വാട്ടര്‍ക്രാഫ്റ്റുകള്‍ സ്വന്തമായുള്ളവര്‍ക്ക് മുന്നറിയിപ്പ്; നിയമ ലംഘനം നടത്തിയാൽ കടുത്ത പിഴ
അബുദാബിയിൽ വാട്ടര്‍ക്രാഫ്റ്റുകള്‍ സ്വന്തമായുള്ളവര്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതരുടെ വക മുന്നറിയിപ്പ്. ജെറ്റ് സ്കൈയുടെ നമ്പർ മറച്ചുവെക്കുന്നതോ മാറ്റം വരുത്തുന്നതോ 50,000 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതോടൊപ്പം തന്നെ ജെറ്റ് സ്കൈ പിടികൂടുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് നിന്നും 200 മീറ്റര്‍ കുറവ് ദൂരത്തില്‍ വാട്ടര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതും കുറ്റകരമാണ്. ഇതിന് പിഴയായി 500 ദിര്‍ഹമാണ് ഈടാക്കുന്നത്. വീണ്ടും ആവര്‍ത്തിച്ചാല്‍ യഥാക്രമം 1,000 ദിര്‍ഹം 2,000 ദിര്‍ഹവും പിഴ ഈടാക്കും.
https://www.facebook.com/Malayalivartha