Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

സീറോ മലബാര്‍ സഭയുടെ അങ്കമാലി, എറണാകുളം അതിരൂപതയുടെ ഭൂമികുംഭകോണ കാലത്ത് ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ വായിക്കുന്നത് അനുയോജ്യമാണ്

09 JANUARY 2018 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ സമൻസ്... സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ്..

കണ്ണീരോടെ.... ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തും

മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി നിതീഷ്കുമാര്‍ രാജിവച്ചു..! ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും..സത്യപ്രതിജ്ഞ ഇന്ന്..!

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം; നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ; സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നീക്കം

വിദ്യാർത്ഥികളെ ഇളക്കി വിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം ആണ്; പോലീസ് പ്രതിഷേധക്കാരെ സഹായിച്ചു; അക്രമികളെ കൊണ്ട് വന്നത് പോലീസ് വാഹനത്തിൽ ആണ്; തിരിച്ച് കൊണ്ട് പോയതും പോലീസ് വാഹനത്തിൽ; ആരോപണവുമായി ഗവർണർ

കാല്‍നൂറ്റാണ് നിയമസഭാഗം, അഞ്ച് വര്‍ഷം പാര്‍ലമെന്റ് മെമ്പര്‍, രണ്ട് വട്ടം മന്ത്രി, കേരള രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവ സാന്നിധ്യമായിരുന്ന ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ : 'സഞ്ചരിക്കുന്ന വിശ്വാസി 'യില്‍ പറയുന്ന കാര്യങ്ങള്‍ സീറോ മലബാര്‍ സഭയുടെ അങ്കമാലി, എറണാകുളം അതിരൂപതയുടെ ഭൂമി കുംഭകോണ കാലത്ത് വായിക്കാന്‍ തികച്ചും അനുയോജ്യമായ പുസ്തകമാണ്. സഭയ്ക്കുള്ളില്‍ നടക്കുന്ന വൃത്തികേടുകള്‍ നമ്പാടന്‍ തുറന്ന് കാണിച്ച പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ വായിക്കാം... ഡി.സി ബുക്ക്‌സ് 2011ലാണ് ബുക്ക് ഇറക്കിയത്

ശവം വിറ്റ് കാശാക്കരുത്

'പഴയ കാലങ്ങളില്‍ ധര്‍മ്മ 10 രുപ ,25 രുപ, 50 രൂപ, 100 രൂപ എന്നിങ്ങനെ കുഴികളുടെ വിലനിലവാരം എഴുതി വെച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവരുടെ ശവം ധര്‍മ്മക്കുഴിയില്‍. പിന്നെ സാമ്പത്തിക നിലയനുസരിച്ച് മറ്റുള്ളവരുടേത് വിവിധ ഉയര്‍ന്ന നിരക്കിലുള്ള കുഴികളിലും. പില്‍ക്കാലത്ത് ഒരു വിഭാഗം യുവ വിശ്വാസികളുടെ എതിര്‍പ്പിന്റെ ഫലമായി ഇത്തരം വിലനിലവാര ബോര്‍ഡു കള്‍ നീക്കം ചെയ്തു. (പളളിക്കര്‍മ്മങ്ങള്‍ക്കുള്ള വിലനിലവാര ബോര്‍ഡുകള്‍ ഇപ്പോഴും നിലവിലുണ്ട്.) പാവങ്ങളുടെ ശവമടക്കിന് മരക്കുരിശ്, പണക്കാര്‍ക്ക് വെള്ളിക്കുരിശ്, പൊന്‍കുരിശ്, രണ്ട് വെള്ളിക്കുരിശും ഒരു പൊന്‍ കുരിശും എന്നിങ്ങനെ. പാവങ്ങള്‍ക്ക് ഒരു അച്ചന്‍ മാത്രം. പണക്കാര്‍ക്ക് മൂന്ന് അച്ചന്‍, വികാരി, വികാരി ജനറാള്‍, മെത്രാന്‍. ഇതിനൊക്കെ പ്രത്യേകം പ്രത്യേകം കാശ്. പോരാത്തതിന് ഇപ്പോള്‍ കുടുംബക്കല്ലറ സംവിധാനവുമുണ്ട്. കുടുംബക്കല്ലറയ്ക്ക് പതിനായിരത്തില്‍ തുടങ്ങി ഇപ്പോള്‍ പത്ത് ലക്ഷം വരെയായി. ഒല്ലൂര്‍, പഴുവിന്‍ ഫെറോന പള്ളികളില്‍ എല്ലാവര്‍ക്കും ഒരേ പോലെ യുള്ള കല്ലറകളാണ്. അത് അഭിനന്ദനാര്‍ഹമാണ്. 
കുഴിവെട്ടാന്‍ കാശ്, കല്ലറ തുറക്കാന്‍ കാശ്, കല്ലറ മൂടാന്‍ കാശ്, മണിയടിക്കാന്‍ കാശ്, മെഴുകുതിരിക്ക് കാശ് , കുരിശിന് കാശ്, ശവവണ്ടിക്ക് കാശ്, അത് തള്ളാന്‍ കാശ്, ഒപ്പീസ്, കുഴിക്കൊപ്പീസ്, അന്നദ, മരിച്ചവരുടെ ഒറ്റക്കൂര്‍ബാന, പാട്ടു കുര്‍ബാന, റാസ എന്നിവയ്‌ക്കൊക്കെ വിവിധ നിരക്കുകളില്‍ കാശ്, കാശ്, കാശ് ....... പിന്നെ ഏഴിന്, പതിനൊന്നിന്, നാല്ലത്തിയൊ ന്നിന്, ആണ്ടിന്, ലോകാവസാനം വരെയ്ക്കും കുര്‍ബാന ചൊല്ലിക്കാന്‍ കാശ്, ഓരോ കാര്യ സാധ്യത്തിനും / കാര്യം സാധിച്ചതിനും / പുതിയ വാഹനം വാങ്ങാന്‍ / വാങ്ങിയാല്‍, പുതിയ കട തുടങ്ങാന്‍ / തുടങ്ങിയാല്‍ , മക്കള്‍ പരീക്ഷയ്ക്ക് ജയിക്കാന്‍ / ജയിച്ചാല്‍, മക്കള്‍ കെട്ടാന്‍, മക്കളെ കെട്ടിക്കാന്‍, വീട് വെക്കാന്‍ / വീട് വെച്ചാല്‍ ഇങ്ങനെ തൊട്ടതിനൊക്കെ വെഞ്ചരിപ്പ്, കുര്‍ബാന , ഇതിനൊക്കെ കാശ്, കാശ്, കാശ് 

മാമ്മോദീസയ്ക്ക് കാശ്, സ്ഥൈര്യ ലേപനത്തിന് കാശ്, ആദ്യ കുര്‍ബാന, ഒടുവിലത്തെ ഒ പ്രുശുമ, ഇവയ്‌ക്കെല്ലാം കാശ്, പിന്നെ വിവാഹത്തിന് കാശ്, വിവാഹത്തിന് തിരിതെളിക്കാന്‍ കാശ്, ലൈറ്റിടാന്‍ കാശ്, ഫോട്ടോയും വീഡിയോയും എടുക്കാന്‍ കാശ്, പത്ത് വിവാഹം ഒരുമിച്ചാണെങ്കിലും പത്ത് കുട്ടരും വേറെ വേറെ കാശ് കൊടുക്കണം. ഒരേ കൂടുംബത്തിലെ ഒന്നിച്ചുള്ള കെട്ടിനു പോലും! കുര്‍ബാനക്കിടയില്‍ പിരിവ്, അമ്പിന് പിരിവ്, മുടിയെഴന്നള്ളിപ്പ്, വ്യാകുലം എഴുന്നെള്ളിപ്പ്, ഇവയ്ക്ക് പിരിവ്, വിവിധ ഭക്തസംഘടന കള്‍ക്കു വേണ്ടി പിരിവ് , ഓരോ പുണ്യവാന്റെയും, പുണ്യവതിയുടേയും പേരില്‍ പിരിവ്. കോഴി, കോഴിമുട്ട, നാളികേരം മുതലായ വഴിപാടായി ലഭിച്ചവ ലേലം ചെയ്തുള്ള പിരിവ്. പള്ളിവക പറമ്പുകളില്‍ നിന്നുള്ള തേങ്ങ, മാങ്ങ, ചക്ക, കുരുമുളക്, വാഴക്കുല,.റബര്‍ എന്നിവ വിറ്റു വകയില്‍ പിരിവ്, പളളിക്കെട്ടിടങ്ങളുടെ വാടകയിനത്തിലുള്ള പിരിവ്, പള്ളിപണിയാന്‍ പിരിവ്, വിവാഹത്തിന് പതാരം വകയില്‍ പിരിവ്, പളളിയുടെ വാര്‍ഷിക പിരിവ്, പള്ളി പുതുക്കിപ്പണിയാന്‍ പിരിവ്. പളളി പെയിന്റടിക്കാന്‍ പിരിവ്, അള്‍ത്താരകള്‍ പെയിന്റ് ചെയ്യാന്‍ പ്രത്യേകം പിരിവ്, പളളി അലങ്കരിക്കാന്‍ പിരിവ്, രൂപത നിര്‍ദ്ദേശിക്കുന്ന പിരിവുകള്‍ വേറെ, ഇങ്ങനെ എന്നും പിരിവ്, എന്തിനും ഏതിനും പിരിവ്, പിരിവ് പിരിവ് ........

കര്‍ത്താവിനെന്തിനാ കാശ് ?'

കത്തോലിക്കാ സഭ പോലെ ശവത്തിന്റെ പേരില്‍ കാശുണ്ടാക്കുന്ന വേറൊരു മതവും ലോകത്തിലില്ല മാമ്മോദീസാ യോടൊപ്പം മരണാവശ്യങ്ങള്‍ക്കുള്ള തുക കൂടി പിരിക്കുന്നത് നന്നായിരിക്കും. ജനിച്ചാല്‍ എന്തായാലും മരിക്കണമെല്ലോ. മരണാവശ്യത്തിനുള്ള കാശു കൂടി ജീവിച്ചിരിക്കുമ്പോള്‍ വാങ്ങി യാല്‍ മരണ ശേഷമുള്ള ക്രിയകള്‍ക്ക് പണത്തിനായി പരക്കം പായേണ്ടതില്ലല്ലോ . കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍ പോലും അഭിമാനത്തിന്റെ പേരില്‍ ഈ കര്‍മ്മങ്ങള്‍ ചെയ്യും, ചെയ്‌തേ പറ്റൂ. ഒടുവില്‍ കടത്തിന്മേല്‍ കടമായി . കടം വീട്ടാന്‍ ചതി, വഞ്ചന, കളവ്, കള്ളവാറ്റ്, കള്ളക്കടത്ത്, കഞ്ചാവ് വില്‍പന, വ്യഭിചാരം, മുതലായ വയ്ക്ക് തുനിഞ്ഞിറങ്ങുന്നു. ഇങ്ങനെയാണ് സമൂഹത്തില്‍ ക്രിമിനലുകള്‍ ഉണ്ടാകുന്നത്. ചികിത്സിച്ചു മുടിഞ്ഞും ചികിത്സയ്ക്കാന്‍ കഴിയാതെയുമാണ് മിക്കവാറും പാവങ്ങളുടെ മരണം. ശവമടക്കിന് അച്ചന്‍ വരണോ, കര്‍മ്മാദികള്‍ ചെയ്യണോ, വേണ്ട തുക അടച്ചേ പറ്റൂ. ഇല്ലെങ്കില്‍ അച്ച നില്ലാതെ ശവമെടുക്കേണ്ടി വരും. മരിച്ചയാള്‍ ഒരു പക്ഷേ, നല്ല കാലത്ത് പള്ളി പണിക്കായി വന്‍ തുക കൊടുത്തിരിക്കാം. എന്നാല്‍ ഇന്ന് ദരിദ്രനാണ്. പക്ഷേ, ഇതൊന്നും കത്തോലിക്കാ സഭയ്ക്കു മുമ്പില്‍ വില പ്പോവില്ല. ഇതൊക്കെ ക്കൊണ്ടാണ് പെന്തക്കോസ്ത് സഭയിലേക്കും മറ്റ് സഭകളിളെക്കും കത്തോലിക്കാ സഭാംഗങ്ങളുടെ വന്‍ തോതിലുള്ള കുത്തൊഴുക്ക് സംഭവിക്കുന്നത്.......

കണക്കിലെ കള്ളക്കളി

മൂന്ന് തരം കണക്കുകളാണ് പള്ളി കളിലുള്ളത്. സര്‍ക്കാരിനും അതിരൂപതയ്ക്കും വെവ്വേറെ കണക്കുകളാണ് സമര്‍പ്പിക്കുന്നത് യഥാര്‍ത്ഥ കണക്ക് പള്ളിയിലും! കള്ളക്കണക്കെഴുതാനുള്ള പരിശീലനം ഇടവക തലത്തില്‍ തന്നെ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. സര്‍ക്കാരിന് നികുതി കൊടുക്കാതിരിക്കാനും, രൂപതയ്ക്ക് വിഹിതം കൊടുക്കാതിരിക്കാനുമാണ് ഈ കള്ളക്കണക്കുകള്‍ സമര്‍പ്പിക്കുന്നത് . വികാരിയച്ചന്മാര്‍ക്ക് കിട്ടുന്ന വരുമാനത്തിന് കയ്യും കണക്കുമില്ല. കൊച്ചി ആര്‍ച്ച് ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ അടുത്ത കാലത്ത് ഒരു യുവതിയെ അരമനയില്‍ താമസിപ്പിച്ച് കാട്ടിക്കൂട്ടിയ കോപ്രായങ്ങളെല്ലാം നമ്മള്‍ കണ്ടവരാണ്. അരമനയുടെതായി ബാങ്കുകളിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ മുഴുവനും അദ്ദേഹം സ്വന്തമാക്കി. ദശലക്ഷക്കണക്കിന് രൂപ മുഴുവന്‍ വഴിപിഴച്ച ആ യുവതിക്ക് പാരിതോഷികമായി കൊടുത്തു. അദ്ദേഹം നാടുവിട്ടു. പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ച കാഴ്ചകളും വഴിപാടുകളുമാണി പ്രകാരം കൊള്ളയടിച്ചത്. സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താനും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നടത്താനും കഴിഞ്ഞ 17 വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപ വാരിക്കോരി ചെലവഴിച്ചു. വിശ്വാസികളുടെ പണമാണിവര്‍ ധൂര്‍ത്തടിച്ചത്. ഇനിയും കേസ്സുകള്‍ നടത്താന്‍ കോടികള്‍ ചെലവഴിക്കേണ്ടി വരും. ആരും ചോദിക്കാനില്ല'...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (11 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (12 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (13 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (13 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (14 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (14 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (14 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (14 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (19 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (19 hours ago)

ആസ്തി ഇങ്ങനെ  (19 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (19 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (19 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (20 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (20 hours ago)

Malayali Vartha Recommends