സൗദിയുടെ വ്യോമാക്രമണത്തിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ; ആയുധശാലയിലായിരുന്നു സൗദിയുടെ ആക്രമണം
സൗദി നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. യെമനിലെ ഹജ്ജാ പ്രവിശ്യയിൽ അബ്സ് ജില്ലയിലെ അൽ റാബോയിൽ ഹൗതിയുടെ നിയന്ത്രണത്തിലുള്ള ആയുധശാലയിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 20 ഹൗതി വിമതരാണ് കൊല്ലപ്പെട്ടത്.
സൗദി അതിർത്തിയിലുള്ള മെദി നഗരത്തിൽ പോരാടുന്നവർക്ക് ആയുധ വിതരണം നടത്തുന്ന കേന്ദ്രമായിരുന്നു സൗദി തകർത്തത്. പതിനായിരത്തിലധികം പേരാണ് ഇതുവരെ വിമതരും സൗദി സഖ്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടത്.
ഇറാൻ പിന്തുണയുള്ള യെമനിലെ ഹൗതി ഷിയാ വിമതർ മുൻ യെമൻ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെ കൊലപ്പെടുത്തിയതോടെയാണ് സൗദി പോരാട്ടം ശക്തമാക്കിയത്.
https://www.facebook.com/Malayalivartha