ദുബായ് മെട്രോ സ്റ്റേഷനില്‍ യുവാവ് ജീവനൊടുക്കി
ദുബായ് മെട്രോ സ്റ്റേഷനില്‍ യുവാവ് ജീവനൊടുക്കി. ഉഗാണ്ട പൗരനായ ആളാണ് ജീവനൊടുക്കിയത്. നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുണ്ടായിരുന്നതായും മുമ്പ് ജീവനൊടുക്കാന്‍ ശ്രമം നടത്തിരുന്നതായും ജീവനൊടുക്കിയ ആളുടെ ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.
മെട്രോ സര്‍വീസുകളെ ജീവനൊടുക്കല്‍ കാര്യമായി ബാധിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha