സൗദി അറേബ്യയില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
മെര്‍സ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ രണ്ടുപേര്‍ മരിച്ചു. ബുറൈദയില്‍ 36 വയസുളള സ്വദേശി യുവാവും ജിദ്ദയില്‍ 69 വയസുളള വിദേശിയുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതു കൂടാതെ ദൗമത് അല്‍ ജന്തല്‍ സ്വദേശിയായ 21 കാരിക്കും ദമാംമം, ഹയില്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
2012 ജൂണിലാണ് സൗദിയില്‍ ആദ്യമായി കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 693 പേര് രോഗം ബാധിച്ച് മരിച്ചു. 1007 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചെങ്കിലും ചികിത്സയിലൂടെ ഇവര്‍ പൂര്‍ണമായും രോഗമുക്തി കൈവരിച്ചിരുന്നു. ഒട്ടകം ഉള്‍പ്പെടെയുളള മൃഗങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് ബാധ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിലും മൃഗങ്ങളെ വളര്‍ത്തുന്നവരും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ ഏഴുപേര്‍ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha