അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ ഹാജിമാരുടെ മുഴുവന്‍ എമിഗ്രേഷന്‍ നടപടികളും ഇന്ത്യയില്‍ പൂര്‍ത്തിയാക്കാനാകും
അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ ഹാജിമാരുടെ മുഴുവന്‍ എമിഗ്രേഷന്‍ നടപടികളും ഇന്ത്യയിലെ എംബാര്‍ക്കേഷന്‍ പോയന്റുകളില്തന്നെ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് പറഞ്ഞു. ഇതു സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്ദന്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ക്വാലാലംപൂരില്‍ പരീക്ഷിച്ച് വിജയിച്ച രീതി അടുത്ത വര്‍ഷം മുതല്‍ ഇന്ത്യക്കും അനുവദിക്കും. അതിനുള്ള നടപടികള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് തുടങ്ങിയതായും സി.ജി അറിയിച്ചു. ഹജ്ജ് വളന്റിയര്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍നിന്നുള്ള 1,70,000ത്തോളം വരുന്ന ഹാജിമാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിസ സംവിധാനം ഏര്‍പ്പെടുത്തിയത് ഹാജിമാരുടെ യാത്രനടപടികള്‍ എളുപ്പമാക്കിയതായി കോണ്‍സല്‍ ജനറല്‍ പറഞ്ഞു. സൗദി അധികൃതര്‍ക്ക് ഇന്ത്യയുടെ ഡിജിറ്റല്‍വത്കരണ നടപടികളില്‍ വലിയ മതിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹജ്ജ് സീസണില്‍ ജിദ്ദ വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ക്കായി ഏറെനേരം കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് .
https://www.facebook.com/Malayalivartha