എണ്ണ ഉല്പാദന നിയന്ത്രണം ആറുമാസത്തേക്ക് കൂടി നീട്ടി
ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലായ എണ്ണ ഉല്പാദ നിയന്ത്രണം ജൂണില്‍ അവസാനിക്കാനിരിക്കേയാണ് എണ്ണ ഉല്പാദന നിയന്ത്രണം ആറുമാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനമായത്. ഒപെക് ഇതര സംയുക്ത മന്ത്രിതല യോഗമാണ് ഇ്ങ്ങൊനൊരു തീരുമാനം എടുത്തത്. കുവൈത്ത് എണ്ണമന്ത്രി ഇസാം അല്‍ മര്‍സൂഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒമാന്‍, ഇറാഖ്, യുഎഇ, വെനസ്വേല, റഷ്യ എന്നീ രാജ്യങ്ങളിലെ എണ്ണമന്ത്രിമാരും പങ്കെടുത്തു.
സമയപരിധി നീട്ടുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സാങ്കേതിക സമിതിയോടും അവലോകനം നടത്താന്‍ ഒപെക് സെക്രട്ടേറിയറ്റിനോടും യോഗം അഭ്യര്‍ഥിച്ചു. ഡിസംബര്‍ വരെ നീട്ടിയാല്‍ വിലയിടിവ് തടയാമെന്നാണ് യോഗം വിലയിരുത്തുന്നത്. ഉല്പാദന നിയന്ത്രണത്തെ തുടര്‍ന്ന് വില ഒരുപരിധി വരെ പിടിച്ചുനിര്‍ത്താനായെന്നും നിരീക്ഷിച്ചു. നിയന്ത്രണം 100 ശതമാനവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha