ഇവിടെ പൂജാമുറി പണിയരുത്
ഒരു പൂജാമുറി വീടിന് ഐശ്വര്യം തന്നെയാണ്. എന്നാല്‍ വേണ്ട വിധത്തില്‍ അത് പരിപാലിച്ചില്ലെങ്കില്‍ ദോഷമായി വരും. മാത്രമല്ല പൂജാമുറി വീടിന്റെ ഏതുഭാഗത്ത് വേണുമെന്നതും പ്രാധാന്യം തന്നെയാണ്. വാസ്തു പ്രകാരം പൂജാമുറി പണിയുന്നതാണ് ഉത്തമം. വീട്ടില്‍ കിഴക്കുവശത്ത് പടിഞ്ഞാറുമുഖമായോ, പഠിഞ്ഞാറുവശത്ത് കിഴക്കുമുഖമായിട്ടോ ആണ് പൂജാമുറി പണിയുന്നത്.
സ്ഥലം ലാഭിക്കാനായി പലരും പൂജാമുറി ഗോവണിയുടെ ചരിഞ്ഞ ഭാഗത്ത് പണിയാറുണ്ട്. ഇത് അത്ര ശുഭകരമല്ല. എന്നാല്‍ ഗോവണിയുടെ പരന്നഭാഗത്ത് അതായത് ലാന്‍ഡിങ്ങിന്റെ ബാഗത്ത് പൂജാമുറി വയ്ക്കുന്നത് കൊണ്ട് ദോഷമില്ല. എങ്കിലും ഗോവണിച്ചുവട്ടിലെ പൂജാമുറി ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.
https://www.facebook.com/Malayalivartha