Widgets Magazine
21
Oct / 2017
Saturday

ദുരന്ത വാർത്തകൾ കേട്ടാലുടൻ ട്വീറ്റ് ചെയ്യുന്ന മോദിയുടെ ട്വിറ്റർ ഇപ്പോള്‍ എവിടെ ?; മൂന്ന് ദിവസം പിന്നിട്ടിട്ടും അനുശോചന സന്ദേശം പോലും നല്‍കാത്തതെന്തേ? 63 കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിക്ക് മൗനം

14 AUGUST 2017 02:40 PM IST
മലയാളി വാര്‍ത്ത

ഈ ഇന്ത്യയിൽ ഗോരഖ്പുരിലെ ആശുപത്രിയില്‍ കുട്ടികളടക്കം 64 പേര്‍ ഓക്സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിച്ചത് മോദി സര്‍ക്കാരിന് തീര്‍ത്താല്‍ തീരാത്ത കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് പണമടയ്ക്കാത്തതിന്റെ പേരില്‍ ഓക്സിജന്‍ വിതരണം മുടങ്ങിയതും ലോകം നടുങ്ങിയ ദുരന്തമുണ്ടായതും. സദാസമയം വികസനത്തെക്കുറിച്ച്‌ സംസാരിക്കുന്ന മോദിക്ക്, സ്വന്തം രാജ്യത്തെ ആശുപത്രിയില്‍ കുട്ടികള്‍ക്ക് ശ്വസിക്കാന്‍ വേണ്ടത്ര ഓക്സിജന്‍ സമാഹരിക്കാൻ പോലും സാധിക്കാത്തതെന്തേ? മനുഷ്യ ജീവന് വിലയിലാത്ത ഇന്ത്യയാണോ ഇത്?

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍, ഒരുകോടി ഈശ്വര വിലാപം' എന്നു കവി പാടിയത് ഇവിടെ പൂരിപ്പിക്കപ്പെടുന്നു. ജീവവായു കിട്ടാതെ, അവസാന രോദനം പാതിയില്‍ നിര്‍ത്തിയ കുഞ്ഞുങ്ങള്‍ക്കായുള്ള ഒരു വലിയ വിലാപമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ നീങ്ങുന്ന രോഗികള്‍ക്കു ജീവവായു നല്‍കേണ്ടവരാണ് ആതുരാലയങ്ങളിലുള്ളവര്‍. പക്ഷേ, അവര്‍ തന്നെ ക്രൂരതയോടെ അതു നിഷേധിച്ച് മരണത്തിലേക്കുള്ള വാതില്‍ തുറന്നാലോ? നിലവിളിക്കാന്‍ പോലുമാവാതെ ശ്വാസംമുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങള്‍ക്കുവേണ്ടി രാജ്യമപ്പാടെ കരയുകയും മാപ്പിരക്കുകയും ചെയ്യുകയാണ് ഇപ്പോള്‍.

അനാസ്ഥ എന്ന വാക്കിനു ഭയാനകമായ സംഹാരശേഷി എന്നുകൂടി അര്‍ഥമുണ്ടെന്ന് ഉറപ്പിച്ച് ഗോരഖ്പുരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ക്കുവേണ്ടി ഉറ്റവര്‍ കരഞ്ഞുകൊണ്ടേയിരിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിനു തൊട്ടുമുന്നിലായി രാജ്യം കേള്‍ക്കുന്ന ആശയറ്റ ഈ മഹാവിലാപം, നാം ഇതിനകം നേടിയെന്നു കരുതുന്ന ബഹുമുഖ വികസനത്തിലും പുരോഗതിയിലും മാത്രമല്ല, പൗരാവകാശത്തില്‍തന്നെ നിഴല്‍ വീഴ്ത്തുകയാണ്.

ഓക്‌സിജന്‍ തടസ്സപ്പെട്ടുള്ള മരണങ്ങള്‍ ആശുപത്രികളില്‍ ഉണ്ടാവാറുണ്ട്. അവയില്‍ മിക്കതും ഒറ്റപ്പെട്ടവയാണ്. ഇക്കഴിഞ്ഞ ജൂണില്‍, ഓക്‌സിജന്‍ വിതരണം ദുരൂഹമായ സാഹചര്യത്തില്‍ 15 മിനിറ്റ് നിലച്ചതിനെ തുടര്‍ന്ന് ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത് റാവു ആശുപത്രിയില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ, മാപ്പില്ലാത്ത നിരുത്തരവാദിത്തത്തില്‍നിന്നുണ്ടായ സമാനതകളില്ലാത്ത ദുരന്തമാണു ഗോരഖ്പുരിലുണ്ടായത്. ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരില്‍ മസ്തിഷ്‌ക ജ്വരത്തിനു ചികില്‍സയിലിരുന്ന കുട്ടികളാണു കൂടുതലും. കിഴക്കന്‍ യുപിയിലെ പ്രധാന ആരോഗ്യ പ്രശ്‌നമാണു മസ്തിഷ്‌കജ്വരം.

ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം കുടിശികയെ തുടര്‍ന്നു സ്വകാര്യ കമ്പനി നിര്‍ത്തിയതോടെയാണു നവജാതശിശുക്കളടക്കമുള്ള കുട്ടികളുടെ കൂട്ടമരണമുണ്ടായതെന്നാണ് ആരോപണമെങ്കിലും യുപി സര്‍ക്കാരോ മുഖ്യമന്ത്രി യോഗി ആദിത്യനാഥോ ഇതുവരെ ഇക്കാര്യം സമ്മതിച്ചിട്ടില്ല. മസ്തിഷ്‌കജ്വരം ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നവര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ ബാധിച്ചാണു കുട്ടികള്‍ മരിച്ചതെന്നാണു പീഡിയാട്രിക് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടെന്നു സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് കൂട്ടമരണങ്ങളുടെ ആദ്യഘട്ടത്തില്‍ പറയുകകൂടി ചെയ്തപ്പോള്‍ നിര്‍ലജ്ജമായ കൈകഴുകല്‍ കൂടുതല്‍ വ്യക്തമായി.

ആശുപത്രിയിലേക്ക് ഓക്‌സിജന്‍ നല്‍കുന്ന സ്ഥാപനത്തിന് അടിയന്തരമായി തുക അനുവദിച്ച നടപടി, കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ വിതരണം നിലച്ചതുകൊണ്ടല്ല എന്ന സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്യുന്നതാണ്. വിതരണം നിലച്ചില്ലെങ്കില്‍ എന്തിനു തിരക്കിട്ടു പണം നല്‍കി എന്നാണു ചോദ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുര്‍ എന്നത് ഈ ദുരന്തത്തിനു കൂടുതല്‍ ഗൗരവം നല്‍കുന്നു. കൂട്ടമരണപരമ്പര തുടങ്ങിയശേഷം ഇന്നലെ മാത്രമാണ് അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചതെന്നതു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്‌ക്കൊപ്പം മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഒരുക്കിയ വന്‍ സുരക്ഷാ സന്നാഹം ആശുപത്രിയില്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കുന്നതായി.

 

കുഞ്ഞുങ്ങളുടെ മൃതദേഹത്തോട് ആശുപത്രി അധികൃതര്‍ പുലര്‍ത്തിയ അനാദരവും പ്രതിഷേധത്തിനു കാരണമായി. ഞായറാഴ്ചയായതിനാല്‍ ജീവനക്കാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ഇന്നലെ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചിരുന്നു. ഇക്കാരണത്താല്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമൊക്കെയാണു പല മാതാപിതാക്കളും ചേതനയറ്റ പിഞ്ചുശരീരങ്ങള്‍ കൊണ്ടുപോയത്.

സമഗ്ര അന്വേഷണം നടത്തി ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണു സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. പ്രാണവായു കിട്ടാതെ ശ്വാസംമുട്ടി മരണത്തിലേക്കു മുങ്ങിത്താണ ഈ കുഞ്ഞുങ്ങള്‍, ഒരിക്കലും മാപ്പര്‍ഹിക്കാത്ത വീഴ്ചയുടെ ദുഃഖസാക്ഷ്യങ്ങളായി എന്നും നമ്മുടെ ആരോഗ്യമേഖലയുടെയും, രാജ്യത്തിന്റെതന്നെയും ഉറക്കംകെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യ സുരക്ഷാ മിന്നല്‍ പരിശോധന... ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി  (49 minutes ago)

സോളാര്‍ കേസില്‍ ഉമ്മെന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍  (2 hours ago)

ദിലീപിനെ കാണാന്‍ സരോവരത്തിലെത്തിയ അജ്ഞാത വിഐപികള്‍ ആരൊക്കെ?  (3 hours ago)

ശീശാന്തിന് ഒരിടത്തും രക്ഷയില്ല... ശ്രീശാന്തിനെ വിടാതെ ബിസിസിഐ  (3 hours ago)

സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമം: കോടിയേരി  (4 hours ago)

കണ്ണൂർ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഗവർണർ ഒപ്പു വെച്ചു  (4 hours ago)

സിനിമ റിലീസിനെത്തുമ്പോള്‍ അവള്‍ മാത്രമില്ല...  (4 hours ago)

ഡ്രൈ​വ​ർ​മാ​ർ ത​മി​ഴ്നാ​ട്ടി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​ണി കീ​ഴ​ട​ങ്ങി.  (4 hours ago)

ആംബുലസിന്‍റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (4 hours ago)

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്  (4 hours ago)

അമ്പലത്തിന് പകരം ആശുപത്രി നിര്‍മിക്കണമെന്ന് മെര്‍സലില്‍ വിജയിയുടെ ഡയലോഗ് ആര്‍.എസ്.എസുകാരെ ചൊടിപ്പിച്ചു; താരത്തിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു  (5 hours ago)

ഇന്റര്‍വ്യൂ നടത്തിയത് ഇതിനാണോ? ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യാജ നഗ്നചിത്രങ്ങള്‍ സി.പി.എം ഫെയിസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നെന്ന് പരാതി; യഥാര്‍ത്ഥ പ്രതികള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം മമ്പാട് ലോക്കല്‍ കമ  (5 hours ago)

കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ  (5 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News