Widgets Magazine
13
Dec / 2017
Wednesday

യൂറോപ്യന്‍ ശൈലിയില്‍ ചങ്ങനാശേരിയിലുള്ള ഒറ്റനില വീട്

19 MAY 2017 05:36 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള ഒരു കൊച്ചുവീട് വേണമെന്നായിരുന്നു ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഉടമയ്ക്കും കുടുംബത്തിനും ആഗ്രഹം.

അതിനനുസരിച്ചാണ് ചങ്ങനാശേരി നാലുകോടിയിലുള്ള അലക്‌സ് വില്ല നിര്‍മിച്ചിരിക്കുന്നത്. യൂറോപ്യന്‍ ശൈലിയിലുള്ള ഒറ്റനില വീട്.

പുറമെ കൊളോണിയല്‍ ശൈലിയിലാണെങ്കിലും സമകാലിക ശൈലിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഒരേക്കറുണ്ട് വീടിരിക്കുന്ന വസ്തുവിന്റെ വിസ്തീര്‍ണം.

ട്രസ് റൂഫില്‍ ടൈല്‍ മേഞ്ഞു ഭംഗിയാക്കിയിരിക്കുന്നു. ഭിത്തികളില്‍ നാച്വറല്‍ സ്‌റ്റോണ്‍. ക്‌ലാഡിങ് ചാരുത പകരുന്നു. മുന്‍വശത്ത് ചെറിയ വരാന്ത നല്‍കിയിട്ടുണ്ട്.

സിറ്റൗട്ടില്‍ ലപ്പോത്ര മാര്‍ബിളും അകത്തളങ്ങളില്‍ വിട്രിഫൈഡ് ടൈലുകളുമാണ ഉപയോഗിച്ചിരിക്കുന്നത്. പോര്‍ച്ചിനും സിറ്റ്ഔട്ടിനുമിടയില്‍ ഒരു ഓപ്പണ്‍ കോര്‍ട് യാര്‍ഡ് ഒരുക്കിയിരിക്കുന്നു.

പ്രകാശം സുലഭമായി ലഭിക്കുന്നതിന് ഒരു 'ലൈറ്റ് വെല്‍' സംവിധാനം ഒരുക്കിയിരിക്കുന്നു. ഇതിലൂടെ അകത്തളങ്ങളില്‍ എപ്പോഴും നല്ല വെളിച്ചം ലഭിക്കുന്നതിനാല്‍ പകല്‍ സമയത്ത് മുറികളില്‍ ലൈറ്റ് ഇടേണ്ട കാര്യമില്ല. രാത്രിയില്‍ അകത്തളത്തില്‍ സുഖകരമായ ആംബിയന്‍സ് ലഭിക്കുന്നതിനായി ഫോള്‍സ് സീലിങ്ങില്‍ മൂഡ് ലൈറ്റിങ് ചെയ്തിരിക്കുന്നു. സ്വീകരണമുറിയിലെ ഫര്‍ണിച്ചറുകള്‍ കസ്റ്റം മെയ്ഡ് ആണ്. ഓപ്പണ്‍ കിച്ചന്‍ കം ഫാമിലി ലിവിങ്ങാണ് ഒരുക്കിയിരിക്കുന്നത്.

ലാന്‍ഡ്‌സ്‌കേപ്പ് ലളിതമായി ഒരുക്കിയിരിക്കുന്നു. മഴവെള്ളം ഭൂമിയില്‍ താഴുന്ന നാച്വറല്‍ സ്‌റ്റോണ്‍ കൊണ്ട് മുറ്റം ടൈല്‍ ചെയ്തിരിക്കുന്നു. ഗാര്‍ഡനില്‍ പരിചരണം കുറവ് ആവശ്യമുള്ള ചെടികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ജലസംവിധാനത്തിനായി സ്പ്രിങ്ക്‌ലര്‍ നല്‍കിയിരിക്കുന്നു.

ഏതായാലും ഒരു ഓസ്‌ട്രേലിയക്കാരന്റെ ഗമയോടെ നില്‍ക്കുന്ന അലക്‌സ് വില്ലയെ റോഡിലൂടെ പോകുന്ന ആരുമൊന്നു നോക്കിപ്പോകുമെന്നു തീര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (36 seconds ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (28 minutes ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (49 minutes ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (1 hour ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (2 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (2 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (2 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (2 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (3 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (3 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (4 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (4 hours ago)

ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും  (4 hours ago)

പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ  (5 hours ago)

ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഇന്ത്യക്ക് കൂറ്റൻ സ്കോർ  (5 hours ago)

Malayali Vartha Recommends