യുവതിയെ പീഡിപ്പിച്ച പോലീസുകാരനു തടവ് ശിക്ഷ
യുഎഇയില്‍ യുവതിയെ പീഡിപ്പിച്ച പോലീസുകാരനു തടവ്. ആറു മാസത്തെ തടവാണ് കോടതി വിധിച്ചത്. കോടതിയില്‍ പരാതി ഒത്തുതീര്‍പ്പാക്കി എന്നു പോലീസുകാരന് അറിയിച്ചിരുന്നു. പക്ഷേ മുമ്ബ് ഇദ്ദേഹം കോടതിയില്‍ താന്‍ നിരപരാധിയാണെന്നു പറഞ്ഞിരുന്നു. പ്രോസിക്യൂഷന് പോലീസുകാരന് യുവതിയെ കാറില്‍ വച്ച് ബലാത്സംഗം ചെയ്തതായി കോടതിയെ ബോധിപ്പിച്ചു. പക്ഷേ ഈ വാദം പോലീസുകാരന് നിഷേധിച്ചു. പരാതികാരി തന്റെ ഭാര്യയാണെന്നു പോലീസുകാരന് കോടതിയില്‍ പറഞ്ഞു. ഒരാള്‍ തന്റെ തന്നെ ഭാര്യ ബലാത്സംഗം ചെയുന്നത് എന്തിനാണെന്നു അദ്ദേഹം കോടതിയില്‍ ചോദിച്ചു.
ഇരുവരും തമ്മിലുള്ള വിവാഹം നടന്നില്ലെന്നു പ്രോസിക്യൂഷന് അറിയിച്ചു. ഇവരുടെ വിവാഹത്തിനു രക്ഷിതാക്കള്‍ അനുമതി നല്‍കിയിരുന്നു. പോലീസുകാരന് പക്ഷേ ഔദ്യോഗികമായി തങ്ങള്‍ വിവാഹം കഴിച്ചതായി സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് സംഭവം നടന്നത്.
ഞാന്‍ എന്റെ കാര്‍ പാര്ക്കുചെയ്തിടത്തുനിന്നും എന്നെ നിര്‍ബന്ധിച്ച് കൂടെ കൂട്ടി. പിന്നീട് കാര്‍ നിര്‍ത്തി മാനഭംഗപ്പെടുത്തി. തെറ്റായ ഒന്നും ചെയ്യരുതെന്ന് അവനോട് അപേക്ഷിച്ചു. പക്ഷേ കേള്‍ക്കാന്‍ തയാറായില്ലെന്നും പരാതികാരി അറിയിച്ചു.
https://www.facebook.com/Malayalivartha