Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

യൂ എസിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

15 NOVEMBER 2017 11:17 PM IST
മലയാളി വാര്‍ത്ത

ന്യൂയോർക്ക് ∙ അമേരിക്കയിൽ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ഇന്റർ നാഷണൽ എഡ്യുക്കേഷൻ, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡുക്കേഷണൽ ആന്റ് കൾച്ചറൽ അഫയേഴ്സ് നവംബർ 13 ന് പുറത്തു വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്തെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ നാഷണൽ എഡുക്കേഷൻ പോളിസി ആന്റ് പ്രാക്ടീസ് ഗവേഷണ ചുമതല വഹിക്കുന്ന രാജിക ഭണ്ഡാരി പറഞ്ഞു. 2016– 2017 അധ്യായനവർഷത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 3 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ഇത് സർവ്വകാല റിക്കാർഡാണെന്നും ഭണ്ഡാരി പറഞ്ഞു.
ഇപ്പോൾ 1.08 മില്യൺ വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉപരി പഠനത്തിനായി എത്തിയിരിക്കുന്നത്. 2016 ൽ വിദേശ വിദ്യാർത്ഥികളിൽ നിന്ന് 39 ബില്യൺ ഡോളറിന്റെ വരുമാനമാണ് അമേരിക്കൻ ഖജനാവിൽ എത്തിയിട്ടുള്ളത്. 200 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.

2015– 2016 ൽ 165,918 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും എത്തിയപ്പോൾ 2016– 2017 ൽ 12 ശതമാനം വർധിച്ചു. 186267 പേരാണ് ഇവിടെ എത്തിയത്.

മികച്ച സര്‍വ്വകലാശാലകള്‍, വൈവിധ്യങ്ങളായ പഠന വിഷയങ്ങള്‍, പഠനശേഷം വേണമെങ്കില്‍ വിദേശവാസം തുടങ്ങിയ അഭിലാഷങ്ങളുമായി അമേരിക്കയില്‍ പഠിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മീശ പിരിച്ചു നില്‍ക്കുന്നത് സ്റ്റുഡന്റ് വീസ എന്ന വില്ലനാണ്. യഥാര്‍ഥത്തില്‍ ഇത് വില്ലനല്ല. അമേരിക്കയില്‍ പഠനമെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞാല്‍ ഈ വില്ലന്‍ പിരിച്ചുവെച്ച മീശ താഴ്ത്തി വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കും.

പഠിക്കാനെന്നും പറഞ്ഞ് അമേരിക്കയിലെത്തി, പേരിന് പഠിത്തവും ബാക്കിസമയം ജോലിയും ചെയ്യാമെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കോണ്‍സുലേറ്റിലെ വിസ ഓഫീസര്‍മാര്‍ക്കു സാധിക്കും എന്നു കൂടി മനസിലാക്കുക.
അമേരിക്കയില്‍ നിലവില്‍ 4,700 സര്‍വ്വകലാശാലകളും കോളേജുകളുമാണുളളത്. 78 ശതമാനം വിദ്യാര്‍ഥികള്‍ക്കും സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളിലാണ് താല്‍പ്പര്യം.

US എഫ് വണ്‍ വിസ എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റുഡന്റ് വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണെന്ന് ചെന്നൈ യു.എസ് കോണ്‍സുലേറ്റിലെ ഓവര്‍സ്ട്രീറ്റ് കോണ്‍സുലര്‍ ചീഫ് ചാള്‍സ് ല്യൂമ പറയുന്നു. വിദ്യാര്‍ഥികള്‍ ശരിയായ രേഖകളും സത്യസന്ധവുമായ കാര്യങ്ങളും വിസാ ഓഫീസറുമായി തുറന്നു പങ്കുവെക്കേണ്ടത് അനിവാര്യമാണ്. കൂടാതെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ പഠനസംബന്ധമായ കാര്യങ്ങളും ഭാവിപരിപാടികളും വിസ ഓഫീസര്‍മാരെ വ്യക്തമായി ധരിപ്പിക്കണം. അര്‍ഹതപ്പെട്ടവരെ നിരസിക്കുന്ന ഒരേര്‍പ്പാടും വിസ നടപടിക്രമങ്ങളില്‍ ഇല്ലെന്നും ചാള്‍സ് വ്യക്തമാക്കുന്നു.

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രത്യേകിച്ചും മൂന്നു കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്. അമേരിക്കയിലെ സര്‍വ്വകലാശാലകളിലോ, കോളേജുകളിലോ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ താന്‍ യോഗ്യനാണോ എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, ഫുള്‍ ടൈം പഠനമായിരിക്കണം വിദ്യാര്‍ഥികളുടെ ലക്ഷ്യം.

മുഴുവന്‍ സമയം ജോലിയും, പകുതി സമയം പഠനവുമാണ് ലക്ഷ്യമെങ്കില്‍ വിസ നിരസിക്കപ്പെടുമെന്നുറപ്പാണ്. പഠനകാലത്തെ എല്ലാ ചെലവുകളും വഹിക്കാന്‍ വിദ്യാര്‍ഥിയോ, കുടുംബമോ പ്രാപ്തരാണോ എന്നതാണ് മൂന്നാമത്തെ കാര്യം. ഇതിനുളള രേഖകള്‍ വളരെ കര്‍ശനമായാണ് വിസ ഓഫീസര്‍മാര്‍ പരിശോധിക്കുകയെന്നും ചാള്‍സ് വ്യക്തമാക്കുന്നു.

സ്‌കൂള്‍, കോളേജ് തലങ്ങളിലെ അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നത്. അക്കാദമിക് മികവ് നിര്‍ബന്ധമാണ്. സെപ്തംബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന ഒമ്പത് മാസമാണ് മിക്ക അമേരിക്കന്‍ യൂണിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ വര്‍ഷം..


56.3 ശതമാനം ബിരുദപഠനത്തിനും 11.8 ശതമാനം അണ്ടർ ഗ്രാജ്വേറ്റിനും 30.7 ശതമാനം പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനുമാണ് അമേരിക്കയിൽ ഉള്ളത്.

അമേരിക്കയിൽ നിന്നും കഴിഞ്ഞ വർഷം 4,438 വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠനത്തിനായി എത്തിയപ്പോൾ ഈ അധ്യായനവർഷം 4,181 പേരാണ് എത്തിയിരിക്കുന്നത് 5.8 ശതമാനം കുറവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (23 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (31 minutes ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (33 minutes ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (36 minutes ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (39 minutes ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (42 minutes ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (53 minutes ago)

എന്തൊരു നാണക്കേട്...  (59 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (1 hour ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (1 hour ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (1 hour ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (2 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (3 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (3 hours ago)

Malayali Vartha Recommends