Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

പിതാവിന്റെ വാഹനം കൈവിട്ടു പോവാതിരിക്കാൻ അവൻ ആ സ്റ്റിയറങ്ങിൽ മുറുകെ പിടിച്ചിരുന്നു. ആൽബർട് ജോയിക്കുവേണ്ടി പ്രാത്ഥനയോടെ പ്രവാസി സമൂഹം.

20 NOVEMBER 2017 04:23 AM IST
മലയാളി വാര്‍ത്ത

More Stories...

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ പ്രവാസികളും, ദയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം

ദുബായ് ∙ പിതാവിന്റെ വാഹനം കൈവിട്ടു പോവാതിരിക്കാൻ ആൽബർട്ട് സ്റ്റിയറിംഗ് ൽ നിന്ന് പിടി വിട്ടില്ല. കൂട്ടുകാർ വിളിച്ചു പറഞ്ഞു ചാടി രക്ഷപെടാൻ. അവർ ഓരോരുത്തരായി ചാടിരക്ഷപ്പെട്ടു, വാഹനത്തിൽ ഒറ്റയ്ക്കാകുമ്പോഴും അവൻ ആ സ്റ്റിയറങ്ങിൽ മുറുകെ പിടിച്ചിരുന്നു. മുന്നിൽ ആർത്തലച്ചുവരുന്ന വെള്ളപ്പാച്ചിലിനു വിട്ടുകൊടുക്കാൻ തയ്യാറാകാതെ. കുത്തിയൊഴുകിവന്ന മലവെള്ളം വകവെക്കാതെ സ്റ്റിയറിംഗ് പിടിച്ച ആൽബർട് ജോയ് എന്ന പതിനെട്ടുകാരന്റെ മനസിൽ ഒന്നേയുണ്ടായിരുന്നുള്ളൂ തന്റെ പിതാവിന്റെ വാഹനം നഷ്ടപ്പെട്ടുപോകരുത്. മറ്റുള്ളവരെ രക്ഷപ്പെടുത്തിയ സ്വദേശി ഖലീഫ അല്‍ നഖ്ബി രക്ഷപെടുത്താൻ അവസാന ശ്രമവും നടത്തി.
കുത്തിയൊലിച്ചു വന്ന മഴവെള്ളപാച്ചിലിൽ ആൽബർട്ട് ഒഴുകി നീങ്ങുംബോൾ കൂട്ടുകാർ ഉറക്കെ കരഞ്ഞു.

വ്യാഴാഴ്ച മലവെള്ളപാച്ചിലിൽ കാണാതായ റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (ബിറ്റ്സ്)യിലെ മലയാളി വിദ്യാർഥി ആൽബർട് ജോയിയുടെ ഒപ്പമുണ്ടായിരുന്ന എല്ലാ കൂട്ടുകാരും രക്ഷപ്പെട്ടു. അവൻ മാത്രം, കാണാപ്പുറത്ത് എവിടെയോ. വാഹനം രക്ഷപ്പെടുത്താനാണു ആൽബർട്ട് പുറത്തേയ്ക്കു ചാടാതിരുന്നതെന്ന് അവന്റെ കൂട്ടുകാർ പറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തകർക്ക് ലഭിച്ചത് അവന്റെ ഷർട്ടാണ്. അത് പിതാവ് ജോയി തിരിച്ചറിഞ്ഞു. പാന്റ്സും ലഭിച്ചെങ്കിലും അത് ആൽബർട്ടിന്റേത് തന്നെയാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചതിനാൽ ഉറപ്പിച്ചിട്ടില്ല. ഇതേസമയം ഒഴുക്കിൽപ്പെട്ട ഒരു ഒട്ടകത്തിന്റെ മൃതദേഹം അണക്കെട്ടിനടുത്ത് നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ഷീസിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് പൊട്ടി ശക്തമായ മലവെള്ളപാച്ചിലായിരുന്നെന്ന് സമീപത്തു താമസിക്കുന്ന സ്വദേശി ഖലീഫ അൽ നഖ്ബി പറഞ്ഞു. രണ്ടുവാഹനത്തിൽവന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവർ മുന്നോട്ടുപോകുന്നത് അപകടമാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അവരെ ശ്രദ്ധിച്ചത്. അപകടം കണ്ട് അവരോടു രക്ഷപ്പെടാൻ പറഞ്ഞു, എന്നാൽ ഒരു വിദ്യാർഥി മാത്രം ഇറങ്ങിയില്ല. ഒഴുക്കിൽപ്പെട്ട വാഹനം അണക്കെട്ടിനോട് ചേർന്നാണ് കണ്ടെത്തിയത്. ഇവ പിന്നീട് കരക്കെത്തിച്ചു. ഒഴുക്കിനിടെ വാഹനത്തിന്റെ വാതിൽ തനിയെ തുറന്ന് ആൽബർട്ട് പുറത്തേയ്ക്ക് തെറിച്ചുവീണിരിക്കാനാണ് സാധ്യത. രക്ഷപ്പെടാൻ വേണ്ടി അവൻ പുറത്തേയ്ക്ക് ചാടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പ്രാർഥനയോടെ പ്രിയപ്പെട്ടവർ...

ആൽബർട്ടിനെ ജീവനോടെ കൺമുൻപിൽ എത്തിക്കണേ എന്ന പ്രാർഥനയിലാണ് യുഎഇയിലെ മലയാളി സമൂഹം. ഒരു സമൂഹമാകെ ഒരുമിച്ചുള്ള പ്രാർത്ഥന. നാട്ടിലായിരുന്ന ആൽബർട്ടിന്റെ പിതാവ് ജോയ് യുഎഇയിൽ തിരിച്ചെത്തി. മാതാവ് വത്സമ്മ റാസൽഖൈമയിൽ തന്നെയുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇരുവരെയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.
ഇതിനിടെ, തിരച്ചിൽ നടത്താൻ റാസൽഖൈമ മലയാളി അസോസിയേഷന്റെ പ്രവർത്തകരടക്കം നൂറോളം പേർ സജീവ പങ്കാളികളായി. കൂടുതൽ ആളുകൾ സന്നദ്ധരായി സ്ഥലത്തെത്തുന്നു. കിഴക്കൻ മേഖലയിലെ പൊലീസിന്റെ റെസ്ക്യു യൂണിറ്റും വ്യോമയാന വിഭാഗവുമാണ് തിരച്ചിൽ നടത്തുന്നു. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്റ് എസ്.എ.സലീം, സെക്രട്ടറി ഗോപകുമാർ, മലയാള സമാജം മുൻ പ്രസി‍ഡന്റ് നാസർ അൽ ദാന എന്നിവർ നേതൃത്വം നൽകുന്നു.

രണ്ട് വാഹനങ്ങളിലായി പത്തോളം വിദ്യാർഥികളാണ് എത്തിയത്. ഇതിൽ ഒരു വഹനം നേരത്തെ മടങ്ങിയെങ്കിലും ആൽബർട്ട് ഒാടിച്ച ഫോർവീലറിലിരുന്ന് ആറ് കൂട്ടുകാർ കുറേ സമയം തടാകക്കരയിൽ ചെലവഴിക്കുകയായിരുന്നു. മഴ പെയ്യുമ്പോൾ തടാകം നിറയുകയും ആ സൗന്ദര്യം നുകരാൻ സ്വദേശികളടക്കം ഒട്ടേറെ പേരെത്തുകയും പതിവാണ്. എന്നാൽ, ഉറയ്യ തടാകത്തിനടുത്ത് സംഭവ ദിവസം കൂടുതൽ ആളുകളുണ്ടായിരുന്നില്ല. പെട്ടുന്നുണ്ടായ മഴവെള്ളപ്പാച്ചിൽ ഇത്രയേറെ അപകടം വരുത്തുമെന്ന് കുട്ടികൾ കരുതിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (3 minutes ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (38 minutes ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (1 hour ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (1 hour ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (2 hours ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (11 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (11 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (11 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (11 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (12 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (12 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (12 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (12 hours ago)

Malayali Vartha Recommends