തുളസി വളര്‍ത്തുന്നതിലും വാസ്തു നോക്കണോ? അറിയാം
ഒരു വസ്തു വാങ്ങി വീട് വയ്ക്കുന്നതുമുതല്‍ എല്ലാകാര്യത്തിലും വാസ്തു നോക്കുന്നവരാണ് ഭൂരിഭാഗവും. വാസ്തു ശാസ്ത്രം ഒരു വിശ്വാസമാണ്. തുളസി സത്യമുളളതും ഔഷധഗുണവുമുളള സസ്യമാണ്. അതിനാല്‍ തുളസി വളര്‍ത്തുമ്പോള്‍ വാസ്തു നോക്കുന്നത് ഗുണം ചെയ്യും. വേണ്ടവിധത്തില്‍ വെളളമൊഴിച്ച് പരിചരിക്കാന്‍ സാധിക്കില്ലെങ്കില്‍ തുളസി വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. കാരണം തുളസി ഉണങ്ങിപോകുന്നത് ദോഷം ചെയ്യും.
വീടിന്റെ പിന്‍വശത്തോ മുന്‍വശത്തോ തുളസി വയ്ക്കാമെങ്കിലും വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. തുളസിച്ചെടിക്ക് സമീപത്ത് ചൂല്, ചെരുപ്പ് എന്നിവ പോലുളള വസ്തുക്കള്‍ വയ്ക്കുന്നത് ദോഷം ചെയ്യും. വാസ്തു സംബന്ധമായ ദോഷങ്ങളകറ്റാന്‍ മൂലവശങ്ങളില്‍ തുളസി വയ്ക്കുന്നത് നല്ലതാണ്. തുളസി നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.3,5 തുടങ്ങിയ ഒറ്റ സംഖ്യകളില്‍ തുളസി വളര്‍ത്താന്‍ പാടില്ല. തുളസിയുടെ സമീപത്ത് മുളളുളള ചെടികള്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha