രോഗികൾക്ക് സൗകര്യമൊരുക്കി പേഷ്യൻറ് പോർട്ടൽ
കിംസ് ഒമാൻ ഹോസ്പിറ്റൽ പേഷ്യൻറ് പോർട്ടൽ ആരംഭിച്ചു. രോഗികൾക്ക് വിപുലമായ സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പുതിയ സംവിധാനം.
രോഗികൾക്ക് തങ്ങളുടെ ലബോറട്ടറി, റേഡിയോളജി പരിശോധനാ റിപ്പോർട്ടുകൾ ഏതുസമയത്തും എവിടെയിരുന്നും പരിശോധിക്കാൻ സാധ്യമാകുമെന്നതാണ് ഇതിന്റെ സൗകര്യം.
www.koh-pp.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം യൂസർ നെയിമും പാസ്വേഡും നൽകുകി തുടർന്നുള്ള നിർദേശങ്ങൾ പിന്തുടർന്നാൽ പരിശോധനാ റിപ്പോർട്ടുകൾ ഒാൺലൈനായി ലഭ്യമാകും.
രോഗികളുടെ വിവരങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പാക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് പോർട്ടലിൽ ഏർപ്പെടുത്തിയതെന്ന് കിംസ് ഒമാൻ അധികൃതർ അറിയിച്ചു.
രോഗികളുടെ സൗകര്യത്തിനും സംതൃപ്തിക്കുമായി ഡിജിറ്റൽ ഹെൽത്ത്കെയർ സേവനരംഗത്തെ ഏറ്റവും നൂതന മാർഗങ്ങൾ നടപ്പിൽ വരുത്താൻ കിംസ് ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് കിംസ് ഹെൽത്ത്കെയർ ഗ്രൂപ് പ്രോജക്ട്സ് ആൻഡ് ഒാപറേഷൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞു.മെഡിക്കൽ റെക്കോഡുകളുടെ ഡിജിറ്റൽവത്കരണത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഇൗ ഒാൺലൈൻ സേവനം എന്ന് അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha