അറബ് രാജ്യങ്ങളുടെ ഉപാധി തള്ളി ഖത്തര്‍; ഞങ്ങളുടെ സ്ഥിതി സ്വസ്ഥം
ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപാേധം പിന്‍വലിക്കുന്നതിന് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളി. സൗദി അറേബ്യയ്ക്കും മറ്റ് അറബ് രാജ്യങ്ങള്‍ക്കും മുന്നില്‍ കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ഖത്തര്‍ ഞങ്ങള്‍ ഇപ്പോള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങളൊന്നുമില്ലാതെ ഖത്തര്‍ മുമന്നാട്ടുപോകും. പ്രശ്നപരിഹാരത്തിന് ഖത്തറിനു മുന്നില്‍ സമ്മര്‍ദ്ദമൊന്നുമില്ല. ഖത്തറിന്റെ യു.എസിലെ അംബാസഡര്‍ മെഷാല്‍ ബിന്‍ ഹമദ് അല്‍ ആണ് ഈ നിലപാട് അറിയിച്ചത്.
അല്‍ ജസീറ ടെലിവിഷന്‍ അടച്ചുപൂട്ടി, ബ്രദര്‍ഹുഡിന് നല്കുന്ന സഹായം അവസാനിപ്പിക്കുക തുടങ്ങിയ ഒരുകൂട്ടം നിര്‍ദേശങ്ങളാണ് ഉപരോധം പിന്‍വലിക്കാന്‍ അറബ് രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയിരുന്നത്. പത്ത് ദിവസമാണ് നിലപാട് അറിയിക്കാന്‍ അനുവദിച്ചിരുന്നത്.
https://www.facebook.com/Malayalivartha