Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...

കേരളത്തിലെ പല സിനിമാതാരങ്ങളുടെയും ചങ്ങാത്തം ഗുണ്ടാ നേതാക്കളുമായി; ഗുണ്ടാ - സിനിമാബന്ധം പേടിപ്പെടുത്തുന്ന തിരിച്ചറിവുകള്‍

22 FEBRUARY 2017 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

കേരളത്തിലെ പല സിനിമാതാരങ്ങളുടെയും ചങ്ങാത്തം അറിയപ്പെടുന്ന ഗുണ്ടാ നേതാക്കളുമായി ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നുവേണം നടിയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിസത്തെ വിലയിരുത്തേണ്ടത്. ഗുണ്ടകള്‍ക്ക് എക്കാലത്തും സിനിമാക്കാരുമായുള്ള ചങ്ങാത്തം അഭിമാനപ്രശ്‌നമാണ്. തങ്ങള്‍ കൈയ്യാളുന്ന പല ബിനാമി ബിസിനസ്സുകളും കാത്തുസംരക്ഷിക്കാന്‍, ചിലപ്പോഴെങ്കിലും എതിരാളികളെ വകവരുത്താന്‍, റിയല്‍ എസ്റ്റേറ്റ് രംഗം കൈപ്പിടിയിലൊതുക്കുവാന്‍ ഗുണ്ടാ-മാഫിയാ ബന്ധം അനിവാര്യമാണ്. കൊച്ചിയില്‍ സിനിമാക്കാരുടെ മയക്കുമരുന്നു പാര്‍ട്ടികളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

സിനിമയുടെ ഗ്ലാമര്‍ കൊഴുപ്പില്‍ സ്ത്രീശരീര വില്പനയും കൊഴുക്കുന്നു. ഇത്തരം അധോലോക ബിസിനസ്സുകള്‍ക്ക്, ബൗണ്‍സേഴ്‌സ് എന്ന ഓമനപ്പേരില്‍ സ്വയരക്ഷയ്ക്ക് ഗുണ്ടകളെ വേണം. അപൂര്‍വ്വമായി പാലുകൊടുക്കുന്ന കൈയ്ക്കു കൊത്തിയ ചരിത്രവും ഗുണ്ടകള്‍ക്കുണ്ടെന്നു മാത്രം. സിനിമാപ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണെന്ന് മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ. യുമായ ഗണേഷ്‌കുമാര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഉത്തരവാദിത്വമുണ്ടെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞു.

പള്‍സര്‍ സുനിയെപ്പോലുള്ള ക്രിമിനലുകളെ വളര്‍ത്തിയതും സിനിമാ ലോകമാണ്. സുനി നിരവധി ഗുണ്ടകളില്‍ ഒരാള്‍മാത്രം. ഏതു സിനിമാ ലൊക്കേഷനിലായാലും സ്വയരക്ഷയ്ക്കും, എതിരാളികളെ വിരട്ടാനും ഗുണ്ടകളുടെ സംരക്ഷണമുണ്ട്. എക്‌സ്ട്രാ നടികള്‍ക്ക് തങ്ങളുടെ ബിസിനസ്സിന് സംരക്ഷരായി ഗുണ്ടകളുണ്ട്. ഇത്തരം കണ്ണികളില്‍ പോലീസ് രാഷ്ട്രീയ നേതൃത്വം ഇഴചേരുമ്പോഴാണ് വേര്‍തിരിക്കാനാവാത്ത ക്രിമിനല്‍ വല നെയ്‌തെടുക്കുന്നത്. ഈ വലക്കണ്ണികളില്‍ അകപ്പെടുന്നവര്‍ക്ക് ബ്ലാക്‌മെയിലിംഗ്, മാനഹാനി പണനഷ്ടം.



ഇത്തരം ബ്ലാക്‌മെയില്‍ കെണികളിലകപ്പെടുന്ന ബിസിനസുകാരും, പ്രവാസികളും ധാരാളം. സിനിമാലോകത്തെ നടിയെ കൂട്ടിത്തരാം എന്ന മോഹന പ്രലോഭത്തില്‍ ഇത്തരം വലകളിലകപ്പെടുന്ന നിരവധി പേരാണുള്ളത്. സിനിമാക്കാരിലേക്കും സത്യസന്ധമായ അനേ്വഷണം നീണ്ടാല്‍ ഒരുപരിധിവരെ ഇത്തരം പുഴുക്കുത്തുകളവസാനിപ്പിക്കാന്‍ കഴിയും. പക്ഷേ ഉന്നത ഇടപെടലുകളും, രാഷ്ട്രീയത്തിലെ വമ്പന്‍മാരുടെ സാന്നിധ്യവും ഈ കേസും ഒരു ചെറിയ ഗുണ്ടാസംഘത്തിന്റെ തലയില്‍തന്നെ കെട്ടിവച്ച് അവസാനിപ്പിക്കാനാണ് സാധ്യത.

കേസില്‍ അനേ്വഷണ സംഘത്തെ ഞെട്ടിക്കുന്ന നിരവധി തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സുനിയെ കണ്ടെത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് അനേ്വഷണ സംഘത്തിന്റെ മുഴുവന്‍ ശ്രദ്ധയും മാറ്റിവച്ചിരിക്കുകയാണ്. നിരവധി നടികളാണ് മുന്‍പ് ഇത്തരം ബ്ലാക്‌മെയില്‍ ആക്രമണത്തിന് ഇരയായിട്ടുള്ളതെന്ന വാര്‍ത്തകളും, നടികളുടേതെന്ന പേരില്‍ വാട്ട്‌സാപ്പിലൊഴുകുന്ന ബ്ലൂ ഫിലിം ക്ലിപ്പുകളും ചേര്‍ത്തുവായിക്കേണ്ടതാണ്.

ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യവും, അവര്‍ക്കുവേണ്ട സുരക്ഷയൊരുക്കേണ്ടത് മാറിമാറിക്കൊണ്ടിരിക്കുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്വവും. ഇനിയെങ്കിലും സര്‍ക്കാരും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (4 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (58 minutes ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (2 hours ago)

ഇറാന്‍ സഹായിക്കുമോ  (2 hours ago)

ചരിത്രത്തിൽ ആദ്യം  (2 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (2 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (3 hours ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (3 hours ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (3 hours ago)

Malayali Vartha Recommends