ഈ മരുന്നുകൾ ക്യാൻസറിന് കാരണമാകുന്നു; ഫാര്‍മസികളില്‍നിന്നും ഏഴ് മരുന്നുകള്‍ പിൻവലിച്ച് ഖത്തർ
ഖത്തറിൽ ക്യാന്‍സറിന് സാധ്യതയുള്ള ഏഴ് മരുന്നുകള്‍ ഫാര്‍മസികളില്‍നിന്നും പിൻവലിച്ചു. ചൈനീസ് മരുന്നുനിര്‍മാണ കമ്പനിയായ ഷെചിയാങ് ഹുവാഹായ് ഫാര്‍മസ്യൂട്ടിക്കലിന്റെ വല്‍സാര്‍ട്ടന്‍ എന്ന ചേരുവ അടങ്ങിയ മരുന്നുകളാണ് പിന്‍വലിച്ചത്
ഇതോടെ ഖത്തറിലെ ഫാര്‍മസികളില്‍ ഈ മരുന്നുകള്‍ വില്‍ക്കുന്നത് കുറ്റകരമാകും. ഇത്തരം മരുന്നുകളുടെ ഉപയോഗം ക്യാന്‍സറിനു കാരണമാകുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യ്ക്കു കീഴിലുള്ള ഹെല്‍ത്ത് ഓര്ഗനൈസേഷന് ഫോര്‍ മെഡിസിന്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്.ഡ്രഗ് വല്സാര്ട്ടനിലെ ട്രോസോഡിയം എഥിലമിന് ആണ് ക്യാന്‍സറിന് കാരണമാകുന്നത്.
സ്പാനിഷ്, ജോര്‍ദാന്‍, ഇന്ത്യന്‍ മരുന്നു കമ്പനികള്‍ ചൈനീസ് വല്‍സാര്‍ട്ടന്‍ ഉപയോഗിക്കുന്നുണ്ട്. സ്പാനിഷ് കമ്പനിയായ സിന്‍ഫ ലബോറട്ടറീസിന്റെ സിന്ഫവല്, കോ-സിന്ഫവല്, ജോര്‍ദാനിയന്‍ ഫാര്‍മ ഇന്റര്‍നാഷണലിന്റെ ഡിയോസ്റ്റാര്, ഡിയാസ്റ്റാര് പ്ലസ്, ജോര്‍ദാനിയന്‍ യുണൈറ്റഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആന്ജിനെറ്റ്, കോ ആന്ജിനെറ്റ്, ഇന്ത്യയിലെ ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വല്സാര് എന്നിവയാണ് ഖത്തര്‍ പിന്‍വലിച്ചത്.
https://www.facebook.com/Malayalivartha