കുവൈത്തിലെ അബ്ബാസിയയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു
കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണ പരമ്പര തുടരുന്നു.അബ്ബാസിയായില് തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടു കൂടി ക്ലാസിക് ടൈപ്പിങ് സെന്ററിന് പരിസരത്തു വച്ച് നടന്നു പോകുകയായിരുന്ന ഒരു സ്ത്രീയെ ഒരു വെള്ള വാഹനത്തില്‍ വന്ന മൂന്നു പേര് തലക്കടിച്ചു വീഴ്ത്തി ഇവരുടെ ബാഗുമായി കടന്നു കളഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളായി അബ്ബാസിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എല്ലാ സുഹൃത്തുക്കളും ജാഗ്രത പാലിക്കണമെന്നും കഴിയുന്നതും രാത്രി സമയങ്ങളില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഒറ്റക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും എംബസി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha