യുഎഇയില്‍ ഇന്ത്യക്കാരന് എട്ടു കോടിയുടെ ഭാഗ്യസമ്മാനം
യുഎഇയില്‍ വീണ്ടും ഇന്ത്യക്കാരന് എട്ടു കോടി രൂപയുടെ ലോട്ടറി സമ്മാനം. തമിഴ്നാട് സ്വദേശി തങ്കരാജ് നാഗരാജനാണ് ബിഗ് ടിക്കറ്റ് സീരിയസില്‍ എട്ടു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. ഏപ്രിലില്‍ മലയാളിയായ നിഷിത രാധാകൃഷ്ണനു 17 കോടി രൂപ ലഭിച്ചിരുന്നു. 066002 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയുടെ 179ാമത്തെ ജേതാവാണ് പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന നാഗരാജന്.
ചെന്നൈയില്‍ ഒരു വീടു പണിയുന്നതിനും കുട്ടികളുടെ പഠനത്തിനുമുള്ള പണം ഉപയോഗിച്ച ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നാഗരാജന് പറഞ്ഞു. പതിനെട്ടു വര്‍ഷമായി ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha