യും നീട്ടി സ്വീകരിക്കൂ. ഉള്ള സമ്പാദ്യമല്ലാം നുള്ളിപ്പെറുക്കി ബാക്കി ലോണെടുത്ത് വീടൊരുക്കുന്നവനെ പക്ഷേ , ഈ സംശയത്തെ കുറ്റം പറയാനാകില്ല. വീടുണ്ടാക്കി കടത്തിന് മേല്‍ കടം കയറിയവന് പുത്തന്‍ പരീക്ഷണത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതിനെ എങ്ങിനെ കുറ്റപ്പെടുത്തും.

വീട് നിര്‍മ്മിക്കാന്‍ നാം സുലഭമായി ഉപയോഗിച്ച വെട്ടു കല്ലും , മണലും മറ്റെല്ലാമൊന്നും ആവശ്യത്തിന് കിട്ടാതായപ്പോഴാണ് ബദല്‍ നിര്‍മ്മാണ വസ്തുക്കളെകുറിച്ച് അന്വേഷണം തുടങ്ങിയത്. കേരളത്തിലെ മിക്ക നദികളിലും മണല്‍ നിരോധനം പ്രാബല്യത്തിലായതോടെ ബദല്‍ മാര്‍ഗ്ഗങ്ങളാരായുകയല്ലാതെ വേറെ വഴിയില്ലാതായി.


കെട്ടിട നിര്‍മ്മാണത്തിന് കുറഞ്ഞ സമയത്തിലും ചിലവിലും, എന്നാല്‍ മികച്ച ഗുണനിലവാരത്തിനും വിശ്വസിക്കാവുന്ന ബദല്‍ മാര്‍ഗ്ഗമാണ് പ്രി ഫാബ്രിക്കേറ്റസ് ലോഡ് സെയറിംഗ് പാനല്‍ എന്ന ജിപ് സം പാനല്‍ ഷീറ്റുകള്‍. ജിപ്‌സവും ഗ്‌ളാസ്സ് ഫൈബറും മറ്റ് അസംസ്‌കൃത വസ്തുക്കളും ചേര്‍ത്താണിത് നിര്‍മ്മിക്കുന്നത്. കൊച്ചി അമ്പലമുകളിലെ ഫാക്ടില്‍ നിന്നാണ് ഈ പുതിയ പാനല്‍ റൂഫിംഗ് ഷീറ്റുകള്‍ പുറത്തിറക്കുന്നത്.

മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിമുട്ടിയവന് ബദല്‍ മാര്‍ഗ്ഗം മാത്രമല്ല ജിപ് സം ഷീറ്റുകള്‍. സാമ്പത്തിക സമയ ലാഭത്തിന് പുറമെ ചുവരുകള്‍ പ്‌ളാസ്റ്റര്‍ ചെയ്യേണ്ട , ചൂട് കുറക്കുന്നു, അഗ്‌നി ബാധയില്‍ നിന്ന് സംരക്ഷണം, ചിതലരിക്കില്ല, ഭൂചലന പ്രതിരോധം, ഫിനിഷിംഗ്, തുടങ്ങി തിരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. തറയൊരുക്കിയ പ്രതലത്തില്‍ ഒറ്റനിലയിലുള്ള വീടിന്റെ ഫ്രെയിം വര്‍ക്കിന് ഏറിയാല്‍ രണ്ടാഴ്ച. അതിനുള്ളില്‍ തീര്‍ക്കാനാവും വീട്.

12 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ഉയരവും 5 ഇഞ്ച് കനവുമാണ് ഓരോ ഷീറ്റിനുമുള്ളത്. വീടിന്റെ വിശദമായ പ്‌ളാന്‍ , വാതിലും ജനലുമുള്‍പ്പെടെ ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ പ്‌ളാന്‍ ആദ്യം നല്‍കിവേണം ഫാക്ടില്‍നിന്ന് ഷീറ്റ് വാങ്ങാന്‍. ഓരോ ചുമരിന്റെ വലിപ്പത്തിലും , ചുമരിനടിയില്‍ വാതിലിനും ജനലിനും ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ മുറിച്ച് മാറ്റാനുമാണിത്. സ്‌ക്വര്‍ മീറ്ററിന് 999 രൂപയാണ് വില.


വീടുകള്‍ക്ക് സാധാരണ വെട്ടുകല്ലില്‍ തന്നെ തറയൊരുക്കാം. അങ്ങിങ്ങായി കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ തറക്ക് മുകളില്‍ ചെറിയൊരു ബെല്‍റ്റ്. ഉള്‍ഭാഗത്ത് അറകളുള്ള ഷീറ്റ് ലോറിയില്‍ നിന്ന് ക്രെയിനുപയോഗിച്ച് പ്‌ളാനില്‍ രേഖപ്പെടുത്തിയ ഇടങ്ങളില്‍ തറയില്‍ ഇറക്കിവെക്കും. വീടിന്റെ അരികുകളില്‍ നേരത്തെ തറയില്‍ കമ്പി പൊക്കിവെച്ച സ്ഥലങ്ങളിലെ പാനലുകളില്‍ മാത്രം കോണ്‍ക്രീറ്റ് നിറക്കും. സാധാരണ വീടുകള്‍ക്ക് നല്‍കുന്ന പില്ലറിന്റെ ഗുണം ചെയ്യാനാണിത്.

ചുമര്‍ ഉയര്‍ത്തിയാല്‍ , മുകളില്‍ റൂഫ് ഷീറ്റുകള്‍ സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. ചുമരിനുപയോഗിച്ച ഷീറ്റുകള്‍തന്നെയാണ് ഇവിടേയും ഉപയോഗിക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ഷീറ്റുകള്‍ നിരത്തി ഇവ യോജിപ്പിക്കുന്നു. നേരത്തെ കോണ്‍ക്രീറ്റ് ചെയ്ത ഇരുഭാഗത്തേയും ചുമരുകള്‍ , റൂഫിന്റെ പാനല്‍ മുറിച്ചെടുത്ത് ഇവിടേയും കോണ്‍ക്രീറ്റ് നിറക്കുന്നതോടെ സാധാരണ വീടുകളുടെ പില്ലറും ബീമും നല്‍കുന്ന ഉറപ്പ് ഈ വീടുകള്‍ക്കുമായി

ചുമരൊരുക്കുമ്പോള്‍ തന്നെ ഇലക്ട്രിക്ക് വയറിംഗ് പൂര്‍ത്തിയാക്കി, മരമോ സിമന്റോ ഇഷ്ടമുള്ളതെന്തുമുപയോഗിച്ച് ജനലും വാതിലുകളും പൂര്‍ത്തിയാക്കിയാല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടത് ആഴ്ചകള്‍ മാത്രം. ജിപ് സം ഷീറ്റുകള്‍ വെളുത്ത നിറത്തിലുള്ളതായതിനാല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പുട്ടിയിട്ട് നേരിട്ട് പെയിന്റ് ചെയ്യാം. ചുമരില്‍ സിമന്റും മണലുമുപയോഗിച്ച് പ്‌ളാസ്റ്റര്‍ ചെയ്യേണ്ടതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (10 minutes ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (46 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (1 hour ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (2 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (7 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (7 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (7 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (8 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends