Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

48 തട്ടിപ്പു കേസുകളില്‍ പെട്ട ക്രിമിനല്‍ കേരളത്തിന്റെ സദാചാരം നിര്‍ണ്ണയിക്കുമ്പോള്‍... കേരളരാഷ്ട്രീയം വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും നാടായി മാറുന്നു

11 NOVEMBER 2017 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

നാലു കത്തുകള്‍, നാലും വ്യത്യസ്തം. ഏഴു കോടി മുടക്കിയ സ്മാര്‍ത്ത വിചാരം. രാഷ്ട്രീയം ഇത്രയേറെ മലീമസമായ മാറിയ അവസ്ഥ കേരളത്തിലാദ്യം. കേരളം സംശയിക്കുന്നു. വദന സുരദം മുതല്‍ അശ്ലീലം നിറച്ചെഴുതിയ കത്തില്‍ തലയറുത്തെടുത്ത ഒരുപാടു ബിംബങ്ങളുണ്ട്. ഇന്നലെ വരെ അവര്‍ വളര്‍ത്തിയെടുത്ത ജനസേവനത്തിന്റെ വിയര്‍പ്പുചാലുകള്‍ വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും മ്ലേച്ഛതയിലേക്കു പതിക്കുമ്പോള്‍ കേരളം പരിതപിക്കുന്നു. ഒന്നുറപ്പാണ് ഞങ്ങള്‍ സരിതയെ വിശ്വസിക്കുന്നില്ല.

പണത്തിന്റെ ഇറച്ചിക്കണക്കുകള്‍, വിലപേശലുകള്‍ ഒരുപാടു കേട്ട ഇന്നലെകള്‍ മറന്നു ഉമ്മന്‍ ചാണ്ടിയെയും മറ്റു ചിലരെയെങ്കിലും സംശയിക്കാന്‍ കഴിയുന്നില്ല. പെണ്ണിന്റെ മൊഴിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെടേണ്ട ഇവരുടെ സദാചാരം നമ്മളെ നൊമ്പരപ്പെടുത്തുന്നു. അതിലേറെ ദുഖിപ്പിക്കുന്നു. ഈ വിഴുപ്പിന്റെ രാഷ്ട്രീയം വിസര്‍ജ്യത്തിന്റെ നിലവാരത്തിലാണ്.പെണ്ണിന്റെ ശരീരം അലങ്കരിച്ചെടുത്തു മാംസം വിലപേശലുകള്‍ക്കു വയ്ക്കുന്ന ഈ നാറിയ കളി ഓര്‍മ്മപ്പെടുത്തുന്നത് ജോസ് തെറ്റയിലിന്റെയും ശശീന്ദ്രന്റെയും വീഴ്ചകളാണ്. സമാനതകള്‍ കോടതി കണ്ടെത്തട്ടെ. അതുവരെ നിയമത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്ന് പ്രതികരിക്കാം. ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച സരിത നായരുടെ ആരോപണങ്ങള്‍ അതേപടിയാണ് കമീഷന്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ കമ്മീഷന്റെ ഉദ്ദേശ്യശുദ്ധി വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. സരിതയുടെ മൊഴി അതേപോലെ പകര്‍ത്തിയെഴുതിയ കമ്മീഷന്‍ ചില രാഷ്ട്രീയ താല്‍പര്യക്കാരുടെ കെണിയില്‍ പെട്ടുപോയി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നു. രാഷ്ട്രീയ നേതൃത്വവും സംശയ നിഴലിലാണ്. ഉമ്മന്‍ ചാണ്ടിയെന്ന മഹാമേരുവിനെ മ്ലേച്ഛമായ ആരോപണത്തില്‍ കുരുക്കി വനവാസത്തിനയക്കുക ക്രൂരമാണ്. രാജന്‍ കേസിലും ഐ.എസ്.ആര്‍.ഒ ചാരക്കേസിലും. ചാരക്കേസില്‍പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന കോടതി പരാമര്‍ശം വന്നപ്പോള്‍ അത് 'ഗൗരവതരം' എന്നും കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണെന്നും കരുണാകരനെതിരെ പ്രസ്താവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. കെ. കരുണാകരന്‍ ഇതേ അവസ്ഥയെ തരണം ചെയ്തയാളാണ്. രണ്ടുതവണയാണ് അധികാരം നഷ്ടമായത്. അതിലുമൊക്കെ എത്രയോ നാറ്റമുള്ള കേസിലേക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഉന്നതനായ നേതാവിനെ ലൈംഗികകുറ്റത്തിന് അറസ്റ്റുചെയ്യുന്ന അവസ്ഥ ഒഴിവാക്കാനായിരിക്കാം, വിദഗ്ധ നിയമോപദേശം തേടിയതും അതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാരോപണങ്ങളില്‍ കേസ് എടുക്കുന്നതിനെപറ്റി മൗനം പാലിക്കുന്നതും. ക്രിമിനല്‍ കേസില്‍ പെടുത്തി ഒമ്മെന്‍ ചാണ്ടിയെ അറസ്റ്റു ചെയ്താല്‍ ചിലപ്പോള്‍ കേസ് തിരിഞ്ഞു കൊത്തിയേക്കാം എന്ന ബോധ്യം പിണറായി വിജയനുമുണ്ട്. ഉമ്മന്‍ ചാണ്ടി തന്നെ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പിന്‍ബലമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സൂക്ഷ്മതയോടെയാണ് പിണറായിയുടെ നീക്കം.

തന്റെ പേര് ആ കത്തിലിലില്ല എന്ന് ഒരു സ്വതന്ത്ര സാക്ഷി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കമ്മിഷന്‍ പരിഗണിച്ചില്ല. മുന്‍വിധിയോടു കൂടിയുള്ള, തൊട്ടും തൊടാതെയുമുള്ള ശുപാര്‍ശകളാണ് എല്ലാം. കമ്മിഷന്‍ പുതുതായൊന്നും പറഞ്ഞിട്ടില്ല, കത്തിലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഉള്‍പ്പെടെ എല്ലാവരെയും അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ട് എഴുതിവാങ്ങി, നിയമോപദേശം വിളിച്ചുവരുത്തി, നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനെ നിയമപരമായിട്ടു തന്നെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സരിതയുടെ ടീം സോളറുമായി സഹകരിച്ച നേതാക്കളുടെ പേരിലെല്ലാം കേസെടുക്കുമെന്നാണു കേള്‍ക്കുന്നത്. ഇടതുമുന്നണിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ വച്ച പരസ്യം ടീം സോളര്‍ പുറത്തിറക്കിയിരുന്നു. ഇടതുമുന്നണി കാലത്തെ ടീം സോളറിന്റെ തട്ടിപ്പിനെപ്പറ്റി കമ്മിഷന്‍ നിശബ്ദത പാലിക്കുകയാണ്. 

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര കഥാപാത്രം സരിതാ നായര്‍ 48 ക്രിമിനല്‍ കേസുകളിലെ പ്രതി. സരിത വാദിയായ ആറു കേസുകള്‍ വേറെയും. ഇത്രയും കേസുകളില്‍ പ്രതിയായ സരിത എഴുതിയതെന്നു പറയുന്ന ഒരു കത്തില്‍ വട്ടം ചുറ്റിയാണു സര്‍ക്കാര്‍ പുറത്തുവിട്ട സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളര്‍ പദ്ധതിയുടെ പേരില്‍ സരിത പലരില്‍നിന്നായി പണം തട്ടിയെടുത്തു വഞ്ചിച്ചെന്നാണു ഭൂരിപക്ഷം കേസുകളിലെയും ആരോപണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സോളര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിനു മുന്‍പുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരിതയുടെ പേരില്‍ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷം അന്നത്തെ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ 33 കേസുകള്‍കൂടി റജിസ്റ്റര്‍ ചെയ്തു. അതോടൊപ്പമാണു സരിത വാദിയായ ആറു കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2006ല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മുതലാണു തട്ടിപ്പിനൊപ്പം സരിതയുടെ നിയമപോരാട്ടവും തുടങ്ങുന്നത്. തിരുവനന്തപുരം നഗരത്തില്‍ സരിത പ്രതിയായ എട്ടു കേസും വാദിയായ ഒരു കേസുമുണ്ട്.

സരിത വാദിയായ കേസുകളില്‍ മുന്‍ എംഎല്‍എ എ.പി.അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചതായ ആരോപണം ഉള്‍പ്പെടെ ആറെണ്ണമാണു നിലവിലുള്ളത്. െ്രെഡവര്‍ മൊബൈലില്‍ മോശമായി സംസാരിച്ചു, മറ്റൊരാള്‍ മിസ്ഡ് കോള്‍ നടത്തി ശല്യം ചെയ്യുന്നു, ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന്റെ പടത്തിനൊപ്പം തന്റെ ചിത്രം ചേര്‍ത്തു പോസ്റ്റര്‍ ഒട്ടിച്ചു, എറണാകുളത്തു നാലംഗ സംഘം കാറില്‍ വന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചു, തലശേരി കോടതിയില്‍ വച്ച് ഒരാള്‍ മോശമായി പെരുമാറി എന്നിങ്ങനെയുള്ള സരിതയുടെ പരാതികളിലാണു പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇത്തരത്തില്‍ നാല്പതോളം പേരുടെ വിവിധ തരത്തിലുള്ള പീഡന കഥകളും നിഷേധങ്ങളും കൊണ്ട് ആശയക്കുഴപ്പം നിറഞ്ഞതാണ് സരിതയുടെ നീക്കങ്ങള്‍. യൂ ഡി എഫ് നേതാക്കളുടെ പേര് പറയാന്‍ ഇ പി ജയരാജന്‍ വന്‍തുക ഓഫര്‍ ചെയ്‌തെന്ന ആരോപണവും മുന്‍പ് സരിത ഉന്നയിക്കുകയുണ്ടായി.

സംസ്ഥാനത്ത് ഏറ്റവും അധികം ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വനിതകളില്‍ ഒരാള്‍ സരിതയാണെന്ന പോലീസ് ഉന്നതരുടെ വെളിപ്പെടുത്തലും സരിതയുടെ ആരോപണങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ സോളാര്‍ കേസ് പരാമാവധി ആളിക്കത്തിച്ചു സജീവമാക്കാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (13 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (14 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (14 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (15 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (15 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (15 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (15 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (16 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (20 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (20 hours ago)

ആസ്തി ഇങ്ങനെ  (20 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (21 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (21 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (21 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (21 hours ago)

Malayali Vartha Recommends