Widgets Magazine
22
May / 2018
Tuesday
Forex Rates:

1 aed = 18.52 inr 1 aud = 51.67 inr 1 eur = 80.35 inr 1 gbp = 91.54 inr 1 kwd = 225.20 inr 1 qar = 18.68 inr 1 sar = 18.13 inr 1 usd = 67.99 inr

EDITOR'S PICK


നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ 


ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ പ്രതിയാക്കി ജയിലിടച്ച ഡോക്ടര്‍ മുഖ്യമന്ത്രിയോട്: നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം


സൗദാബി പോയത് സിദ്ധനെ തേടിയല്ല; കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയും മക്കളും പോയത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്; പ്രവാസിയായ ഭർത്താവിന്റെ നെഞ്ചിടിപ്പ് മാറ്റി അലഞ്ഞുനടന്ന വീട്ടമ്മയും മക്കളും തിരികെയെത്തി


ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം... രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്... ജെസ്നയ്ക്ക് സമാനമായ പെൺകുട്ടിയുടെ ഫോട്ടോ പ്രചാരണം നടത്തിയത് അന്വേഷണം വഴിത്തിരിച്ച് വിടാനോ? സഹോദരിയുടെ ഫോണിലേക്കെത്തിയ അജ്ഞാത കോളിന് പിന്നാലെ അന്വേഷണ സംഘം


ലിനിയെ ഓര്‍ത്തു തേങ്ങുകയാണ് ഒരു നാട്... ലിനിയുടെ അവസാന വാക്കുകള്‍

കാറ്റത്ത് ഒരു കിളിക്കൂട് പോലെ ഷെറിറ്റന്‍ ട്രീ ഹൗസ്

16 MAY 2018 10:35 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിന്റെ ഗ്രാമ്യ ഭംഗിയില്‍ ലയിച്ച്, പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന്, നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ് ഏതാനും ദിനരാത്രങ്ങള്‍ ചിലവഴിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് സോമര്‍സെറ്റ്  കൗണ്ടിയിലെ ഷെറിറ്റന്‍ ട്രീ ഹൗസ്. ഒരു ഓക്ക് മരത്തണലിലാണ് ഈ ട്രീ ഹൗസ്. 

പുല്‍മേടിന് നടുവിലായി കാണപ്പെടുന്ന ഈ ഓക്ക് മരത്തില്‍ ഒരുക്കിയിരിക്കുന്ന ഈ വീട് അതി മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. പുല്‍മേടും തടാകവും അതിലെ വെള്ളം കുടിക്കാനെത്തുന്ന മാന്‍ കുട്ടികളും എല്ലാം അവിടത്തെ താമസക്കാരെ മറ്റൊരു ലോകത്തെത്തിക്കും. രാത്രിയിലെ ആകാശ കാഴ്ചകളും കൂടിയാകുമ്പോള്‍ മുടക്കിയ കാശ് മുതലാകുമെന്ന കാര്യം ഉറപ്പാണ്.

ട്രീ ഹൗസ് എന്ന് പറയുമ്പോള്‍ മരത്തിനു മുകളിലൊരു വീട് എന്നാവും പെട്ടെന്ന് ഓര്‍മയില്‍ വരുന്നത്. എന്നാല്‍ വീടിന്റെ പരമ്പരാഗത ആകൃതിയൊന്നുമേ അല്ല മരത്തിനു മുകളിലെ ഈ വീടിനുള്ളത്. ഈ ആഡംബര വീടിനു ബാരല്‍ ആകൃതിയാണുള്ളത്. എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഈ ട്രീ ഹൗസില്‍ ഒരു കോപ്പര്‍ ബാത്ത് ടാബും വിറകു കത്തിക്കുന്ന അടുപ്പും അടുക്കളയും വരെ ഉണ്ട്.

ഗ്രാമ്യ ഭംഗിയിലേക്കു മിഴി തുറക്കുന്ന വാതായനങ്ങള്‍ക്കരികെ വലിയ ഒരു ഡബിള്‍ ബെഡ് സജ്ജീകരിച്ചിട്ടുണ്ട്. തടി കൊണ്ട് ഉണ്ടാക്കിയ വീടാണെങ്കിലും നിങ്ങളുടെ പാദങ്ങള്‍ക്ക് ചൂടു നല്‍കാന്‍ തറയ്ക്കടിയിലൂടെ ചൂട് പകരുന്ന സംവിധാനവും ഉണ്ട്. സൂര്യ താപം ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി രണ്ടു സണ്‍ ഡെക്കുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു രാത്രി ചെലവഴിക്കുന്നതിന് 270 പൗണ്ടോളമാണ് ഈടാക്കുന്നത്. 24745 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് ഈ തുക.

ഷെറിട്ടന്റെ മുഖ്യ ഓഫിസും കെട്ടിടങ്ങളുമെല്ലാം ഈ ട്രീ ഹൗസില്‍ നിന്നും ഏതാനും വാര മാത്രം അകലെയാണ്. അതിനാല്‍ ഇവിടെ ഒറ്റപ്പെട്ടു പോയെന്ന തോന്നലില്ലാതെ സന്ദര്‍ശകര്‍ക്ക് ആനന്ദിക്കാനാവും.

കാനോപ്പി ആന്‍ഡ് സ്റ്റാര്‍സ് (Canopy and Stars) എന്ന ഹോളിഡേ റെന്റല്‍ സൈറ്റിലൂടെയാണ് ഇപ്പോള്‍ ഇതിന്റെ ബുക്കിംഗ് നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളര്‍ത്ത് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേയ്ക്ക് നിപാ വൈറസ് വ്യാപിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്  (1 minute ago)

നിപാ വൈറസ്: വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; ഭീതി പരത്തരുതെന്ന് മൃഗക്ഷേമവകുപ്പ്  (10 minutes ago)

ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് കെട്ടിടസമുച്ചയത്തിനു നേരെ ബോംബേറ്​ ; സംഭവം സി.പി.എം പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ; സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവ  (23 minutes ago)

നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍   (25 minutes ago)

ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ കോളടിച്ചത് പ്രവാസികൾക്ക്... ഇത്തവണ 60 കോടി രൂപ ബോണസുമായി യൂസഫ് അലി  (29 minutes ago)

ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു  (32 minutes ago)

ഈ ചെടി വളർത്തിയാൽ മരണം മുന്നിൽ  (32 minutes ago)

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി  (35 minutes ago)

കുരുന്നുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നടപടി ; അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍  (52 minutes ago)

കര്‍ണാടക തെരഞ്ഞെടുപ്പിനെ ഭാഗമായി 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന് മാധ്യമ പ്രവർത്തകൻ ; ചോദ്യത്തോടുള്ള  (55 minutes ago)

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ  (1 hour ago)

ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം  (1 hour ago)

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്  (1 hour ago)

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ  (1 hour ago)

ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനിക്കാം  (1 hour ago)

Malayali Vartha Recommends