ചരിത്രത്തിലാദ്യമായി മക്കയില്‍ വനിതാ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിനായി വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പുണ്യ ഭൂമിയിലേക്ക്...
മക്കയില്‍ ഇന്ത്യന്‍ ഹജ് മിഷനു കീഴില്‍ വനിതാ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിനായി ചരിത്രത്തിലാദ്യമായിട്ടാണ് വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പുണ്യ ഭൂമിയിലേക്ക് അയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും എത്തിയ 12 വനിതാ ഉദ്യോഗസ്ഥ സംഘത്തില്‍ അഞ്ച് പേര് കേരളത്തില്‍നിന്നുള്ള വനിതാ പോലീസ് ഓഫീസര്മാരാണെന്നുള്ളതും ശ്രദ്ധേയമായി.
തിരുവനന്തപുരം ജില്ലാ പോലീസ് ആസ്ഥാനത്തെ സി.പി.ഒ സുല്‍ഫത്ത് ബീവി ,വയനാട് പോലീസ് വനിതാ ഹെല്പ് ലൈനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജസീല, സാഹിറ ബാനു, തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ റൈഹാനത്ത്, കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെ സി.പി.ഒ ഫാത്തിമത് റസിയ, എന്നിവരാണ് കേരളത്തില്‍നിന്ന് ഹജ് സേവനത്തിനെത്തിയ വനിതാ ഹജ് അസിസ്റ്റന്റുമാര്‍.
ഇവരെ കൂടാതെ ഡല്‍ഹി , മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഓരോ പോലീസ് ഉദ്യോഗസ്ഥരും ദല്‍ഹിയില്‍ നിന്ന് രണ്ട് മിനിസ്റ്റീരിയല്‍ ജീവനക്കാരും വനിതകളുടെ സേവന സംഘത്തിലുണ്ട്. ഡല്‍ഹിയില്‍ ഇന്‍ഡ്യന്‍ ഡിഫന്‍സ് അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥയായ മുഈന ബേനസീര്‍ ആണ് ഇവരുടെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള ഹജ് സംഘം ഓഗസ്റ്റ് ഒന്നുമുതല്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങും .
https://www.facebook.com/Malayalivartha