കുടുംബത്തിന്റെ ഐശ്വര്യം ഗൃഹനാഥയുടെ കൈകളില്‍
വാസ്തുപരമായി വീട് പണിതാലും അതിനെ വേണ്ടവിധത്തില്‍ പരിപാലിച്ചില്ലെങ്കില്‍ ഫലം ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഐശ്വര്യം ഗൃഹനാഥയുടെ കൈകളിലാണെന്ന് പറയാം. നിസ്സാരമായികരുതുന്നവയാണ് ഏറ്റവും ദോഷം വരുത്തുന്നത്. പ്രധാനമായും ദിക്ക് , അളവ് ,ഊര്‍ജ്ജം എന്നിവ അടിസ്ഥാനമാക്കിയാണ് വാസ്തു നിര്‍ണയിക്കുന്നത് . സ്വാഭാവികമായ ഊര്‍ജ്ജം നിലനിര്‍ത്തി കുടുംബത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തേണ്ടത് ഉത്തമകുടുംബിനിയുടെ കടമയാണ്. കുടുംബത്തില്‍ ഐശ്വര്യവും ഐക്യവും വളരാന്‍ ഗൃഹനാഥ ചെയ്യേണ്ടവ.
1. സൂര്യോദയത്തിനു മുന്‍പ് കുടുംബങ്ങളെയെല്ലാം ഈശ്വരസ്മരണയോടെ ഉണര്‍ത്താന്‍ ശ്രമിക്കുക.
2. ദിവസവും രാവിലെയും വൈകിട്ടും നിലവിളക്കു കത്തിക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുകുന്ന രീതിയില്‍ രണ്ടുതിരിയിട്ടു വേണം ദീപം തെളിയിക്കേണ്ടത്. പീഠത്തിലോ തട്ടത്തിലോ വച്ചിരിക്കുന്ന വിളക്കിനു മുന്നില്‍ പുഷ്പങ്ങള്‍, ചന്ദനത്തിരി, വാല്‍ക്കിണ്ടിയില്‍ കുറച്ചു ശുദ്ധ ജലം എന്നിവ വയ്ക്കുന്നത് ഉത്തമം.
3.ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് കരിപിടിക്കാതെയും അതിലെ എണ്ണയില്‍ പ്രാണികള്‍ വീണു മുഷിയാതെയും ശ്രദ്ധിക്കണം.
4. പ്രധാന വാതിലിനു മുകളിലായി ഇഷ്ടദേവതാ ചിത്രം വയ്ക്കുക.
5. കുടുംബാംഗങ്ങള്‍ ഈശ്വരഭജനം നടത്താനും ഒരുനേരമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും ശ്രമിക്കുക.
6.കുടുംബത്തിലാരും തന്നെ സന്ധ്യസമയത്തു കിടക്കുക, ഉറങ്ങുക, മുടി ചീവുക, ഭക്ഷണം കഴിക്കുക എന്നിവ ചെയ്യരുത്.
7. വീട് എപ്പോഴും തൂത്തു തുടച്ചു വൃത്തിയാക്കി സൂക്ഷിക്കണം. അടുക്കും ചിട്ടയും നിലനിര്‍ത്താന്‍ കുടുംബാംഗങ്ങളെ എപ്പോഴും പ്രേരിപ്പിക്കണം.
8. ഉപയോഗമില്ലാത്ത വസ്തുക്കള്‍ വീടിനു പുറത്തു സൂക്ഷിച്ചു യഥാക്രമം നീക്കം ചെയ്യണം.വീടിനു മുന്നില്‍ ചപ്പുചവറുകള്‍ കൂട്ടിയിടുന്നതും കത്തിക്കുന്നതും ഒഴിവാക്കുക.വീടിന്റെ മൂലകള്‍ എപ്പോഴും വൃത്തിയായി വയ്ക്കുക.
9. വീടിന്റെ വടക്കുപടിഞ്ഞാറേ മൂലയായ ഈശാനകോണില്‍ അശുദ്ധി ഒന്നും പാടില്ല. ആത്മീയ കാര്യങ്ങള്‍ക്കായി ഇവിടം വിനിയോഗിക്കുന്നത് ഉത്തമമാണ്.
10. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരധാരണ മെച്ചപ്പെടാന്‍ തെക്കോട്ടു തലവെച്ചുറങ്ങുന്നതു നല്ലതാണ്.
https://www.facebook.com/Malayalivartha